Image

വൃദ്ധാലയം - ഡോ. ദീപ കെ.എന്‍ (ഇ-മലയാളി ആഗോള ചെറുകഥാമത്സരം 2025- 12)

Published on 29 November, 2025
വൃദ്ധാലയം - ഡോ. ദീപ കെ.എന്‍ (ഇ-മലയാളി ആഗോള ചെറുകഥാമത്സരം 2025- 12)

അടുത്ത വീട്ടിലെ വൃദ്ധൻ മരിച്ചു. അയാളോട് ഞാൻ ഒരിക്കലും സംസാരിച്ചിട്ടില്ല. എന്തിനു ഒന്ന് പുഞ്ചിരിച്ച മുഖത്തോടെ ഞാൻ അയാളെ ഒന്ന് നോക്കിയിട്ട് പോലുമില്ല. അടുത്തടുത്ത വീടുകളിൽ കുറെ ഏറെ നാളുകൾ കഴിഞ്ഞിട്ടും ഒരു വാക്ക് പോലും മിണ്ടാതെ ഞാൻ എന്റെ കാര്യങ്ങളിൽ മുഴുകി. പകൽ മുഴുവൻ ഞാൻ വീട്ടിൽ ഉണ്ടാകാതെ പുറത്തു കഴിച്ചു കൂട്ടി. എന്റെ തൊഴിലിന്റെ ഭാഗം ആയിട്ടായിരുന്നു അത്. സായാഹ്നങ്ങളിൽ ഞാൻ രബീന്ദ്ര സംഗീതം കേൾക്കുകയോ, എന്റെ ചൂട് മെത്തയിൽ പുതച്ചു മൂടി വെറുതെ കിടക്കുകയാ, അല്ലാത്തപ്പോൾ റേഡിയോയിൽ കഥകളി പദങ്ങൾ കേൾക്കുകയോ ചെയ്‌തു സമയം ചിലവഴിച്ചു. വീട്ടിൽ ഉള്ള സമയങ്ങളിൽ ഞാൻ മുൻവാതിൽ തുറക്കാതെ അകത്തു തന്നെ കഴിച്ചു കൂട്ടി വാരാന്ത്യങ്ങളിൽ പുറത്തു പോകുകയോ, അല്ലാത്തപ്പോൾ കടുപ്പം കൂട്ടിയ ചായ ഉണ്ടാക്കി ബാൽക്കണിയിൽ ഇരുന്നു മൊത്തി കുടിക്കുകയോ ചെയ്തു‌ പോന്നു.

>>>കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക