Image

കരുണ പാർപ്പിട പദ്ധതിക്ക് അമേരിക്കൻ മലയാളികളുടെ കൈത്താങ്ങ്

ജീമോൻ റാന്നി Published on 05 December, 2025
 കരുണ പാർപ്പിട പദ്ധതിക്ക് അമേരിക്കൻ മലയാളികളുടെ കൈത്താങ്ങ്

ഫിലഡെൽഫിയ - ചെങ്ങന്നൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കരുണ പെയിൻ ആൻഡ് പാലിയേറ്റീവിന്റെ നേതൃത്വത്തിലാണ് ഭവന നിർമ്മാണം നടക്കുന്നത്. ബഹുമാന്യനായ ഫിഷറീസ് സാംസ്കാരിക യുവജന കാര്യ ക്ഷേമമന്ത്രി ശ്രീ. സജി ചെറിയാൻ ചെയർമാനായ കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കഴിഞ്ഞ ഇരുപതിൽപരം വർഷങ്ങളായി ചെങ്ങന്നൂരും പരിസരപ്രദേശങ്ങളിലുമുള്ള അർഹതപ്പെട്ട നിരാലംബരായ ആളുകൾക്ക് ചികിത്സാസഹായം ഭവന നിർമ്മാണം അവശ്യമരുന്നുകളുടെ വിതരണം കോവിഡ് കാലത്ത് ഓക്സിമീറ്റർ വിതരണം എന്നിങ്ങനെയുള്ള ജനക്ഷേമകരമായ സഹായ പദ്ധതികളുമായി മുൻപിൽ നിൽക്കുന്നു.

കരുണയുടെ നേതൃത്വത്തിലുള്ള ഇരുപത്തിയഞ്ചാമത്തെ ഭവനനിർമ്മാണത്തിന് ആണ് അമേരിക്കൻ മലയാളികളായ ഫൊക്കാന നേതാക്കൾ നേതൃത്വം നൽകുന്നത്. ഏകദേശം 15,000 ഡോളർ ചിലവ് പ്രതീക്ഷിക്കുന്ന ഭവന നിർമ്മാണം മാന്നാർ സ്വദേശിക്കും കുടുംബത്തിനുമാണ് നൽകുന്നത്. നിരവധി പ്രവാസികൾ സഹായഹസ്തവുമായി രംഗത്തെത്തി. ഏകദേശം മൂന്നു മാസംകൊണ്ട് നിർമാണം പൂർത്തീകരിച്ചു കേരളത്തിലെ മഴക്കാലത്തിനു മുൻപ് ഈ കുടുംബത്തിന് മഴ നനയാതെ സ്വസ്ഥമായി തലചായ്ക്കാനൊരിടം നൽകുവാനുള്ള ക്രമീകരണം ചെയ്യുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക