Image

ഫ്രാങ്ക്‌ളിൻ ഗ്രേയമിനു ഇന്ത്യാ ഗവൺമെന്റ് വിസ നിഷേധിച്ചതിൽ പ്രതിഷേധം (പിപിഎം)

Published on 02 December, 2025
ഫ്രാങ്ക്‌ളിൻ ഗ്രേയമിനു ഇന്ത്യാ ഗവൺമെന്റ് വിസ നിഷേധിച്ചതിൽ പ്രതിഷേധം (പിപിഎം)

നാഗാലാ‌ൻഡ് സന്ദർശിക്കാൻ പ്രമുഖ അമേരിക്കൻ ഇവാഞ്ചലിസ്റ്റ് റെവറൻഡ് ഫ്രാങ്ക്‌ളിൻ ഗ്രേയമിനു ഇന്ത്യാ ഗവൺമെന്റ് വിസ നിഷേധിച്ചതിൽ ക്രിസ്ത്യൻ ഗ്രൂപ്പുകളും പ്രതിപക്ഷ പാർട്ടികളും പ്രതിഷേധം ഉയർത്തി. നാഗാ തലസ്ഥാനമായ കൊഹിമയിൽ നവംബർ 30നു ഒരു ക്രിസ്തീയ വിശ്വാസ ചടങ്ങിൽ പ്രസംഗിക്കാനാണ് ഗ്രേയം നവംബർ 30നു എത്തേണ്ടിയിരുന്നതെന്നു സംഘാടകരായ കൊഹിമ ബാപ്റ്റിസ്റ്റ് പാസ്റ്റേഴ്‌സ് ഫെലോഷിപ് (കെ ബി പി എഫ്) പറഞ്ഞു.

അദ്ദേഹം എത്തിച്ചേരാതിരുന്നത് ക്രിസ്തു മതവിശ്വാസികളെ നിരാശരാക്കി. എന്നാൽ 'Nagaland United: A Gathering of Faith, Hope and Revival' എന്ന പരിപാടി നടത്തപ്പെട്ടു. “എല്ലാ ഗോത്രവർഗങ്ങളിൽ നിന്നും ദരിദ്രരും സമ്പന്നരും യുവാക്കളും പ്രായം ചെന്നവരും ഒന്നു പോലെ എത്തി പ്രാർഥനയിലും ദൈവത്തെ വാഴ്ത്തുന്നതിലും പങ്കാളികളായി.”

കാരണമൊന്നും പറഞ്ഞില്ല

ഗ്രേയമിനു വിസ നിഷേധിച്ചതിനു ഗവൺമെന്റ് കാരണമൊന്നും പറഞ്ഞില്ല. മത പരിവർത്തനത്തിൽ ഏർപ്പെടുന്ന സമാരിറ്റൻസ് പഴ്സ് എന്ന ചാരിറ്റിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ഉൾപ്പെടെ മുൻകാല പ്രവർത്തനങ്ങളിലുള്ള എതിർപ്പാണ് കാരണമെന്നു കരുതപ്പെടുന്നു.

അടുത്ത കാലത്തായി കേന്ദ്ര ഗവൺമെന്റ് ക്രിസ്ത്യാനികളോട് എതിർപ്പാണ് കാട്ടുന്നതെന്നു കൊഹിമ ഇടവക ചാൻസലർ ഫാദർ ജേക്കബ് ചരളേൽ പറഞ്ഞു. ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനമായ നാഗാലാൻഡിൽ മത പരിവർത്തനത്തിനു സാധ്യത തന്നെയില്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.  

കോൺഗ്രസ് പാർട്ടിയുടെ നാഗാലാ‌ൻഡ് ഘടകം എൻ പി സി സി കേന്ദ്ര നടപടി വിവേചനപരവും ക്രിസ്ത്യൻ സമൂഹത്തോടുള്ള അവഹേളനവും ആണെന്നു പറഞ്ഞു. നാഗാലാ‌ൻഡ് ഗ്രേയമിനെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതാണ്. "ഇത് ബി ജെ പിയുടെയും ആർ എസ് എസിന്റെയും അസഹിഷ്ണുതയാണ് കാട്ടുന്നത്. ന്യൂനപക്ഷങ്ങളെ അടിച്ചമർത്താനുള്ള വ്യഗ്രതയും."

ലോക പ്രശസ്ത ഇവാൻജെലിസ്റ്റ് ബില്ലി ഗ്രേയമിന്റെ പുത്രനാണ് ഫ്രാങ്ക്‌ളിൻ ഗ്രേയം. ബില്ലി ഗ്രേയം ഇവാൻജെലിസ്റ്റിക് അസോസിയേഷൻ നയിക്കുന്ന ഗ്രേയം മിഷനറിയും എഴുത്തുകാരനും കൂടിയാണ്.  

നാഗാലാൻഡിൽ 87% ക്രിസ്തുമത വിശ്വാസികളുണ്ട്. അമേരിക്കൻ മിഷനറിമാരാണ് അവിടെ ക്രിസ്തുമതം പ്രചരിപ്പിച്ചത്.

India flayed for denying visa to Rev. Franklin Graham

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-12-02 14:25:54
കൊടുക്ക്‌, കൊടുക്ക്‌, മുരുകനും, ശിവനും കൃഷ്ണനും അയ്യപ്പനും കൂറ്റൻ കെട്ടിടം കെട്ടാൻ എല്ലാ 50 സംസ്ഥാനങ്ങളിലും ഇനിയും അനുമതി കൊടുക്കൂ ട്രമ്പേ.... ഇന്ത്യൻ ഹിന്ദുക്കളുടെ ഇരട്ട താപ്പ് കണ്ടോ അമേരിക്കയിലെ മലയാളി ഹിന്ദുക്കളേ... ഇന്ന്‌ ഇപ്പോൾ പോയി ഇന്ത്യയിലെ ഓരോ എയർപോർട്ടിലും നോക്കാമെങ്കിൽ അറിയാം എത്ര ഹിന്ദുക്കൾ കെട്ടും കെട്ടി അമേരിക്കയിലേക്ക് പ്ലെയിൻ കയറാൻ കൊതിയോടെ ഓരോ വിമാനക്കമ്പനിയുടെയും കൗണ്ടറിൽ ക്യുവിൽ നിൽക്കുന്നത് എന്ന്. കഷ്ട്ടം. കൊടുക്ക്‌ വാരി കോരി കൊടുക്ക്‌, വിസയും അമ്പലം കെട്ടാനുള്ള അനുമതിയും. Rejice
Jacob 2025-12-02 14:49:33
If Trump gives visas to Christians only, all of India will be Christians. Waiting to see Trump’s reaction.
പന്തളം 2025-12-04 02:55:31
2005 ൽ മോദിജിയ്ക്ക് അമേരിക്ക വിസ നിഷേധിച്ചിരുന്നു...!!! അന്ന് കാണിക്കാത്ത ഒരു മുതല കണ്ണീരും ഇവിടെ കാണിച്ചിട്ട് കാര്യമില്ല
Retired Justice Joseph 2025-12-02 18:35:20
അമേരിക്കയിലേക്ക് ഏത് ഹിന്ദുക്കൾക്കും ഏതു വജ്രംഗദളിനും ഏത് ആർഎസ്എസിനും വരാം. അവർക്ക് ഇവിടെ വന്ന് എല്ലാ രാഷ്ട്രീയപദവിയിലേക്കും മത്സരിക്കാം. അമേരിക്കയിലേക്ക് വന്നതിനുശേഷം അമേരിക്ക ഗവൺമെന്റിനോട് തന്നെ ഇവർക്ക് പല പരാതികൾ ഉണ്ട്. നാടായ നാട് എല്ലാം ഇവർ അമ്പലങ്ങൾ കെട്ടുന്നു. ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യമായ അമേരിക്കയിലേക്ക് വന്ന് അവർ ക്രിസ്ത്യാനികളെ പോലും കൺവേർട്ട് ചെയ്യുന്നു. . അതിന് ഇവിടെ എന്നല്ല നാട്ടിൽ ഒരിടത്തും ആരും എതിർക്കുന്നില്ല. എന്നാൽ ഇന്ത്യയിലെ Hindu RSS ഫണ്ടമെന്റൽ ലിസ്റ്റുകൾ ക്രിസ്ത്യാനികളെ മറ്റു ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നു, അവരുടെ ആരാധനാലയങ്ങൾ പൊളിച്ചു കളയുന്നു, ഇതെല്ലാം ടിവിയിൽ കാണുന്നതാണ്. ഇതിനെ 100% തെളിവുകൾ ഉണ്ട്. ഒരു സ്വതന്ത്ര രാജ്യമായ അമേരിക്ക - ട്രംപ് ശക്തമായി പ്രതികരിക്കണം ഇതിനെതിരെ. എല്ലാവർക്കും നീതി മാത്രം നടന്ന കിട്ടിയാൽ മതി. അമേരിക്കയിൽ നിന്ന് പോലും ധാരാളമായി ഫണ്ടിങ് ഇന്ത്യയിലെ ആർഎസ്എസുകാർക്ക് പോകുന്നുണ്ട്. എന്നാൽ ക്രിസ്ത്യാനികൾക്ക് അയക്കുന്ന ഫണ്ടിംഗ് ഇന്ത്യൻ ഗവൺമെൻറ് പല പ്രകാരത്തിൽ നിഷേധിക്കുകയും ചെയ്യുന്നു. ഇതെല്ലാം അന്തരാഷ്ട്ര തലത്തിലും ചർച്ചയാക്കേണ്ടതുണ്ട്. മനുഷ്യാവകാശ UNO തലത്തിലും ചർച്ചയാക്കണം. എല്ലാവർക്കും നീതി കിട്ടണം. Secularism എവിടെയും വേണം. മാർപാപ്പ ലോകത്തിലെ മുസ്ലിം രാജ്യങ്ങൾ പോലും സന്ദർശിച്ചു കഴിഞ്ഞു. എന്നാൽ ഇന്ത്യയിലേക്ക് മാർപാപ്പ വരാൻ തയ്യാറായിട്ടുപോലും അയാളെ ക്ഷണിക്കുന്നില്ല. അമേരിക്കയിലെയും ഇന്ത്യയിലെയും ആർഎസ്എസ് സ്പാണ്ഡലിസ്റ്റ് എഴുത്തുകാർ, ഇവിടെ ഈ മലയാളിയിൽ എഴുതുന്ന ആർഎസ്എസ് ഫണ്ടമെന്റലിസ്റ്റുകൾ എന്തുപറയുന്നു? Justice for all അതാണ് വേണ്ടത്.
secular india 2025-12-02 21:25:27
India will be a fanatic Hindu country soon....just a matter of 4-5 years. Look at what is happening in Indian Parliament. They will change Indian constitution soon.. this is RSS long term plan. India is becoming a Hindu country, similar to islamic countries. If you dont understand this, I am sorry
Reshma Geo 2025-12-02 23:24:16
ഇന്ത്യ ഒരു തീവ്ര ഹിന്ദു രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണ്. മറ്റ് മതസ്ഥർക്ക് അവിടെ സുരക്ഷയും, എല്ലാം ഓരോ ദിവസവും കുറയുന്നത് കൊണ്ട് പലരും ബിജെപിയിലേക്ക് കാലു മാറിക്കൊണ്ടിരിക്കുകയാണ്. തീവ്ര ഹിന്ദുത്വ ഗവൺമെന്റിലേക്ക് കാലുമാറിയാൽ അവിടെ ജീവിക്കാൻ പറ്റും എന്ന് ജനങ്ങൾ മനസ്സിലാക്കി കൊണ്ടിരിക്കുന്നു. കള്ള വോട്ട് വേറെ, പാഠപുസ്തകങ്ങളിൽ ഹിന്ദുത്വം, ഗവൺമെൻറ് സ്ഥാപനങ്ങളിൽ ഹിന്ദു പ്രതിമകൾ. ഹിന്ദു ഭക്തിഗാനങ്ങൾ മാത്രം ഗവൺമെൻറ് പരിപാടികളിൽ. മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്റു തുടങ്ങിയ മഹൽ വ്യക്തികൾ കൊണ്ടുവന്ന നീതി നിഷ്ഠ, മതേതരത്വം, ഉരുക്ക് മുഷ്ടികളാൽ ഇപ്പോഴത്തെ കേന്ദ്ര ഗവൺമെൻറ് അടിച്ചമർത്തി കൊണ്ടിരിക്കുന്നു. അധികം താമസിയാതെ ഒരു ഇറാൻ മാതിരി ഒക്കെയുള്ള ഒരു തീവ്ര മുസ്ലിം രാജ്യം മാതിരി തന്നെ ഇന്ത്യ ഒരു തീവ്ര ഹിന്ദു രാജ്യമായി മാറും. കേഴുക എന്റെ പ്രിയനാടെ... UNO, അല്ലെങ്കിൽ ശക്തനായ Trump വാതിലിൽ ഉള്ള നേതാക്കളുടെ, അമേരിക്കയുടെ, തന്ത്രപരമായ, നീതിപൂർവ്വമായ ഇടപെടൽ ഇല്ലെങ്കിൽ ഇന്ത്യയിൽ ആ അനീതി സംഭവിക്കും. ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. മേലെ എഴുതിയിരിക്കുന്ന അഭിപ്രായങ്ങളോട് യോജിക്കുന്നു. . ഇതിന് ആധാരമായ മെയിൻ വാർത്തയും ഒന്നുകൂടെ പോയി വായിക്കുക.
Conversion Myth 2025-12-03 02:06:48
India made a big blunder by refusing the visa to Evangelist Franklin Graham. He is very close to President Trump and could have been a bridge to repair the damage caused by the diplomatic fiasco between India and US where Pakistan took advantage. Fear of conversion is a myth created by RSS for political reasons. Look at the population of Christians in India. It is very minute.
Varkey padavil 2025-12-03 03:38:45
Most of the evanjeslists visit Pakisthan also without fear. I am telling the truth. Do not crusify me for telleing the truth. For the last war Except Esrael no nation supported India. Think about it why?
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-12-04 07:52:25
ശ്രീ പന്തളം , ആ വിസ നിഷേധത്തിനു വ്യക്തമായ ഒരു കാരണം ഉണ്ടായിരുന്നു. ഗോദ്ര വർഗ്ഗീയ കലാപം ഉണ്ടാകുന്നതിൽ നിന്നും, അതിനെ തടയുന്നതിൽ നിന്നും അന്നത്തെ ഗുജറാത്ത്‌ മുഖ്യ മന്ത്രി മോദിജി അപകടകാരമായി,പരാജയ പെട്ടു. അല്ലേ. അത് പോലെ അദ്ദേഹം മുസ്ലീം സമുദായത്തെ പരാമർശിച്ചു നടത്തിയ പ്രസംഗം. ഒക്കെ മറന്നു പോയോ??? Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക