
കർണാടക രാഷ്ട്രീയത്തിൽ കഴിഞ്ഞ കാൽ നൂറ്റാണ്ടായി ജ്വലിച്ചു നിൽക്കുന്ന കോൺഗ്രസ് നേതാവാണ് നിലവിലെ ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ
.
വിദ്യാർത്ഥി ആയിരിക്കുമ്പോൾ ഇന്ദിരഗാന്ധിയുടെ നേതൃ പാടവത്തിൽ ആക്രിഷ്ടനായി കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയിൽ അംഗത്വം എടുത്തു രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ഡി കെ പിന്നീട് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ സംസ്‌ഥാന തലത്തിൽ എത്തിയപ്പോൾ കാണിച്ച അസാമാന്യ സംഘടന വൈദഗ്ദ്യം അദ്ദേഹത്തിന് വളരെ ചെറുപ്പത്തിൽ തന്നെ നിയമസഭ സീറ്റ് കരസ്ധമാക്കുവാൻ അവസരം ഒരുക്കി
.
കന്നി അങ്കത്തിൽ തന്നെ ഇരുപത്തി ആറാമത്തെ വയസ്സിൽ വൻ മാർജിനു എതിരാളിയെ പരാജയപ്പെടുത്തി വിധാൻ ഭവന്റെ പടികൾ ചാടിക്കയറിയ ഡി കെ യ്ക്കു പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല
.
രാഷ്ട്രീയത്തിൽ കരുത്തൻ ആയപോലെ തന്നെ ഒരു സമ്പന്ന കുടുംബത്തിൽ പിറന്ന ഡി കെ കുടുംബത്തിന്റെ പാരമ്പരാഗത ബിസിനസ് സാമ്രാജ്യം വളർത്തി വലുതാകുന്നതിലും അതീവ ശ്രെദ്ധാലു ആയിരുന്നു
.
കർണാടകയിലും അതിർത്തി സംസ്‌ഥാനങ്ങളിലും ആയി നീണ്ടു കിടക്കുന്ന ഡി കെ യുടെ ബിസിനസ് സാമ്രാജ്യത്തിൽ ഒട്ടനവധി പഞ്ചനക്ഷത്ര റിസോർട്ടുകളും പ്രൊഫഷണൽ കോളേജുകളും ഉൾപ്പെടുന്നു
.
ഇന്ത്യൻ രാഷ്ട്രീയത്തിലെ സമ്പന്നരായ നേതാക്കളുടെ പട്ടികയിൽ ഏറ്റവും മുൻനിരയിൽ തന്നെ ആയിരം കോടിയിൽ അധികം ആസ്തിയുള്ള ഡി കെ യും ഉണ്ട്
.
കർണാടകയിലെ റിസോർട്ട് രാഷ്ട്രീയത്തിന്റെ തലതൊട്ടപ്പൻ ആയ ഡി കെ രണ്ടായിരത്തി നാലിൽ മഹാരാഷ്ട്രയിലെ കോൺഗ്രസ് മുഖ്യമന്ത്രി ആയിരുന്ന വിലാസ് റാവു ദേശ്മുഖിന്റെ ഗവണ്മെന്റിന് രാഷ്ട്രീയ പ്രതിസന്ധി ഉണ്ടായപ്പോൾ കർണാടകയിലെ ഹോസൂരിൽ ഉള്ള തന്റെ ഫൈവ്സ്റ്റാർ റിസോർട്ടിൽ ആണ് മഹാരാഷ്ട്രയിൽ നിന്നുള്ള കോൺഗ്രസ് എം എൽ എ മാരെ ഒളിപ്പിച്ചു രാഷ്ട്രീയ പ്രതിസന്ധി മറികടന്നു ദേശ്മുഖ് ഗവണ്മെന്റിന് നിലനിർത്തിയത്
.
സമാനമായ പ്രതിസന്ധി വർഷങ്ങൾക്കു മുൻപ് ഗുജറാത്തിലെ കോൺഗ്രസ് ഗവണ്മെന്റിന് സംഭവിച്ചപ്പോഴും റിസോർട്ട് രാഷ്ട്രീയത്തിലൂടെ അതിനെ മറികടന്നു രക്ഷകൻ ആയത് രാഷ്ട്രീയ ചാണക്യൻ ആയ ഡി കെ ആയിരുന്നു
.
ദേവഗൗടയിൽ നിന്നും മകൻ കുമാരസ്വാമി കർണാടകയിലെ ജനതദലിന്റെ നേതൃത്വം ഏറ്റെടുത്തതോടെ ജനതദൾ തകരുകയും പകരം ബി ജെ പി കർണാടകയിൽ കരുതർജിക്കുകയും ചെയ്തു തുടങ്ങിയപ്പോൾ കോൺഗ്രസ് വോട്ട് ബാങ്കിൽ ബി ജെ പിക്കു വിള്ളലുണ്ടാക്കാൻ സാധിക്കാതെ പോയത് വീര ശൂരൻ ആയ ഡി കെ യുടെ ചെറുത്തു നിൽപ്പ്‌കൊണ്ടായിരുന്നു
.
രണ്ടായിരത്തി പതിമൂന്നിൽ സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രി ആയി അധികാരം ഏറ്റപ്പോൾ ആ മന്ത്രി സഭയിൽ അംഗമായിരുന്ന ഡി കെ യുടെ അസാമാന്യ ഭരണ മികവ് ഡി കെ യെ കൂടുതൽ ജനകീയൻ ആക്കിയപ്പോൾ അന്ന് തുടങ്ങിയ സൗന്ദര്യ പിണക്കം ആയിരുന്നു ഡി കെ യും സിദ്ധാരമായയും തമ്മിൽ
.
രണ്ടായിരത്തി പത്തൊൻപതിൽ അധികാരം നഷ്ടപ്പെട്ട കോൺഗ്രസ് പ്രതിപക്ഷത്തു നിൽകുമ്പോൾ ഒരു കേസിനെ തുടർന്നു ജയിലിൽ പോയ ഡി കെ കൂടുതൽ കരുത്തനും ശക്തനും ആയാണ് പിന്നീട് കർണാടക രാഷ്ട്രീയത്തിൽ കളം നിറഞ്ഞത്
.
രണ്ടായിരത്തി ഇരുപത്തി മൂന്നിലെ പൊതു തെരഞ്ഞെടുപ്പിൽ ഡി കെ യെ മുന്നിൽ നിർത്തി ഇലക്ഷനെ നേരിട്ട കോൺഗ്രസ് ബി ജെ പി യെ വലിയ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് അധികാരം തിരിച്ചു പിടിച്ചത്
.
പൊതു ജനങ്ങളും കോൺഗ്രസ് അണികളും ജനകീയനും തീപ്പൊരി നേതാവും ആയ ഡി കെ മുഖ്യമന്ത്രി ആകും എന്ന് നൂറു ശതമാനം പ്രതീക്ഷിച്ചെങ്കിലും ഒരുപാട് സമയം നീണ്ടു നിന്ന മാരതോൺ ചർച്ചകൾക്കും തർക്കങ്ങൾക്കും ഒടുവിൽ മുഖ്യമന്ത്രി ആകാൻ ഒരുപാട് കാലമായി ഉടുപ്പ് തൈപ്പിച്ചു വച്ചിരുന്ന വായോധികൻ ആയ സിദ്ധരാമയ്യയെ കോൺഗ്രസ് ഹൈക്കമാൻഡ് ആ കസേരയിൽ ഇരുത്തി
.
ആദ്യത്തെ രണ്ടര വർഷം കഴിഞ്ഞു ഡി കെ യ്ക്കു മുഖ്യമന്ത്രി പദം കൊടുത്തു മാറിയേക്കാം എന്ന് വാക്ക് പറഞ്ഞിരുന്ന സിദ്ധാരമയ്യ പക്ഷേ എടുത്തെറിഞ്ഞാലും പോകാതെ ആ കസേരയിൽ ആള്ളിപിടിച്ചു ഇരിക്കുകയാണ്. ഹൈക്കമാൻഡും അധികം മസിലു പിടിക്കുന്നില്ല
.
ഒരു കാലത്ത് ഇരുപത്തി ആറു സംസ്‌ഥാനങ്ങളിൽ ഒരേ സമയം ഭരണം ഉണ്ടായിരുന്ന കോൺഗ്രസിനു ഇപ്പോൾ മൂന്നു മുഖ്യമന്ത്രിമാർ മാത്രമാണ് ഉള്ളത്
ഇനിയും അപമാനം സഹിച്ചു ഡി കെ യെ പോലെ ഒരു പുലിക്കുട്ടിയെ കോൺഗ്രസിനു നഷ്ടപ്പെടുമോ .