Image

സ്റ്റാർബക്‌സ് സമരത്തിൽ അണിചേർന്നു മാംദാനി; കമ്പനി നഷ്ടപരിഹാരം പ്രഖ്യാപിച്ചു (പിപിഎം)

Published on 02 December, 2025
 സ്റ്റാർബക്‌സ് സമരത്തിൽ അണിചേർന്നു മാംദാനി;  കമ്പനി നഷ്ടപരിഹാരം പ്രഖ്യാപിച്ചു (പിപിഎം)

നവംബർ 13 മുതൽ സമരം ചെയ്യുന്ന സ്റ്റാർബക്‌സ് ജീവനക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ന്യൂ യോർക്ക് നിയുക്ത മേയർ സോഹ്രാൻ മാംദാനിയും സെനറ്റർ ബെർണി സാൻഡേഴ്സും തിങ്കളാഴ്ച്ച ബ്രൂക്‌ലിനിൽ അണിചേർന്നു. അതേ സമയം, അന്നു തന്നെ സ്റ്റാർബക്‌സ് ന്യൂ യോർക്ക് സിറ്റിയുമായി $35.5 മില്യൺ ഒത്തുതീർപ്പിലെത്തി. തൊഴിൽ നിയമങ്ങൾ ലംഘിച്ച കമ്പനി അതിന്റെ പേരിൽ 15,000 ജീവനക്കാർക്കാണ് ഈ നഷ്ടപരിഹാരം നൽകുക.

മാംദാനിയും സാൻഡേഴ്സും ജീവനക്കാരുടെ വിജയാഘോഷത്തിൽ പങ്കു ചേർന്നു.

സ്റ്റാർബക്‌സ് 2021 ജൂലൈ 4നും 7നും ഇടയിൽ നഗരത്തിലെ 300 ഇടങ്ങളിൽ 500,00 തവണ നിയമം ലംഘിച്ചെന്നു ന്യൂ യോർക്ക് കൺസ്യൂമർ ആൻഡ് വർക്കർ പ്രൊട്ടക്ഷൻ ഡിപ്പാർട്മെന്റ് കണ്ടെത്തിയിരുന്നു.

മാംദാനി എക്‌സിൽ കുറിച്ചു: "സ്റ്റാർബക്‌സ് സി ഇ ഓ: ബ്രയാൻ നിക്കോൾ കഴിഞ്ഞ വർഷം $95 മില്യൺ സമ്പാദിച്ചു. അദ്ദേഹത്തിന്റെ ജീവനക്കാർ ഏറ്റവും മിനിമം വേതനത്തിനു വേണ്ടിയാണു സമരം ചെയ്യുന്നത്. അവർക്കൊപ്പം നില്ക്കാൻ കഴിയുന്നതിൽ സന്തോഷം."

സ്റ്റാർബക്‌സ് വർക്കേഴ്സ് യുണൈറ്റഡ് എക്‌സിൽ എഴുതി: "ഞങ്ങൾക്കൊപ്പം ചേർന്നതിനു സോഹ്രാൻ മാംദാനിക്കും സെനറ്റർ സാൻഡേഴ്‌സിനും നന്ദി."

സ്റ്റാർബക്‌സ് $1 ബില്യൺ നവീകരണത്തിന്റെ ഭാഗമായി നൂറുകണക്കിനു സ്റ്റോറുകൾ അടയ്ക്കുകയും ആയിരത്തോളം പേരെ പിരിച്ചു വിടുകയും ചെയ്യുമെന്ന് സെപ്റ്റംബറിൽ പ്രഖ്യാപിച്ചിരുന്നു. കമ്പനിയുടെ ഏറ്റവും വലിയ പ്രൊമോഷൻ നടന്ന റെഡ് കപ്പ് ഡേയിൽ ജീവനക്കാർ റെഡ് കപ്പ് റിബെല്യൻ എന്ന സമരം തുടങ്ങി. 85 നഗരങ്ങളിൽ 120 സ്റ്റോറുകൾ ഉള്പെട്ട സമരം കമ്പനിയുടെ ചരിത്രത്തിൽ ഏറ്റവും നീണ്ടു പോയ ഒന്നാണ്.

Mamdani, Sanders join Starbucks picket line 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക