
ചിക്കാഗോ: ഇടവക തലത്തില്‍ പുതുയതായി സ്ഥാനമേറ്റ ചെറുപുഷ്പ മിഷന്‍ ലീഗ് ഭാരവാഹികള്‍ക്കായി രൂപതാതലത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു. മിഷന്‍ ലീഗ് രൂപതാ പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളില്‍, രൂപതാ ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ ആഗ്‌നസ് മരിയ എം.എസ്.എം.ഐ., ആരോണ്‍ സിബി, ഏവ റെജി, ലിലിയന്‍ സംഗീത് എന്നിവര്‍ വിവിധ ക്ളാസ്സുകള്‍ നയിച്ചു.

മിഷന്‍ ലീഗ് രൂപതാ ഡയറക്ടര്‍ ഫാ. ജോര്‍ജ് ദാനവേലില്‍, ജനറല്‍ സെക്രട്ടറി ടിസന്‍ തോമസ്, എക്‌സിക്യൂട്ടീവ് അംഗം ആന്‍ ടോമി എന്നിവര്‍ സംസാരിച്ചു. ചിക്കാഗോ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നായി ഇരുന്നൂറ്റമ്പതിലധികം കുട്ടികള്‍ ഓണ്‍ലൈനിലൂടെ നടത്തിയ ഈ ട്രെയിനിങ്ങില്‍ പങ്കുചേര്‍ന്നു.