Image

വൈശാഖിന്റെ 'ഖലീഫ'യിൽ പൃഥ്വിരാജിനൊപ്പം മോഹൻലാലും; കഥാപാത്രത്തിൻ്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

രഞ്ജിനി രാമചന്ദ്രൻ Published on 06 December, 2025
വൈശാഖിന്റെ 'ഖലീഫ'യിൽ പൃഥ്വിരാജിനൊപ്പം മോഹൻലാലും; കഥാപാത്രത്തിൻ്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ ചിത്രം 'ഖലീഫ'യിൽ പൃഥ്വിരാജിനൊപ്പം മോഹൻലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആമിർ അലി എന്ന കേന്ദ്ര കഥാപാത്രമായി പൃഥ്വിരാജ് എത്തുമ്പോൾ, അദ്ദേഹത്തിൻ്റെ മുൻഗാമിയായ മാമ്പറക്കൽ അഹ്മദ് അലി എന്ന വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിൻ്റെ പുതിയ ക്യാരക്ടർ പോസ്റ്റർ പൃഥ്വിരാജ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. പൃഥ്വിരാജിൻ്റെ ജന്മദിനത്തിൽ പുറത്തിറക്കിയ ചിത്രത്തിൻ്റെ ഗ്ലിംപ്‌സ് വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.

'പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും' എന്ന ടാഗ്‌ലൈനോടെയെത്തുന്ന ഈ ചിത്രം ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് നിർമ്മിക്കുന്നത്. സിജോ സെബാസ്റ്റ്യനാണ് സഹനിർമ്മാതാവ്. 'പോക്കിരി രാജ'യ്ക്ക് ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഈ ചിത്രം, ഓഗസ്റ്റ് ആദ്യവാരം ലണ്ടനിലാണ് ചിത്രീകരണം ആരംഭിച്ചത്. ദുബായ്, ഇന്ത്യ, നേപ്പാൾ എന്നിവിടങ്ങളാണ് ചിത്രത്തിൻ്റെ മറ്റ് പ്രധാന ലൊക്കേഷനുകൾ.

'ആദം ജോൺ', 'ലണ്ടൻ ബ്രിഡ്ജ്', 'മാസ്റ്റേഴ്സ്', 'കടുവ' എന്നീ സിനിമകൾക്കു ശേഷം ജിനു എബ്രഹാം - പൃഥ്വിരാജ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ഖലീഫ'. ആമിർ അലി എന്ന കഥാപാത്രത്തിൻ്റെ പാരമ്പര്യം വിളിച്ചോതുന്ന രീതിയിലാണ് ചിത്രത്തിൻ്റെ ഗ്ലിംപ്‌സ് വീഡിയോ ഒരുക്കിയിരുന്നത്.

English summary: 

Mohanlal joins Prithviraj in Vysakh's 'Khalifa' in a key role

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക