Image

കാനഡയില്‍ ഇന്ത്യന്‍ യുവതിയെ കാണാതായി; തിരച്ചില്‍ ഊര്‍ജിതം

Published on 04 December, 2025
കാനഡയില്‍ ഇന്ത്യന്‍ യുവതിയെ കാണാതായി; തിരച്ചില്‍ ഊര്‍ജിതം

റെജൈന: കാനഡയില്‍ ഇന്ത്യന്‍ യുവതിയെ കാണാതായി. സസ്‌കച്വാനിലെ നോര്‍ത്ത് ബാറ്റില്‍ഫോര്‍ഡില്‍ നിന്ന് ഹര്‍ദീപ് കൗറിനെയാണ് കാണാതായത്. 2025 നവംബര്‍ 29-ന് രാവിലെ 8:30ന് സെന്റ് ലോറന്റ് ഡ്രൈവില്‍ വെച്ചാണ് ഹര്‍ദീപിനെ അവസാനമായി കണ്ടതെന്ന് പോലീസ് അറിയിച്ചു. യുവതിയുടെ തിരോധാനത്തില്‍ ആശങ്കയുണ്ടെന്നും എത്രയും പെട്ടെന്ന് കണ്ടെത്താന്‍ പൊതുജനങ്ങള്‍ സഹായിക്കണമെന്ന് ബാറ്റില്‍ഫോര്‍ഡ്‌സ് ആര്‍.സി.എം.പി അഭ്യര്‍ഥിച്ചു.

ഹര്‍ദീപ് കൗറിന് 20 വയസ്സാണ് പ്രായം. ഉയരം 5 അടി 4 ഇഞ്ചും ഭാരം 120 പൗണ്ടുമാണ് (ഏകദേശം 54.4 കിലോഗ്രാം). തവിട്ടുനിറമുള്ള കണ്ണുകളും ഇടത്തരം നീളമുള്ള കറുത്ത മുടിയുമാണുളളത്. ഹര്‍ദീപ് കൗറിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബാറ്റില്‍ഫോര്‍ഡ്‌സ് ആര്‍.സി.എം.പി.യുമായി ബന്ധപ്പെടണമെന്നും അറിയിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക