
യുഎസിലെ കനത്ത ഇന്ത്യൻ അമേരിക്കൻ സാന്നിധ്യമുള്ള നഗരങ്ങളിൽ ഒന്നായ ജേഴ്സി സിറ്റിയിൽ ആ സമൂഹത്തിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വ്യക്തിയായി മമ്ത സിംഗ്. സിറ്റിയിലെ കൗൺസിൽ അറ്റ് ലാർജിലേക്കാണ് അവർ വിജയിച്ചത്.
കൗൺസിൽ അംഗം ജെയിംസ് സോളമൻ മേയറായി വിജയം കണ്ട മാറ്റത്തിന്റെ സമയത്താണ് സിംഗിന്റെ നേട്ടവും ഉണ്ടായത്.
'ലിറ്റിൽ ഇന്ത്യ' എന്നാണറിയപ്പെടുന്ന ജേഴ്സി സിറ്റിയിൽ സിറ്റി ഹാളിലേക്കു ഇന്ത്യൻ സമൂഹത്തിൽ നിന്ന് ആരും ഇതുവരെ എത്തിയിരുന്നില്ല. 'ടീം സോളമൻ' അംഗമായിരുന്ന അവർ വസ്തുനികുതി നിയന്ത്രണവും തൊഴിൽ ചെയ്യുന്ന കുടുംബങ്ങൾക്ക് മെച്ചപ്പെട്ട സേവനവും വാഗ്ദാനം ചെയ്തിരുന്നു.
സ്ത്രീകളും കുട്ടികളും ജോലി ചെയ്യുന്ന കുടുംബങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന ജെസിഎഫ് ഫാമിലീസ് എന്ന സ്ഥാപനം അവരുടേതാണ്. കുടിയേറ്റ കുടുംബങ്ങൾക്ക് പ്രിയപ്പെട്ട ഇന്ത്യൻസ് ഇൻ ന്യൂ ജേഴ്സി സിറ്റി എന്ന സംഘടനയും അവർ സ്ഥാപിച്ചതാണ്.
Mamta Singh becomes first Indian American elected in Jersey City