
റിയൽ ഐ ഡിയോ പാസ്പോർട്ടോ ഇല്ലാതെ എയർപോർട്ടിൽ സെക്യൂരിറ്റി ചെക്ക് കടക്കാൻ ശ്രമിക്കുന്ന അമേരിക്കക്കാർക്ക് $45 പിഴ ഉണ്ടാവുമെന്നു ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ (ടി എസ് എ) അറിയിച്ചു.
ഈ പിഴ ഫെബ്രുവരി 1നു നിലവിൽ വരും. $18 പിഴ വരുമെന്നാണ് കഴിഞ്ഞ മാസം സൂചിപ്പിച്ചിരുന്നത്.
സിസ്റ്റം ആധുനികവത്കരിക്കാൻ ഈ പിഴ ചുമത്തേണ്ടത് ആവശ്യമായെന്നു ടി എസ് എ വക്താവ് സ്റ്റീവ് ലോറിൻസ് പറഞ്ഞു. "സിസ്റ്റം സുരക്ഷിതമാണ് എന്നു നമുക്ക് ഉറപ്പാക്കേണ്ടിയിരുന്നു."
പതിറ്റാണ്ടുകൾ നീണ്ട താമസത്തിനു ശേഷം മേയിലാണ് റിയൽ ഐ ഡി ചട്ടം നിലവിൽ വന്നത്.
ഫെബ്രുവരി 1 കഴിഞ്ഞാൽ റിയൽ ഐ ഡി ഇല്ലാതെ സഞ്ചരിക്കുന്നവർ ഐ ഡി സ്ഥിരീകരിക്കാൻ ടി എസ് എ വെബ്സൈറ്റിലോ വിമാനത്താവളത്തിൽ ഒന്നിലേറെ ഫോമുകൾ പൂരിപ്പിച്ചു നൽകിയോ ബുദ്ധിമുട്ടേണ്ടതായും വരുമെന്നു എ ബി സി ന്യൂസ് അറിയിച്ചു.
9/11 ആക്രമണങ്ങൾക്കു ശേഷം 2005ലാണ് റിയൽ ഐ ഡി ആക്ട് പാസാക്കിയത്. എന്നാൽ നടപ്പാക്കുന്നതിനു 20 വർഷത്തെ താമസം വന്നു.
Those without Real ID will be fined $45 at airports