Image

ലിംഗ അസമത്വം (ജോസ് ചെരിപുറം)

ജോസ് ചെരിപുറം Published on 30 November, 2025
ലിംഗ അസമത്വം (ജോസ് ചെരിപുറം)

ഈ പ്രപഞ്ചത്തില്‍ സ്ത്രീപുരുഷന്മാരെ സൃഷ്ടിച്ചതിന്റെ ഉദ്ദേശം തന്നെ സന്താനോല്‍പാദനത്തിനായിട്ടാണ് അതായത് ലൈംഗിക ബന്ധം വഴി അടുത്ത തലമുറയെ സൃഷ്ടിയ്ക്കുക. നമ്മളെല്ലാവരും അങ്ങനെതന്നെ ജന്മം എടുത്തവരാണ്. അങ്ങിനെ പ്രകൃതി നിയമ പ്രകാരം പരിപാവനമായ ഒരു കര്‍മ്മമാണ് ലൈംഗികത. മാന്യമായ രീതിയില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുക എന്നാല്‍ വിവാഹം കഴിച്ച് ഏകഭാര്യാഭര്‍തൃത ബന്ധമെന്ന് സാരം. എന്നാല്‍ സൃഷ്ടിയുടെ പ്രാരംഭത്തില്‍ പുരുഷന്‍ എത്ര തവണ ആരുമായി സ്വതന്ത്ര ലൈംഗികബന്ധം പുലര്‍ത്തിയിരുന്നു. സ്ത്രീ ഒരിക്കല്‍ ഗര്‍ഭിണി ആയാല്‍ പത്തു മാസം കഴിയാതെ അടുത്ത ഗര്‍ഭം ധരിക്കാന്‍ അസാധ്യമായതിനാല്‍ എത്ര ശ്രമിച്ചാലും 15-20 കുട്ടികളേ ഉണ്ടാവൂ. അതേ സമയം പുരുഷന് ഒരു ദിവസം കുറഞ്ഞത് അഞ്ചു സ്ത്രീകളെ ഗര്‍ഭിണികളാക്കാന്‍ സാധിക്കും. മറ്റെല്ലാ ജീവിജാലങ്ങളെപോലെ ലൈംഗികബന്ധത്തിന് മുന്‍കൈ എടുക്കുന്നത് പുരുഷന്മാര്‍ തന്നെ. സ്ത്രീകള്‍ക്ക് ആഗ്രമുണ്ടെങ്കിലും പലകാരണങ്ങളാല്‍ പുരുഷനെപ്പോലെ പ്രകടിപ്പിക്കാറില്ല. അപ്പോള്‍ പുരുഷന്‍ തന്നെ മുന്‍ കൈ എടുക്കണമെന്ന് സാരം. അതൊക്കെ പഴകഥ.


