Image

ശിവപ്രകാശ് ഫൊക്കാന ന്യൂഇംഗ്ലണ്ട് റീജിയണല്‍ പ്രസിഡന്റായി ലീലാ മാരേട്ട് പാനലില്‍ മത്സരിക്കുന്നു

Published on 05 December, 2025
ശിവപ്രകാശ് ഫൊക്കാന ന്യൂഇംഗ്ലണ്ട് റീജിയണല്‍ പ്രസിഡന്റായി ലീലാ മാരേട്ട് പാനലില്‍ മത്സരിക്കുന്നു

ബോസ്റ്റണിലെ സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായ ശിവ പ്രകാശ് ഫൊക്കാന ന്യൂഇംഗ്ലണ്ട് റീജിയണല്‍ പ്രസിഡന്റായി ലീലാ മാരേട്ട് നയിക്കുന്ന പാനലില്‍ മത്സരിക്കുന്നു. ന്യൂഇംഗ്ലണ്ട് റീജിയനില്‍ ബോസ്റ്റണ്‍, കണക്ടിക്കട്ട് എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടതാണ്.

ബോസ്റ്റണിലെ മലയാളി സമൂഹമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പ്രകാശ് 2015 കാലയളവില്‍ കെയിന്‍ (കേരള അസോസിയേഷന്‍ ഓഫ് ന്യൂഇംഗ്ലണ്ടിന്റെ) പ്രസിഡന്റായി സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ നിരവധി വര്‍ഷങ്ങളില്‍ സംഘടനയുടെ ട്രഷറര്‍, സെക്രട്ടറി, ബോര്‍ഡ് മെമ്പര്‍ എന്നീ പദവികളും അലങ്കരിച്ചിട്ടുണ്ട്.

കഴിഞ്ഞ ആറ് വര്‍ഷമായി ബോസ്റ്റണിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വെറ്ററന്‍ അഫയേഴ്‌സില്‍ ശിവ പ്രകാശ് ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ് മാനേജരായി ജോലി ചെയ്യുന്നു. ഭാര്യയും രണ്ട് മക്കളുമായി ബോസ്റ്റണിലെ  നാട്ടിക് ടൗണില്‍ താമസിക്കുന്നു. തൃശൂര്‍ ജില്ലയിലെ കുന്നംകുളം സ്വദേശിയാണ് ശിവപ്രകാശ്.

ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലീലാ മാരേട്ടിന്റെ പാനലിലാണ് അദ്ദേഹം മത്സരിക്കുന്നത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക