
ജോർജിയയിലെ ഗ്വെനെറ്റ് കൗണ്ടിയിൽ നിന്നു സംസ്ഥാന ഹൗസിലേക്കുള്ള റൺഓഫ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് മുഹമ്മദ് അക്ബർ അലി വിജയം കണ്ടു: 21 വയസിൽ സംസ്ഥാനത്തു ജനപ്രതിനിധിയാവുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ.
ഡെമോക്രാറ്റ് തന്നെയായ മർകസ് കോളിനെയാണ് അലി തോല്പിച്ചത്.
ഹൗസ് ഡിസ്ട്രിക്ട് 106ൽ അലിയും കോളുമാണ് കഴിഞ്ഞ മാസം ഏറ്റവും മുന്നിൽ ഓടിയെത്തിയ രണ്ടു പേർ. കുടുംബ ആവശ്യത്തിനു വേണ്ടി ഡെമോക്രാറ്റ് ഷെല്ലി ഹച്ചിൻസൺ രാജിവച്ച ഒഴിവിലാണ് മത്സരം നടന്നത്.
ഗ്രാഫിക് ഡിസൈനറായ അലി ജീവിതച്ചെലവ് കുറയ്ക്കുക, കുടിയേറ്റക്കാരെ സംരക്ഷിക്കുക എന്നിങ്ങനെയുള്ള വിഷയങ്ങൾക്കാണ് ഊന്നൽ നൽകിയത്.
മൊത്തം പോൾ ചെയ്ത 1,700 വോട്ടിന്റെ 54% അലി നേടി.
Youngest: Ali wins Gwinnett County race