
വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റിന്റെ ഭരണ കേന്ദ്രമായ വൈറ്റ് ഹൌസിന്റെ ഈസ്റ്റ് വിങ്ങിന്റെ പുതുക്കൽ പണി നടക്കുയാണ്. ഏറെ വിവാദങ്ങളും വിമർശനങ്ങളും ഇതിനകം ഏറ്റു വാങ്ങിയ നിർമ്മാണം പൂർത്തിയായികഴിയുമ്പോൾ 1,000 പേർക്ക് ഇരിക്കാൻ കഴിയുന്ന, പ്രസിഡന്റിൻറെ മാരെ ലാഗോ ബാൾ റൂമിനു തുല്യമായ, ആഘോഷങ്ങൾക്കു വേദിയാകാൻ പര്യാപ്‌തമായ, ഒരു വലിയ ബോൾ റൂമും ഉണ്ടാകും.
'ദി ടൈംസ്, ദേ ആർ എ- ചെയ്ഞ്ചിങ്' എന്ന ബോബ് ഡയ്‌ലന്റിന്റെ ഗാനം അന്വർത്ഥമാകും വിധമാണ് മാറ്റം സംഭവിക്കുക എന്ന് പറയാം. അല്ലെങ്കിൽ ജോണി മിച്ചലിന്റെ 'ബോത്ത് സായ്ഡസ് നൗ' എന്ന 1960 കളിലെ പ്രസിദ്ധമായ ഗാനം ഓർക്കാം. ഗായിക ജൂഡി കോളിൻസ് എന്നെന്നും ഓർക്കാൻ പര്യാപ്‌തമായ രീതിയിൽ ഈ ഗാനം ആലപിച്ചിരുന്നു. ഈ ഗാനത്തിൽ ആദ്യ ദർശനത്തിലെ വിലയിരുത്തലിന് ശേഷം വീണു കിട്ടുന്ന ഇടവേളകളിൽ വീണ്ടും വീണ്ടും ആസ്വദിച്ചും അനുഭവിച്ചും അറിയാനുള്ള എല്ലാം അടങ്ങിയിട്ടുണ്ട് എന്ന് ചരിത്രകാരന്മാർ പറയുന്നു.
ഒരർത്ഥത്തിൽ ചരിത്രം ഈസ്റ്റ് വിങ്ങിൽ എഴുതിച്ചേർത്തു എന്ന് പറയാം. 1902 ൽ തിയോഡോർ റൂസ് വെൽറ്റാണ് വൈറ്റ് ഹവസിലേക്കു മറ്റൊരു പ്രവേശനകവാടം സൃഷ്ടിച്ചത് . 40 വർഷത്തിന് ശേഷം, രണ്ടാം ലോക മഹായുദ്ധം പുരോഗമിക്കുന്നതിനിടയിൽ പ്രസിഡണ്ട് ഫ്രാങ്ക്‌ളിൻ റൂസ്‌വെൽട് ഒരു പുതിയ കെട്ടിടം ഹൈ സെക്യൂരിറ്റി അണ്ടർഗ്രൗണ്ട് ബങ്കറിനു കവറായി നിർമിക്കണമെന്ന് തീരുമാനിച്ചു. പിന്നീട് ഇത് 'പ്രസിഡൻഷ്യൽ എമെർജൻസി ഓപ്പറേഷൻസ് സെന്റർ' ആയി അറിയപ്പെട്ടു. രണ്ടു നിലയുള്ള ഈസ്റ്റ് വിങ് താമസിയാതെ ഓഫീസ്സ് ഓഫ് ദി ഫസ്റ്റ് ലേഡി ആൻഡ് ഹെർ സ്റ്റാഫ് എന്നറിയപ്പെട്ടു. പ്രസിഡന്റുമാർ മൂവികളും സ്പോർട്സ് മത്സരങ്ങളും കാണാനുള്ള വേദിയായും വൈറ്റ് ഹാവ്‌സിൽ സാമൂഹ്യ ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ എത്തുന്ന സന്ദർശകരുടെ പ്രവേശനകവാടമായും ഇത് മാറി. ഇതിനു പുറത്തായാണ് ജാക്ക്യുലിന് കെന്നഡിയുടെ റോസ് ഗാർഡൻ ഉണ്ടായി. ഇത് ലേഡി ബേർഡ് ജോൺസന്റെ സംഭാവനയാണ് . ഈ ഈസ്റ്റ് വിങ് പ്രദേശത്തെ പ്രസിദ്ധമായ കാഴ്ചകളെല്ലാം പുതുക്കി പണിയേണ്ടതിനു വേണ്ടി പൊളിച്ചു കളഞ്ഞു.
ഈ പ്രദേശത്തു പ്രഥമ വനിത നാൻസി റീഗൻ ഉദ്ദേശിച്ചിരുന്ന 'ജസ്റ്റ് സെ നോ' (മയക്കുമരുന്നിനെതിരെയുള്ള പ്രചാരണം) ഇവിടെ നിന്ന് മാറ്റിയത് വലിയ പ്രതിഷേധത്തിന് കാരണമായി. പ്രഥമ വനിത ലോറ ബുഷ് ഇവിടെയാണ് നാഷണൽ ബുക്ക് ഫെസ്റ്റിവൽ സംഘടിപ്പിച്ചതും ഡു വൈറ്റ് ഐസെൻ ഹോവർ 'ഹൈ നൂൺ' കണ്ടതും ജോൺ എഫ് കെന്നഡി 'ടു റഷ്യ വിത്ത് ലൗ ' കണ്ടതും ഇവിടെയാണ്. എന്നാൽ 86 വയസുകാരി ജൂഡി കോളിൻസ് ഇപ്പോഴും 'സം തിങ് സ് ലോസ്റ്റ്, ബട്ട് സം തിങ് ഈസ് ഗെയിൻഡ് എന്ന് പാടുന്നു.
മുൻ പ്രഥമ വനിത ബെറ്റി ഫോർഡ് പറഞ്ഞത് : 'ദി വെസ്റ്റ് വിങ് ഈസ് ദി മൈൻഡ് ഓഫ് ദി നേഷൻ. ബട്ട് ദി ഈസ്റ്റ് വിങ് ഈസ് ദി ഹാർട്ട്' എന്നാണ്. എന്നാൽ വൈറ്റ് ഹവസിനെയും ചുറ്റുപാടുകളെയും കഴിഞ്ഞ അര നൂറ്റാണ്ടായി കാണുന്നവർ ഇതിനോട് വിയോജിച്ചേക്കാം. ചരിത്രകാരി കാറ്റ് ആൻഡേഴ്സൺ തന്റെ 'ഫസ്റ്റ് വിമെൻ : ദി ഗ്രേസ് ആൻഡ് പവർ ഓഫ് അമേരിക്ക'സ് മോഡേൺ ഫസ്റ്റ് ലേഡീസ്' എന്ന പുസ്തകത്തിൽ 'വെസ്റ്റ് വിങ് ഈസ് ദി സീറ്റ് ഓഫ് പവർ. ദി വൈറ്റ് ഹാവ്‌സിൽ ഒരു 'ബിൽട് ഇൻ സൈബീരിയ നേച്ചർ ടു ദി ഈസ്റ്റ് വിങ്' എന്ന് വിശേഷിപ്പിച്ചു . ഇതിനു പിൻബലം നൽകാനെന്നവണ്ണം മുൻ പ്രഥമ വനിത ഹിലരി ക്ലിന്റൺ വൈറ്റ് ഹവസിന് ഒരു വെസ്റ്റ് വിങ് വേണമെന്നാവശ്യപ്പെടുകയും ഉടനെ തന്നെ ഈ ആവശ്യം നടപ്പിലാക്കുകയും ചെയ്തു.
ഇപ്പോഴത്തെ പുതുക്കി പണിയലിൽ നിലവിലെ ചുമർ ചിത്രങ്ങളും ശില്പങ്ങളും എല്ലാം മാറ്റി ഒരു മ്യൂസിയത്തിൽ സ്ഥാപിക്കുവാൻ വേണ്ടി വച്ചിട്ടുണ്ട്.
വൈറ്റ് ഹാവ്‌സിൽ നടക്കുന്ന വലിയ സ്വീകരണങ്ങളിൽ സംബന്ധിക്കുവാൻ എത്തുന്നവർ ഇത് വരെ സൗത്ത് ലൗണിൽ വലിച്ചു കെട്ടിയ വലിയ ടെന്റുകളിൽ ഒതുങ്ങി കൂടേണ്ടി വന്നിട്ടുണ്ട്. പ്രാഥമിക ആവശ്യങ്ങൾക്ക് അതിനോട് അനുബന്ധിച്ചുള്ള താത്കാലിക ശുചി മുറികളെ ആശ്രയിച്ചിരുന്നു. പുതിയ സംവിധാനത്തിൽ ഈസ്റ്റ് വിങ്ങിൽ തന്നെ ആവശ്യമായ ശുചി മുറികൾ ഉണ്ടാകും എന്നാണ് അറിയുന്നത്. ഇപ്പോഴുള്ള വൈറ്റ് ഹാവ്‌സിലെ ഈസ്റ്റ് വിങ്ങിന്റെ ഇരട്ടി ആയിരിക്കും ഏരിയ. ഇത്രയധികം ഏരിയ ഉള്ള ഈസ്റ്റ് വിങ് വൈറ്റ് ഹവസിനെ ചെറുതായി തോന്നിപ്പിക്കും എന്ന് ചിലർ അഭിപ്രായപ്പെടുന്നു.
ദി നാഷണൽ ട്രസ്റ്റ് ഫോർ ഹിസ്റ്റോറിക് പ്രെസെർവഷൻ പ്രസിഡണ്ട് ട്രമ്പിനയച്ച കത്തിൽ ഈസ്റ്റ് വിങ്ങിന്റെ വലിപ്പത്തെ കുറിച്ചും പണിതീർന്നു കഴിയുമ്പോൾ വൈറ്റ് ഹാവ്സ് ചെറുതായി അനുഭവപ്പെടുന്നതിനെ കുറിച്ചും ആശങ്ക പ്രകടിപ്പിച്ചു. വൈറ്റ് ഹവസിന് 55,000 സ്‌ക്വയർ ഫീറ്റേ ഉള്ളൂ. ഇത് വരെ വൈറ്റ് ഹാവ്സ് അതിന്റെ ചെറിയ ഈസ്റ്റ്, വെസ്റ്റ് വിങ് കളുടെ ചെറിയ സാന്നിധ്യങ്ങളിൽ തല ഉയർത്തി നിന്നിരുന്നു. ഇനി വൈറ്റ് ഹാവ്സ് ചെറുതായി മാത്രം കാണപ്പെടും എന്ന് വിമർശകർ ആശങ്കപ്പെടുന്നു.
പുതിയ ഈസ്റ്റ് വിങ്ങിനു വേണ്ടി വരുന്ന ചിലവിനെ കുറിച്ചും ആശങ്ക ഉണ്ടായിരുന്നു. എന്നാൽ നികുതിദായകർക്കു ആശ്വാസമായി ഇതിനു വേണ്ട ഫണ്ടിംഗ് (300 മിലൻ ഡോളർ) സമ്പന്നരായ ദാതാക്കൾ നൽകുമെന്ന വെളിപ്പെടുത്തൽ ഉണ്ടായി. ഈ ദാതാക്കളിൽ ഭൂരിപക്ഷവും വലിയ ഹൈ ടെക് കമ്പനികളും ഡിഫെൻസ് കോൺട്രാക്ടർമാരുമാണ്.
പഴയ ഈസ്റ്റ് വിങ് പൊളിച്ചു മാറ്റിയതോടെ പലതും നഷ്ടമായി, സൈബീരിയ ലൈക് ഈസ്റ്റ് വിങ് എന്ന് ഇനി മുതൽ ആർക്കും പറയാനാവില്ല. പലതും നഷ്ടപ്പെട്ടപ്പോൾ അമേരിക്ക ഒരു ഭീമൻ ബോൾ റൂം നിറഞ്ഞു നിൽക്കുന്ന പുതിയ ഈസ്റ്റ് വിങ് നേടുന്നു- ആവശ്യമായ റസ്റ്റ് റൂമുകളുടെ അകമ്പടിയോടെ. അന്തി വിരുന്നു ഒരു അവിസ്മരണീയ അനുഭവമാക്കാൻ എത്തുന്ന അതിഥികൾ ന്യായമായും സന്തോഷിക്കും.