
തമിഴ് സിനിമാ ലോകത്തെ പ്രമുഖ നിർമ്മാതാവും എവിഎം പ്രൊഡക്ഷൻസിന്റെയും എവിഎം സ്റ്റുഡിയോസിന്റെയും ഉടമയുമായ എവിഎം ശരവണൻ എന്ന ശരവണൻ സൂര്യമണി ചെന്നൈയിൽ വെച്ച് അന്തരിച്ചു. എം.ജി.ആർ, ശിവാജി ഗണേശൻ, രജനികാന്ത്, കമൽഹാസൻ തുടങ്ങി നിരവധി സൂപ്പർതാരങ്ങളുടെ സിനിമകൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. മകൻ എം.എസ്. ഗുഹൻ ചലച്ചിത്ര നിർമ്മാതാവാണ്. 1986-ൽ മദ്രാസ് നഗരത്തിന്റെ ഷെരീഫ് എന്ന ഓണററി പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്. മൃതദേഹം പൊതുദർശനത്തിനായി വടപളനി എവിഎം സ്റ്റുഡിയോയിൽ വെക്കും.
ശരവണന്റെ നിർമ്മാണത്തിൽ നിരവധി ഹിറ്റ് സിനിമകൾ തമിഴകത്ത് എത്തിയിട്ടുണ്ട്. ഇതിൽ ശിവാജി ദി ബോസ്, വേട്ടൈക്കാരൻ, മിൻസാര കനവ്, ലീഡർ, അയൻ എന്നിവ ഉൾപ്പെടുന്നു. കൂടാതെ, ‘നാനും ഒരു പെൺ’, ‘സംസാരം അത് മിൻസാരം’ തുടങ്ങിയ ചിത്രങ്ങൾക്ക് ഫിലിംഫെയർ പുരസ്കാരങ്ങൾ നേടാനായിട്ടുണ്ട്.