Image

പെന്റഗൺ വിലക്കിനെതിരെ ന്യൂ യോർക്ക് ടൈംസ് കോടതിയിൽ പരാതി നൽകി (പിപിഎം)

Published on 04 December, 2025
 പെന്റഗൺ വിലക്കിനെതിരെ ന്യൂ യോർക്ക് ടൈംസ് കോടതിയിൽ പരാതി നൽകി (പിപിഎം)

യുഎസ് സേനയെ കുറിച്ചുള്ള റിപ്പോർട്ടിംഗ് വിലക്കിയ പെന്റഗൺ മാധ്യമ പ്രവർത്തകർക്കു ഭരണഘടന അനുവദിച്ച അവകാശങ്ങൾ ലംഘിച്ചു എന്നാരോപിച്ചു 'ന്യൂ യോർക്ക് ടൈംസ്' കോടതിയിൽ പരാതി നൽകി.

വലതുപക്ഷ യാഥാസ്ഥിതിക റിപ്പോർട്ടർമാർക്കു മാത്രം പ്രവേശനം അനുവദിക്കുന്ന ചട്ടങ്ങൾ ഒക്ടോബറിൽ കൊണ്ടുവന്ന ഡിഫൻസ് ഡിപ്പാർട്മെന്റ്, മാധ്യമ പ്രവർത്തനം പരിമിതപ്പെടുത്തുന്ന 21 പേജുള്ള ഫോം പൂരിപ്പിച്ചു നൽകണമെന്നു അനുശാസിക്കുന്നു. ഒന്നാം ഭേദഗതിയുടെ ലംഘനമാണ് അത്തരം സമീപനമെന്നു സുപ്രീം കോടതി അംഗീകരിച്ചതാണെന്നു 'ടൈംസ്' പരാതിയിൽ ചൂണ്ടിക്കാട്ടി.

വാഷിംഗ്‌ടൺ യുഎസ് ഡിസ്‌ട്രിക്‌ട് കോടതിയിലാണ് പരാതി നൽകിയത്. ചരിത്രപരമായി മാധ്യമങ്ങൾക്കു വാതിൽ തുറന്നിട്ടിരുന്ന ഇടങ്ങളിൽ അവർക്കും പരാതിക്കാർക്കും ഭയമോ കടപ്പാടോ കൂടാതെ കയറിച്ചെല്ലാൻ കഴിയാത്ത അവസ്ഥ ഉണ്ടാക്കാനാണ് പെന്റഗൺ ശ്രമിക്കുന്നതെന്നു ഹർജിയിൽ പറയുന്നു.

ഈ നയം നടപ്പാക്കുന്നതിൽ നിന്നു പെന്റഗണെ വിലക്കണം എന്നാണ് അപേക്ഷ. ഒന്നാം ഭേദഗതി അനുവദിക്കുന്ന അവകാശങ്ങൾ വിലക്കുന്ന ചട്ടങ്ങൾ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും.

സൈനിക സ്ഥാപനങ്ങളിൽ അവകാശങ്ങൾ നിയന്ത്രണ വിധേയമാണ് എന്നാണ് പെന്റഗൺ വിശദീകരിച്ചിട്ടുള്ളത്. രാജ്യരക്ഷയാണ് അവരുടെ കവചം.

മാധ്യമങ്ങൾക്കു വിലക്ക് ഏർപ്പെടുത്താനുള്ള ശ്രമത്തിനു നേതൃത്വം നൽകിയത് ഡിഫൻസ് സെക്രട്ടറി പീറ്റ് ഹേഗ്സേഥ് ആണ്. സെനറ്റിലെ സ്ഥിരീകരണ വിചാരണയിൽ അദ്ദേഹത്തിനെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങൾ പുറത്തുവന്നതാണ് ആ വിദ്വേഷത്തിനു കാരണം.

ഒക്ടോബർ 6നു ചട്ടങ്ങൾ നിലവിൽ വന്നപ്പോൾ ഫോം ഒപ്പിടാൻ തയ്യാറാവാതെ ആറു 'ടൈംസ്' റിപ്പോർട്ടർമാർ ഉൾപ്പെടെ നിരവധി പേർ ബാഡ്‌ജുകൾ തിരിച്ചു നൽകി.

New York Times sues Pentagon 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക