Image

മാഗ് തിരഞ്ഞെടുപ്പ്; വിഷൻ, സ്വാധീനം, സേവനം: ഡോ. സുബിൻ ബാലകൃഷ്ണൻ 'ടീം യുണൈറ്റഡി'നൊപ്പം

അജു വാരിക്കാട് Published on 05 December, 2025
മാഗ് തിരഞ്ഞെടുപ്പ്; വിഷൻ, സ്വാധീനം, സേവനം: ഡോ. സുബിൻ ബാലകൃഷ്ണൻ 'ടീം യുണൈറ്റഡി'നൊപ്പം

ഹൂസ്റ്റൺ: ഗ്രേറ്റർ ഹൂസ്റ്റൺ മലയാളി അസോസിയേഷന്റെ (MAGH) 2026-ലേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പിൽ, റോയ് മാത്യു നയിക്കുന്ന 'ടീം യുണൈറ്റഡ്' (Team United) പാനലിൽ നിന്ന് പ്രമുഖ സാമൂഹ്യ-സാംസ്കാരിക നേതാവ് ഡോ. സുബിൻ ബാലകൃഷ്ണൻ ജനവിധി തേടുന്നു.

വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ കേരളീയ ഹൈന്ദവ ക്ഷേത്രമായ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ പ്രസിഡന്റാണ് ഡോ. സുബിൻ. ആഗോള കൺസൾട്ടിംഗ് സ്ഥാപനമായ ഡിലോയിറ്റിൽ (Deloitte) മാനേജരായി ജോലി ചെയ്യുന്ന അദ്ദേഹം, മലയാളി എഞ്ചിനീയേഴ്സ് അസോസിയേഷന്റെ മുൻ പ്രസിഡന്റ് കൂടിയാണ്.

മാധ്യമ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഡോ. സുബിൻ, റേഡിയോ ജോക്കി, മലയാളം ടിവി റിപ്പോർട്ടർ, ആശാ റേഡിയോ പ്രോഗ്രാം കോർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കയിലുടനീളം വിവിധ ഫണ്ട് റൈസിംഗ് പരിപാടികൾക്ക് നേതൃത്വം നൽകിയ അദ്ദേഹം, ദീർഘവീക്ഷണവും (Visionary), സ്വാധീനശേഷിയും (Influential), ഉത്തരവാദിത്തബോധവുമുള്ള (Accountable) വ്യക്തിത്വമാണ്. മാഗിലെ സജീവ അംഗമായ ഡോ. സുബിന്റെ സാന്നിധ്യം 'ടീം യുണൈറ്റഡിന്' വലിയ മുതൽക്കൂട്ടാണ്.

2025 ഡിസംബർ 13-ന് ശനിയാഴ്ച സ്റ്റാഫോർഡ് സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഹാളിൽ (2411 5th St, Stafford, TX 77477) വെച്ചാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക