Image

മമ്മൂട്ടി ചിത്രം ‘കളങ്കാവലി’ന് മികച്ച ബുക്കിംഗ്

Published on 02 December, 2025
മമ്മൂട്ടി ചിത്രം ‘കളങ്കാവലി’ന് മികച്ച ബുക്കിംഗ്

സമീപകാലത്ത് തിരഞ്ഞെടുത്ത വേറിട്ട കഥാപാത്രങ്ങളിലൂടെ ശ്രദ്ധ ആകർഷിച്ച നടനാണ് മമ്മൂട്ടി. നായകനോ വില്ലനോ എന്ന വേർതിരിവില്ലാതെ, ഒന്നിനൊന്നു മികച്ച കഥാപാത്രങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ രാജ്യമെമ്പാടുമുള്ള അഭിനേതാക്കളും പ്രേക്ഷകരും അഭിനന്ദിക്കാറുണ്ട്. അത്തരത്തിൽ മമ്മൂട്ടി വീണ്ടും വേറിട്ട ഒരു കഥാപാത്രമായി എത്തുകയാണ് ‘കളങ്കാവലി’ലൂടെ. ഇന്നലെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച ഈ ചിത്രത്തിന് മികച്ച വരവേൽപ്പാണ് ലഭിക്കുന്നത് എന്ന് ട്രേഡ് അനലിസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിലൂടെ സാക്ഷ്യപ്പെടുത്തുന്നു.

മമ്മൂട്ടി ചിത്രം ‘കളങ്കാവലി’ന് അഡ്വാൻസ് ബുക്കിംഗിൽ ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തിൽ നിന്നുമാത്രമായി ചിത്രം 75 ലക്ഷം സ്വന്തമാക്കി. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് 2 ലക്ഷവും വിദേശ മാർക്കറ്റിൽ നിന്ന് 25 ലക്ഷവും ചിത്രം മുൻകൂർ ബുക്കിംഗിലൂടെ സ്വന്തമാക്കിയിട്ടുണ്ട്. അങ്ങനെ ആഗോള ബോക്സ് ഓഫീസിൽ നിന്ന് ‘കളങ്കാവൽ’ ആകെ 1.05 കോടി അഡ്വാൻസായി നേടിയിരിക്കുന്നു എന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്.

ദുൽഖർ സൽമാൻ നായകനായ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പി’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കളങ്കാവൽ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക