Image

ഒഹായോ ഹൈവേ 475 ൽ നടന്ന വാഹനാപകടത്തിൽ ഇന്ത്യൻ വംശജൻ അടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു

Published on 05 December, 2025
ഒഹായോ ഹൈവേ 475 ൽ നടന്ന വാഹനാപകടത്തിൽ ഇന്ത്യൻ വംശജൻ അടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു

ന്യൂയോർക്ക് : ഒഹായോയിലെ ഇ​ന്റർസ്റ്റേറ്റ് ഹൈവേ 475 ൽ നടന്ന വാഹനാപകടത്തിൽ ഇന്ത്യൻ വംശജൻ അടക്കം രണ്ട് കനേഡിയൻ ട്രക്ക് ഡ്രൈവർമാർ കൊല്ലപ്പെട്ടു. നവംബർ 29 അല്ലെങ്കിൽ 30 നാണ് വൈകിട്ട് 5:22 ഓടെ ഒഹായോയിലെ മൗമിയിൽ (ടോളിഡോയ്ക്ക് സമീപം) യുഎസ് 20A ഇന്റർചേഞ്ചിന് സമീപം I-475 സൗത്ത്ബൗണ്ടിൽ വെച്ച് അപകടം നടന്നത്. കേടായ ട്രക്കിന് സമീപം റോഡരികിൽ നടക്കുകയായിരുന്ന വിനിപെഗ് സ്വദേശിയായ അമൻദീപ് അദ്മൻദീപും (30), ബ്രാംപ്ടൺ, ഒന്റാരിയോ സ്വദേശിയായ കപ്ഷൻ ഖോസയുമാണ് (29) മരിച്ചത്. തകരാറിലായ സെമി-ട്രക്കിന് പുറത്ത് റിഫ്ലെക്റ്റീവ് വാണിങ് ട്രയാംഗിൾ എടുക്കാൻ ശ്രമിക്കുന്നതിനിടെ, 19 വയസ്സുകാരനായ ജേക്ക് സീബെർട്ട് ഓടിച്ച ലിങ്കൺ എംകെഎസ് കാർ നിയന്ത്രണം വിട്ട് ഇവർക്കുനേരെ പാഞ്ഞുകയറുകയായിരുന്നുവെന്ന് ഒഹായോ സ്റ്റേറ്റ് ഹൈവേ പട്രോൾ (OSHP) അറിയിച്ചു.

അമൻദീപ് സംഭവസ്ഥലത്തും, കപ്ഷൻ ആശുപത്രിയിലും വെച്ച് മരണപ്പെട്ടു. ഡ്രൈവർ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടില്ല. ഹൈവേയിൽ തകരാറിലായി കിടക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ നേരിടുന്ന അപകടങ്ങളുടെ നേർചിത്രമായി പ്രസ്തുത സംഭവം. കേസിൽ നിലവിൽ ആർക്കെതിരെയും കുറ്റം ചുമത്തിയിട്ടില്ല.

അന്വേഷണം പുരോ​ഗമിക്കുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക