
മഗ്‌രിബ് നിസ്കാരം കഴിഞ്ഞപ്പോഴാണ് സ്ഥാനാർഥി കവലയിലെ പള്ളിയിലേക്ക് ഓടികിതച്ചെത്തിയത്
നമസ്കാരം കഴിഞ്ഞ് ഇറങ്ങുന്ന മുസ്ലിയാരെ ഭവ്യതയോടെ കൈപിടിച്ച് ഞാൻ മത്സരിക്കുന്നുണ്ട് എനിക്ക് വേണ്ടി ഒന്ന് ദുആ ഇരിക്കണം ന്നും പറഞ്ഞ് അകത്തേക്ക് കൂട്ടി കൊണ്ട് പോയത്
കൈമടക്കം വാങ്ങി പോക്കറ്റിലിട്ട് മുസ്ലിയാർ അയാളെ അനുഗ്രഹിച്ചു നീ ജയിച്ചു വരും
തിരിഞ്ഞുനോക്കി താഴേക്ക് ഇറങ്ങി വരുമ്പോൾ അതാ എതിർ സ്ഥാനാർത്ഥിയും ദുആ ഇരപ്പിക്കാൻ കാത്തു നിൽക്കുന്നു.
അവനോട് എന്താവും പറയുക എന്ന് ഓർത്ത് പോക്കറ്റിൻ്റെ മോളിൽ കയ്യും വെച്ച് സ്ഥാനാർത്ഥി മൊഴിഞ്ഞു
"യാ അല്ലാഹ്"