
ഹോളിവുഡ് മാധ്യമരംഗത്ത് വൻ വഴിത്തിരിവായേക്കാവുന്ന ഒരു കരാറിൽ, വാർണർ ബ്രോസ് ഡിസ്കവറിയുടെ (WBD) സ്റ്റുഡിയോ, സ്ട്രീമിംഗ് ബിസിനസുകൾ 7200 കോടി ഡോളറിന് ഏറ്റെടുക്കാൻ നെറ്റ്ഫ്ലിക്സ് വെള്ളിയാഴ്ച ധാരണയിലെത്തി. കടുത്ത ലേലപ്പോരാട്ടത്തിന് ശേഷമാണ് ഈ സുപ്രധാന പ്രഖ്യാപനം.
ഈ ലയനത്തോടെ, ഏകദേശം 400 ദശലക്ഷം വരിക്കാരുടെയും, "സ്‌ട്രേഞ്ചർ തിങ്‌സ്" പോലുള്ള നെറ്റ്ഫ്ലിക്സ് ഹിറ്റുകളും "ഹാരി പോട്ടർ", "ദി സോപ്രാനോസ്" തുടങ്ങിയ WBDയുടെ വൻ ശേഖരവും ഒറ്റ കുടക്കീഴിൽ വരും. 27.75 ഡോളർ ഒരു ഷെയറിന് എന്ന നിരക്കിലാണ് നെറ്റ്ഫ്ലിക്സ് ഈ വാഗ്ദാനം നൽകിയത്. റെഗുലേറ്ററി തടസ്സങ്ങളെക്കുറിച്ചും ലേലത്തിലെ സുതാര്യതയെക്കുറിച്ചും മറ്റ് കമ്പനികളായ പാരാമൗണ്ട്, കോംകാസ്റ്റ് എന്നിവ ആശങ്കകൾ ഉന്നയിച്ചിരുന്നു.
WBD തങ്ങളുടെ ഡിസ്കവറി ഗ്ലോബൽ ബിസിനസ് 2026-ലെ മൂന്നാം പാദത്തിൽ ഒരു പുതിയ കമ്പനിയായി മാറിയ ശേഷമായിരിക്കും ഏറ്റെടുക്കൽ പൂർത്തിയാവുക. ഉപഭോക്താക്കൾക്ക് കൂടുതൽ ചോയിസുകളും മികച്ച മൂല്യവും നൽകാൻ ഈ ലയനം സഹായിക്കുമെന്ന് നെറ്റ്ഫ്ലിക്സ് സഹ സിഇഒ ടെഡ് സരണ്ടോസ് അഭിപ്രായപ്പെട്ടു.
English summary:
Netflix to acquire Warner Bros Discovery for $72 billion after intense bidding war