ഇന്നിപ്പോള്‍ ലിംഗസമത്വം എന്നു പ്രഘോഷിക്കുന്ന പുത്തന്‍തലമുറയിലെ സ്ത്രീകള്‍ ലൈംഗികത ഒരു ആയുധമാക്കിയിരിക്കുന്നു. ലിംഗസമത്വം മൂലം പുരുഷന്റെ ലിംഗം ഛേദിച്ചു കളയേണ്ട ഗതികേടിലാണ്. എത്ര എത്ര ലൈംഗീക പീഢനങ്ങളുടെ കഥകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. നമ്മള്‍ കേട്ടു കൊണ്ടിരിക്കുന്ന ഇതില്‍ എത്ര കേസ്സുകള്‍ യഥാര്‍ത്ഥമാണ്? എത്ര കെട്ടി ചമച്ചതാണ്? അത് സ്ത്രീയും പുരുഷനും മാത്രം അറിയാം. ലൈംഗികബന്ധം രണ്ടു വ്യക്തികളുടെ സ്വകാര്യതയാണ്, അവിടെ മൂന്നാമതൊരാള്‍ ഇല്ല. ഇവിടെ സ്ത്രീയുടെ വാക്കിനാണ് മുന്‍തൂക്കം അപ്പോള്‍ 'ലിംഗസമത്വം' എവിടെയാണ്? ആര്‍ക്കും ആരേയും എളുപ്പത്തില്‍ വീഴ്ത്താവുന്ന ഒരു കെണിയാണ് ഇന്നത്തെ ലൈംഗികത. ഉഭയകക്ഷിപ്രകാരം നടന്ന പല ലൈംഗികബന്ധങ്ങളും പില്‍ക്കാലത്ത് ബലാല്‍സംഗകേസ്സ് ആയിട്ടുണ്ട്. സ്ത്രീകള്‍ പല കാരണങ്ങളാല്‍ പുരുഷന്മാരോടടുക്കും. പണം, പ്രശസ്തി, സ്ഥാനമാനങ്ങള്‍. കുറെകാലം കഴിയുമ്പോള്‍ എന്തെങ്കിലും കാരണവശാല്‍ ബന്ധം മുറിയുമ്പോള്‍, ബലാല്‍സംഗമാരോപിച്ച് ജയിലില്‍ അടക്കപ്പെടുന്നു. എത്ര നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നു. ഇനി അഥവാ ശിക്ഷിക്കപ്പെട്ടില്ലെങ്കില്‍, ആരോപിച്ച സ്ത്രീയ്ക്ക് നേരെ ഒരു നടപടിയും ഇല്ല. ആരോപിക്കപ്പെട്ട പുരുഷന്റെ കുടുംബം, മാനഹാനി സമുദായത്തിലുള്ള മാന്യത എല്ലാം നഷ്ടപ്പെട്ടു. ഇപ്പോള്‍ രാഷ്ട്രീയ എതിരാളികളെ തകര്‍ക്കാനുള്ള എളുപ്പ വിദ്യ ലൈംഗികാരോപണമാണ്. പക്ഷേ എല്ലാ പാര്‍ട്ടികളും ഒരു പോലുള്ള നിലപാടല്ല സ്വീകരിക്കുന്നതെന്നു മാത്രം. ഭാര്യാ ഭര്‍തൃബന്ധത്തിലും ബലാല്‍സംഗം ഉണ്ടാകാം. ഭാര്യയും ഭര്‍ത്താവും എന്തെങ്കിലും കാരണത്തില്‍ തെറ്റി പിരിയുമ്പോള്‍ ഭര്‍ത്താവിനെതിരെ ബലാല്‍സംഗത്തിനു കേസ്സു കൊടുക്കാം. ഭാര്യ സമ്മതിച്ചിട്ടാണോ ഇല്ലയോ ആര്‍ക്കറിയാം? അതുകൊണ്ട് പലരും സ്ത്രീകളുമായി ബന്ധപ്പെടാന്‍ മടിക്കുന്നു. പുരുഷനായ ഞാനുള്‍പ്പെടെ ഉള്ള എന്റെ സഹോദരന്മാര്‍ക്ക് ഒരു ഫ്രീ അഡൈ്വസ് തരാം. ലൈംഗീകബന്ധത്തിന് മുമ്പ് ഒരു സമ്മതപത്രം ഒപ്പിട്ടു വാങ്ങുക. എന്റെ അറിവോടും, പൂര്‍ണ്ണ സമ്മതത്തോടും കൂടി ഞാന്‍ ഈ വ്യക്തിയുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെടുന്നു. ' ഒപ്പ്. ഒരു സാക്ഷികൂടി ഉണ്ടെങ്കില്‍ നന്ന്. അത് നോട്ടറി കൂടിയായാല്‍ പിന്നെ ഒന്നും പേടിക്കേണ്ട. കാരണം ഭയപ്പെടുത്തി ഒപ്പ് ഇടീച്ചതാണെന്നു ചിലപ്പോള്‍ വാദിച്ചേക്കാം!!(Sex is for pleasure, Not for pressure).
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക