Image

വ്യത്യസ്തമായ സിനിമ. കഥ അതിനെ വ്യത്യസ്തമാക്കുന്നു : മിനി ബാബു

Published on 05 December, 2025
വ്യത്യസ്തമായ സിനിമ. കഥ അതിനെ വ്യത്യസ്തമാക്കുന്നു : മിനി ബാബു

ചെറിയ പ്രായത്തില് വല്ലപ്പോഴുമേ ഒരു സിനിമ കാണൂ. അത് ആരും കാണാൻ ബാക്കിയില്ലാത്ത സിനിമയായിരിക്കും. ഇങ്ങനെ കാണുന്ന സിനിമകളൊക്കെ ദിവസങ്ങളോളം മനസ്സിൽ ഇങ്ങനെ replay ചെയ്തു കൊണ്ടിരിക്കും. പിന്നീട് ഇപ്പോൾ എപ്പോ  വേണമെങ്കിലും സിനിമ കാണാമെന്നായി. അപൂർവ്വമായിട്ട് ചില സിനിമകൾ ഒഴികെ ബാക്കിയൊന്നും മനസ്സിനെ ഇങ്ങനെ അസ്വസ്ഥമാക്കില്ല, റീപ്ലേയുമില്ല.

"എക്കോ" കഴിഞ്ഞദിവസം കണ്ടു. ശ്രദ്ധിച്ചിരുന്നാലേ കഥ മനസ്സിലാവൂ എന്ന് കേട്ടു. ശ്രദ്ധിച്ചിരുന്നു. എന്തൊക്കെ മനസ്സിലായി. ഞാൻ മനസ്സിലാക്കിയതാണോ കഥ എന്നും അറിയില്ല. എങ്കിലും മനസ്സ് ആവശ്യപ്പെടാതെ അതിങ്ങനെ അതിന്റെ പല സന്ദർഭങ്ങളും മനസ്സിലൂടെ ഒരു റിപ്ലേ നടത്തി. ചില സംഭാഷണങ്ങളും മനസ്സിൽ ഇങ്ങനെ പൊങ്ങി വന്നു.

Trust is everything, especially in marriage. Sometimes protection is control in disguise.

അതെ. ഒരുപാട് നിയന്ത്രണങ്ങള്  സംരക്ഷണം എന്ന വ്യാജേനെ നടക്കാറുണ്ട്. ഒരുപാട് പേര് അത് തിരിച്ചറിയുന്നുണ്ടാവില്ല. ചിലരെങ്കിലും അത് ആസ്വദിക്കുകയും ചെയ്യുന്നു. പെണ്ണ് നിയന്ത്രിക്കപ്പെടേണ്ടവൾ ആണോ ? നിയന്ത്രിച്ചില്ലെങ്കിൽ വഴിതെറ്റുമോ  ?  ചോദ്യങ്ങൾ ഒരുപാട്. ഉത്തരങ്ങൾ ഉണ്ട് താനും.

കഥയിലേക്ക് കടക്കുന്നില്ല. മനസ്സിലിങ്ങനെ തികട്ടി വരുന്ന രണ്ടു രൂപങ്ങളാണ്.  മ്ലാത്തി ചേട്ടത്തിയുടെ ചെറുപ്പവും വാർദ്ധക്യവും. രണ്ടും നായകളാൽ നിയന്ത്രിക്കപ്പെടുന്നതും നിയന്ത്രിക്കുന്നതും. Role reversal നടക്കുന്നുണ്ട്. Slave വ് master ആവുകയും master,  slave ആകുകയും ചെയ്യുന്നു.

വ്യത്യസ്തമായ സിനിമ. കഥ അതിനെ വ്യത്യസ്തമാക്കുന്നു. അതുതന്നെയാണ് അതിന്റെ വിജയവും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക