Image

കൂടുതൽ വിസ അപേക്ഷകരോട് സോഷ്യൽ മീഡിയ പ്രൊഫൈൽ പരസ്യമാക്കാൻ നിർദേശം (പിപിഎം)

Published on 05 December, 2025
കൂടുതൽ വിസ അപേക്ഷകരോട് സോഷ്യൽ മീഡിയ പ്രൊഫൈൽ പരസ്യമാക്കാൻ നിർദേശം (പിപിഎം)

എച്-1 ബി വിസയ്ക്ക് അപേക്ഷിക്കുന്നവരും അവർക്കൊപ്പം എച്-4 ആശ്രിതരായി അപേക്ഷിക്കുന്നവരും സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പരസ്യമാക്കി വയ്ക്കണമെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് നിർദേശിച്ചു. ഡിസംബർ 15 മുതൽ ഇത് പ്രാബല്യത്തിൽ വരും.

സ്റ്റുഡന്റ് വിസയ്ക്കും എക്സ്ചേഞ്ച്-വിസിറ്റർ വിസകൾക്കും ഈ ചട്ടം നേരത്തെ ബാധകമാക്കിയിരുന്നു.

സാമൂഹ്യ മാധ്യമങ്ങളിൽ അപേക്ഷകരുടെ സാന്നിധ്യം ഇനി കോൺസുലർ ഓഫിസുകൾ പരിശോധിക്കുമെന്നു സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പറഞ്ഞു. അതു കൊണ്ട് എച്-1 ബി, എച്-4, എഫ്, എം, ജെ വിസകൾക്കു അപേക്ഷിക്കുന്നവർ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ 'പബ്ലിക്' എന്നാക്കി വയ്ക്കണം.

വിസ നൽകുന്നതിൽ രാജ്യരക്ഷാ നടപടികൾ പ്രധാനമാണെന്നു ഡിപ്പാർട്മെന്റ് പറഞ്ഞു.

H-1B applicants should make social media profiles public

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക