Image

ആരാണ് ദൈവം, എന്താണ് ദൈവം ? (ഭാഗം-3: ജയന്‍ വര്‍ഗീസ്‌)

Published on 17 November, 2025
ആരാണ് ദൈവം, എന്താണ് ദൈവം ? (ഭാഗം-3: ജയന്‍ വര്‍ഗീസ്‌)

നര ബലി ഉൾപ്പടെയുള്ള ഹിംസാത്മക ആചാരങ്ങളിൽ വളർന്നു പടർന്നു നിന്ന ഇന്ത്യൻ സാഹചര്യങ്ങളിലേക്ക്പിൽക്കാലത്ത് ഗാന്ധിജിക്കു പോലും പ്രചോദനമായിത്തീർന്ന അഹിംസയുടെ തിരി വെട്ടവും ഉയർത്തിപ്പിടിച്ചുകൊണ്ടായിരുന്നു ബുദ്ധന്റെ വരവ്. പിൽക്കാല ഇന്ത്യൻ സാമൂഹ്യാവസ്ഥയിൽ ഗുണ പരമായ പല തരംമാറ്റങ്ങൾക്കും കാരണമായിത്തീർന്ന  ഈ ധാർമ്മിക മിത വാദം ഇന്ത്യയുടെ നാലതിരുകളും കടന്ന് ഏഷ്യാ വൻകരക്കുമപ്പുറം ആഗോള തലത്തിൽ വരെ എത്തിച്ചേർന്നു.

ലോകം അതുവരെ കേട്ടതിൽ നിന്നും, കണ്ടതിൽ നിന്നും വ്യത്യസ്തമായ ഒരു മനോഹര സ്വപ്നമാണ് യേശുമനുഷ്യ രാശിക്ക് സമ്മാനിച്ചത്. പ്രപഞ്ച ചൈതന്യമായ ദൈവ തേജസാണ് തന്നിൽ നിറഞ്ഞിരിക്കുന്നതെന്ന്അറിയുകയും, അനുഭവിക്കുകയും ചെയ്ത യേശു ദൈവത്തെ പിതാവ് എന്ന് തന്നെ വിളിച്ചു. ജന്മം കൊണ്ട്ലോകത്ത് എത്തിപ്പെക്കുന്ന ഓരോ മനുഷ്യനും പ്രപഞ്ചാത്മാവായ ദൈവത്തിന്റെ ഒരു ചെറു മാത്ര തന്നിൽപേറുന്നുണ്ടെന്നും, ഈ ചെറു മാത്രയെ സുരക്ഷിതമായി പൊതിഞ്ഞു സൂക്ഷിക്കുന്നതിനുള്ള പുറം തോട്മാത്രമാണ് സ്ഥൂല പ്രപഞ്ച ഭാഗങ്ങൾ കൊണ്ട് നിർമ്മിച്ചിട്ടുള്ള ശരീരമെന്നും, അത് കൊണ്ട് തന്നെ മനുഷ്യന്സ്വന്തം പിതാവായി അവകാശപ്പെടാനുള്ളത് തന്റെ തന്നെ വലിയ സ്വരൂപമായ ദൈവത്തെ മാത്രമാണെന്നുംഇതിലൂടെ യേശു മനുഷ്യ രാശിയെ പഠിപ്പിച്ചു.

ദൈവത്തെ ഒരു നാളും ഒരുത്തനും കണ്ടിട്ടില്ല എന്ന പണ്ഡിത മതം അംഗീകരിച്ചു കൊണ്ട് തന്നെ ദൈവത്തിനും, മനുഷ്യനും ഇടയിലുള്ള മീഡിയേറ്റർ പ്രകൃതി മാത്രമാണെന്നും, പ്രകൃതി എപ്രകാരം മനുഷ്യനോട് ചേർന്ന്നിൽക്കുന്നുവോ അതുപോലെ മനുഷ്യനും പ്രകൃതിയോട് ചേർന്ന് നിൽക്കണം എന്ന മഹത്തായ ആശയംമുന്നോട്ടു വച്ചതും യേശുവായിരുന്നു. നിസ്സീമമായ ദൈവ സ്നേഹത്തിന്റെ അദൃശ്യമായ അച്ചു തണ്ടിലാണ് ദൈവംപ്രപഞ്ചത്തെ സൃഷ്ടിച്ചു നില നിർത്തിയിട്ടുള്ളത് എന്നതിനാൽ പ്രപഞ്ച വസ്തുവായ മനുഷ്യനും പരസ്പരംസ്നേഹിക്കേണം അഥവാ സഹകരിക്കണംഎന്ന് യേശു പറഞ്ഞു. ആധുനിക മനുഷ്യൻ അർത്ഥം മാറ്റിപ്പറയുന്ന ഇന്നത്തെ കപടസ്നേഹമല്ല, മറിച്ച് അയൽക്കാരൻ എന്ന അപരനും, താനൊഴികെയുള്ള അപരന്മാരുടെ കൂട്ടമായ സമകാലീനലോകത്തിനും വേണ്ടി തന്നെത്തന്നേയും സമർപ്പിച്ചു കൊടുക്കുന്ന ‘ കരുതൽ ‘ എന്ന പ്രായോഗിക പരിപാടിയാണ്യേശു ഇതിലൂടെ മുന്നോട്ടു വച്ചത്.

അത് വരെ ആർക്കും  വേണ്ടാതിരുന്ന അദ്ധ്വാനിക്കുന്നവരെയും, ഭാരം ചുമക്കുന്നവരെയും അടുത്തു വിളിച്ച്ആശ്വസിപ്പിക്കുകയും, പാപികളെയും, ദരിദ്രരെയും, രോഗികളെയും, ശരീരം വിൽക്കുന്നവരെയും സ്വന്തം നെഞ്ചോട്ചേർത്തു നിർത്തുകയും ചെയ്തപ്പോൾ അത് വരെ ഇരുട്ടിൽ സഞ്ചരിക്കുകയായിരുന്ന ജനം വലിയൊരു വെളിച്ചംകാണുകയും, അവർ, രക്ഷകൻ എന്നും മിശിഹാ എന്നും, ക്രിസ്തു എന്നും വിളിച്ചു കൊണ്ട് അദ്ദേഹത്തെ പിൻപറ്റുകയുമായിരുന്നു

. പരമ ദരിദ്രമായ ഭൗതിക സാഹചര്യങ്ങളിൽ ജനിച്ചു വളർന്ന യേശു യാതൊരു സർവകലാ ശാലകളുടെയും, കപടതിയോളജികളുടെയും സഹായമില്ലാതെ ലോകത്തിനു വേണ്ട പുതിയ വെളിച്ചം എന്താണെന്നും, അത്എങ്ങനെയാണെന്നും ജനത്തോട് പറഞ്ഞു. പ്രാക്ടിക്കൽ കൃസ്ത്യാനിറ്റിയുടെ പ്രകട രൂപം എങ്ങിനെ നടപ്പാക്കാംഎന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചു കൊണ്ട്  എങ്ങിനെ നിങ്ങളുടെ ഇടയിൽ  സ്വർഗ്ഗം സൃഷ്ടിക്കാനാവുംഎന്ന് അദ്ദേഹം വിശദീകരിച്ചു. അടിച്ചമർത്തപ്പെടുന്നവന്റെ വേദന എന്താണെന്ന് സ്വയമറിഞ്ഞ യേശു ഒറ്റവസ്ത്രവുമായി അവരോടൊപ്പം ജീവിച്ച് അവരിലൊരാളായി നിന്ന് കൊണ്ട് മനുഷ്യൻ ഒരു വർഗ്ഗമാണ് എന്നവലിയ സന്ദേശം ലോകത്തെ പഠിപ്പിച്ചു.

അന്നും ദേവാലയങ്ങളിൽ ലാഭക്കച്ചവടം നടത്തിയിരുന്നവരെ  ‘ കള്ളന്മാർ ‘ എന്ന് തന്നെ വിളിച്ചു കൊണ്ട് അവരെഅടിച്ചോടിച്ചു. മത മൗലിക വാദികളായ പുരോഹിത മേധാവികളെ വെള്ളതേച്ച ശവക്കല്ലറകൾ എന്നും, രാഷ്ട്രീയാധികാരത്തിന്റെ ചെങ്കോൽ വഹിച്ചിരുന്ന ഹേറോദോസ് രാജാവിനെ ‘ കുറുക്കൻ ‘ എന്നും പരസ്യമായിവിളിച്ചു.

സമൂലമായ സാമൂഹ്യ പരിഷ്ക്കരണത്തിലൂടെ മതങ്ങൾക്കും, ജാതികൾക്കും, വർഗ്ഗങ്ങൾക്കും, വർണ്ണങ്ങൾക്കുംഅതീതമായി മനുഷ്യനും, മനുഷ്യനും തോളോട് തോൾ ചേർന്ന് നിൽക്കുന്ന ഒരു മനോഹര സ്വർഗ്ഗം ഈ പാഴ്മണ്ണിൽ അദ്ദേഹം വിഭാവനം ചെയ്തു. അതിനായിട്ടായിരുന്നു  ‘ കരുതൽ ‘ എന്ന് വ്യവച്ഛേദിക്കപ്പെടേണ്ട സ്നേഹംഎന്ന സൂത്ര വാക്യം അദ്ദേഹം ലോകത്തിനു സമ്മാനിച്ചത്. ആയിരക്കണക്കിന് പേജുകളിലായി ഒഴുകിപ്പരന്നുകിടക്കുന്ന ബൈബിൾ സാഹിത്യം കേവലമായ രണ്ടേ രണ്ടു വാക്യങ്ങളിൽ ഒതുക്കി അത് ലോകത്തിന് നൽകി. ഒന്ന്, ദൈവത്തെ സ്നേഹിക്കുക, രണ്ട്,  മനുഷ്യനെ സ്നേഹിക്കുക എന്നതായിരുന്നു അത്. അതായത്, ദൈവത്തെ സ്നേഹിക്കുകയെന്നാൽ മനുഷ്യനെ സ്നേഹിക്കുകയെന്നും,  മനുഷ്യനെ സ്നേഹിക്കുകയെന്നാൽദൈവത്തെ സ്നേഹിക്കുക എന്നുമാണ് ഇതിന്റെ വിശാലമായ അർഥം. Í

അക്ഷരാർത്ഥത്തിലും, ആശയാർത്ഥത്തിലും മനുഷ്യർ ഈ സൂത്രവാക്യം നടപ്പിലാക്കിയിരുന്നുവെങ്കിൽ നമ്മുടെലോകം എങ്ങിനെ സ്വർഗ്ഗവൽക്കരിക്കപ്പെടുമായിരുന്നു എന്ന് ഇന്ന് നമുക്ക് സങ്കൽപ്പിക്കാൻ മാത്രമേസാധിക്കുകയുള്ളു. ലോക സമ്പത്ത് ആരുടേയും സ്വന്തമല്ലാതെ എല്ലാവർക്കും എല്ലാം അവകാശപ്പെട്ടതായി നിലനിൽക്കുമായിരുന്നു. അതിരുകൾ നീക്കം ചെയ്യപ്പെടുന്ന ഭൂമി ആകാശത്തിനു കീഴിൽ ഒന്നായി എല്ലാവരുടേതുമായിതീരുമായിരുന്നു.  കുന്നു കൂടുന്ന സാമൂഹ്യ സമ്പത്തിൽ നിന്ന് ആവശ്യക്കാരൻ ആവശ്യത്തിന് മാത്രം എടുക്കുന്നസമ്പ്രദായം നടപ്പിലാകുമായിരുന്നു. വിഭവങ്ങൾ പങ്കു വയ്ക്കപ്പെടുന്നതോടെ , ധനവാനും, ദരിദ്രനും എന്ന വേർതിരിവുകൾ അപ്രത്യക്ഷമാകുമായിരുന്നു. അതിരിനു അപ്പുറത്തുള്ളവന്റെ നെഞ്ചിനു നേരെ ഇന്ന് നമ്മൾനീട്ടിപ്പിടിക്കുന്ന ആയുധങ്ങൾ കൊണ്ട് ലോകത്താകമാനമുള്ള സ്വച്ഛ ജല താഴ് വരകളിൽ മനുഷ്യ വാസയോഗ്യമായ മനോഹരങ്ങളായ ഭവനങ്ങൾ തലയുയർത്തി നിൽക്കുമായിരുന്നു. വിമാനങ്ങൾ പറന്നിറങ്ങുമ്പോൾബോംബുകൾക്കും, തോക്കുകൾക്കും പകരം നിർമ്മാണ ശാലകളിൽ നിന്നുള്ള പഴങ്ങളും, ചോക്കലേറ്റുകളും, മധുരമിഠായികളും, പോഷക ബിസ്‌ക്കറ്റുകളും സ്വീകരിക്കാനായി കുട്ടികൾ ഓടിയത്തുമായിരുന്നു. അവരുടെഅമ്മമാരുടെ മുഖങ്ങളിൽ ആധിയൊഴിഞ്ഞ ആശ്വാസം അലയടിക്കുമായിരുന്നു. ദൈവവും, മനുഷ്യനുംപ്രകൃതിയും ഒരേ നേർ ചരടിൽ അണിചേർന്നു നിർമ്മിച്ചെടുക്കുന്ന ഈ സ്വർഗ്ഗത്തിൽ മനുഷ്യ വർഗ്ഗ സ്വപ്നങ്ങളുടെമനോഹര വേർഷനുകൾ അനവരതം വിരിഞ്ഞിറങ്ങുമായിരുന്നു.

ഒന്നും നടപ്പിലായില്ല. ഗലീലാക്കടലിന്റെ ഓളപ്പരപ്പുകളിലും, ഒലിവ് മലയുടെ കുളിർ കാറ്റുകളിലും പ്രതിധ്വനിച്ച ഈവിപ്ലവ ശബ്ദം യെരുശലേം അരമനകളിലെ മത - രാഷ്ട്രീയ ഭരണാധികാരികളുടെ ഇട നെഞ്ചുകളിൽ ഇടിമുഴക്കിക്കൊണ്ടാണ് കടന്നു വന്നത്. ഈ വിപ്ലവ കാരിയെ ഇത് പോലെ തുടരാനനുവദിച്ചാൽ തങ്ങൾകെട്ടിപ്പൊക്കിയ അധികാര സൗഭാഗ്യങ്ങളുടെ കോട്ട കൊത്തളങ്ങൾ അടിയോടെ തകർന്നു വീഴുമെന്നും,തങ്ങളുടെപ്രജകൾ തങ്ങളെ കല്ലെറിയുമെന്നും അവർ ഭയന്നു. പിന്നീടുണ്ടായ കറുത്ത ഗൂഡാലോചനകളുടെ അനന്തര  ഫലമായിട്ടായിരുന്നു ചരിത്രത്തിൽ ചാല് വച്ചൊഴുകിയ ചോരപ്പുഴകളിൽ മറ്റൊരു മനുഷ്യ സ്നേഹിയുടെചുടുചോര കൂടി ഒഴുകിയെത്തി അത് കൂടുതൽ ചുവപ്പിച്ചത്. നിരപരാധിയും, നിഷ്‌ക്കളങ്കനുമായ ഒരു മുപ്പത്തിമൂന്നു കാരൻ യുവാവിന്റെ ചുടു ചോര. ! അതെ ! കാൽവരിയിലെ കൽ കൂമ്പാരങ്ങളിൽ ഉയർത്തി നിറുത്തിയമരക്കുരിശുകളിൽ ഒന്നിൽ പച്ച മാംസത്തിൽ അടിച്ചു കയറ്റിയ കാരിരുമ്പാണികളിൽ തൂങ്ങി അദ്ദേഹം പിടഞ്ഞുമരിക്കുമ്പോൾ വിശ്വ പ്രകൃതിയുടെ വിലാപ ഗീതം പോലെ അവിടെ ഭൂമി കുലുങ്ങുകയും, പാറകൾ പിളരുകയും, ഇരുൾ പരക്കുകയും ചെയ്തുവെന്ന് ദൃക് സാക്ഷികൾ എഴുതി.

അധികാര രാഷ്ട്രീയത്തിന്റെ ആവനാഴിയിലെ അമ്പുകൾക്ക്‌ ആരുടെ ശബ്ദവും അന്തിമമായിഅവസാനിപ്പിക്കാൻ സാധിക്കുകയില്ലെന്നു  തെളിയിക്കുന്നതായിരുന്നു പിന്നീടുണ്ടായ സംഭവ വികാസങ്ങൾ. അതല്ലെങ്കിൽ ആരുടെ സ്വർണ്ണ തളികകൾക്കും ശാശ്വതമായി മൂടാനാവാത്ത ശക്തവും, പ്രകാശ മാനവുമാണ്‌സത്യ സൗന്ദര്യങ്ങളുടെ സമ്പൂർണ്ണ  മുഖം എന്ന് തെളിയിച്ചു കൊണ്ട് കാലം മറ്റൊരു വഴിത്തിരിവിലക്ക്പരന്നൊഴുകി.  രക്ഷ എന്ന് വ്യവച്ഛേദിക്കപ്പെടാവുന്ന യേശുവിന്റെ ചിന്താധാരകളിൽ ആകൃഷ്ടരായിലോകത്തിന്റെ നാനാ ഭാഗത്തുമുള്ള ജന പഥങ്ങൾ യേശുവിനെ തങ്ങളുടെ വഴികാട്ടിയായി അംഗീകരിച്ചു കൊണ്ടുമുന്നോട്ടു വന്നു. പ്രപഞ്ച നിയന്താതാവായ  ദൈവത്തെ പിതാവ് എന്ന ലളിതവും , സാര ഗർഭവുമായപരിചയപ്പെടുത്തലിലെ ആത്മാർഥത തിരിച്ചറിഞ്ഞതോടെ ആ പിതാവിലേക്കുള്ള പാലമായി യേശുവിനെ ജനംഅംഗീകരിക്കുകയും, അറിവില്ലാത്ത അവർഅദ്ദേഹത്തെത്തന്നെ ദൈവം എന്ന് വിളിക്കുകയും ചെയ്തു. അതുവരെ അണമുറിയാതെഒഴുകി വന്ന കാല പ്രവാഹം യേശുവിനു മുൻപും, യേശുവിനു പിൻപും എന്നിങ്ങനെ രണ്ടായി വേർ പിരിഞ്ഞു. മനുഷ്യ വംശ ചരിത്രത്തിലെ അവഗണിക്കാനാവാത്ത അദ്ധ്യായമായി യേശുവും, അദ്ദേഹത്തിന്റെ അത്ഭുതജീവിതവും മനുഷ്യ മനസുകളിൽ തിളങ്ങി നിന്നു.  

യേശുവിന്റെ ചിന്താ ധാരകളുടെ പ്രായോഗിക പരിപാടികളോടെ ആദിമ അനുയായികളുടെകൂട്ടായ്മ  ആരംഭിച്ചു. ജനങ്ങൾ തങ്ങളുടെസ്വത്തുക്കൾ ഒന്നാക്കി ചേർത്തു വച്ച് കൊണ്ട് ആവശ്യക്കാരൻ ആവശ്യത്തിന് മാത്രം എടുക്കുന്ന സോഷ്യലിസ്റ്റുസമ്പ്രദായം നടപ്പിലായതോടെ ഇല്ലായ്മകളും, ദാരിദ്ര്യവും സമൂഹത്തിൽ നിന്ന് പടിയിറങ്ങി. എന്നാൽ അത്അധിക കാലം നീണ്ടു നിന്നില്ല. മനുഷ്യന്റെ വർഗ്ഗ ശാപം പോലെ അവനിൽ നില നിക്കുന്ന സ്വാർത്ഥത ഈപുത്തൻ സമൂഹത്തിലും പതുങ്ങിയെത്തി. തങ്ങളുടെ സ്വകാര്യ സ്വത്തുക്കൾ പൂർണ്ണമായും കൈയുഴിയുവാൻമടിയുള്ള ചിലരെങ്കിലും അതിൽ നിന്ന് കുറച്ചെടുത്ത് രഹസ്യമായി സൂക്ഷിക്കാൻ തുടങ്ങിയതോടെ ഏകലോകസിദ്ധാന്തത്തിൽ അധിഷ്ഠിതമായ യേശുവിന്റെ ചിന്താ ധാര കർമ്മ മണ്ഡലത്തിൽ പരാജയപ്പെട്ടു തകർന്നടിഞ്ഞു.

പിന്നീടുണ്ടായ സംഭവ വികാസങ്ങളിൽ കുത്തഴിഞ്ഞ പുസ്തകം പോലെ ചിതറി കീറിപ്പറിഞ്ഞ് തങ്ങൾക്കു കിട്ടിയകഷണങ്ങളിൽ അള്ളിപ്പിടിച്ച് ക്രിസ്തുവിന്റെ അനുയായികൾ എന്ന അവകാശ വാദത്തോടെ ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കൂട്ടങ്ങൾ സമൂഹത്തെ കടിച്ചുകീറി ആഘോഷിക്കുന്നു. മനുഷ്യന് വേണ്ടി മണ്ണിൽസ്വർഗ്ഗം തീർക്കാനെത്തിയ യേശുക്രിസ്തു ക്രൂരമായി ആക്ഷേപിക്കപ്പെട്ട്, ക്രൂരമായി വധിക്കപ്പെട്ട് മനുഷ്യൻസൃഷ്ടിച്ചു വച്ച ആയിരക്കണക്കായ ദൈവ പ്രതീകങ്ങളിൽ കേവലം ഒന്ന് മാത്രമായി പാർശ്വവൽക്കരിക്കപ്പെട്ട്, പള്ളികളിലെയും, കുരിശടികളിലെയും അലങ്കരിച്ച അൾത്താരകളിൽ തൂക്കിയിട്ടവെറും പ്രതിമകളായി  നിരന്തരം ആക്ഷേപിക്കപ്പെടുന്നു.  

എന്റെ രാജ്യം ഭൗതികമല്ല എന്ന് യേശു പറഞ്ഞതിന്റെ അർഥം എന്താണെന്ന് ഈ ക്രിസ്തു ഭക്തന്മാർക്ക് ഇന്ന്വരെയുംമനസിലായിട്ടില്ല എന്ന് എനിക്ക് തോന്നുന്നു. പ്രപഞ്ച വസ്തുക്കളായ ഭൗതിക വസ്തുക്കളിൽ അള്ളിപ്പിടിച്ച്ഇതിന്റേത്, അതെന്റേത് എന്ന അവകാശവാദം മുഴക്കുകയും, അതിന്റെ സംരക്ഷണത്തിനായി ആയുധമെടുത്ത്യുദ്ധംചെയ്യുകയും ചെയ്യുന്ന മനുഷ്യ വർഗ്ഗത്തിന് യേശുവിന്റെ അനുയായികൾ ആയിരിക്കുവാൻ സാധ്യമേയല്ല. ഇന്നലെ വരെ വേറെ ഒരുത്തനും, അതിനും മുൻപ് വേറെ എത്രയോ പേരും ഈ പ്രപഞ്ച വസ്തുക്കളെ ചേർത്തുവച്ച് എന്റേത്, എന്റേത് എന്ന് പറഞ്ഞിരുന്നു. അവർ പോയി. കാറ്റത്തെ കരിയില പോലെ അവർ പോയി. അവർഅവരുടേതെന്നും, നമ്മൾ നമ്മുടേതെന്നും പറയുന്ന ഈ പ്രപഞ്ച വസ്തുക്കൾ ആരുടേതുമല്ലാതെ, എന്നാൽഎല്ലാവരുടേതുമായി മനുഷ്യ വർഗ്ഗത്തിന് വേണ്ടി ദൈവം പങ്കു വച്ച് തന്ന പിതൃ സ്വത്തായി എന്നെന്നും ഇവിടെനില നിൽക്കുക തന്നെ ചെയ്യും. സ്വയം നഷ്ടപ്പെട്ടു കൊണ്ടും അപരനെ കരുതുന്ന   സർവ സംഗ പരിത്യാഗികളായചതുരക്കല്ലുകളായി മനുഷ്യ വർഗ്ഗം  മാറിത്തീരുമ്പോൾ മാത്രമേ ദൈവം സ്വപ്നം കണ്ടതും, യേശു വഴികാണിച്ചതുമായ മണ്ണിലെ സ്വർഗ്ഗം ഇവിടെ പണി തീരുകയുള്ളു.

ആരും സമ്മതിക്കുകയില്ല. എനിക്ക് എന്റെ സ്വർഗ്ഗം, നിനക്ക് നിന്റെ സ്വർഗ്ഗം. അവകൾ സംരക്ഷിക്കാനായി നമുക്ക്വാളുകളുണ്ട്.. നമ്മൾ പരസ്പരം വെട്ടും. വേണ്ടി വന്നാൽ വെട്ടിച്ചയവും. അതിരുകളാൽ വേർ തിരിക്കപ്പെട്ട നമ്മുടെകൂട്ടങ്ങൾക്ക് വലിയ വാളുകളുണ്ട്. ഭൂഖണ്ഡാന്തര മിസ്സൈലുകളിൽ ഘടിപ്പിച്ചു വച്ച ആണവത്തലപ്പുകളുണ്ട്. നിന്റെ നെഞ്ചിനു നേരെ അത്ചൂണ്ടി വച്ച് കൊണ്ട് ഞാൻ ഇവിടെ സമാധാനമായി  ഉറങ്ങാൻ ശ്രമിക്കുമ്പോളും എന്റെനെഞ്ചിനു നേരെ വരാനിരിക്കുന്ന നിന്റെ മിസ്സൈലിനെക്കുറിച്ചുള്ള ഭയം എനിക്കുണ്ട്. ഞാൻ പേടിക്കുന്നു, ഞാൻപേടിക്കുന്നു.  ഈ പേടിസ്വപ്നങ്ങളാണ് നമ്മൾ സൃഷിടിക്കാൻ ശ്രമിക്കുന്ന നമ്മുടെ മനോഹര സ്വർഗ്ഗം?. അഭീ, അഭീ, ഭയപ്പെടേണ്ടാ, ഭയപ്പെടേണ്ടാ, എന്ന് പറയുവാൻ നമുക്കിടയിൽ ഇന്ന് യേശുവില്ലാ. അവനെ നമ്മൾ ക്രൂരമായി ക്രൂശിച്ച്വധിച്ചു കളഞ്ഞു.

അവൻ വീണ്ടും വരണം. സമാധാനത്തിന്റെയും, സുരക്ഷിതത്വത്തിന്റെയും പ്രായോഗിക പരിപാടികളുമായി വീണ്ടുംനമുക്കിടയിലേക്കു വരണം. അതത്ര എളുപ്പമല്ല. പച്ച മനുഷ്യനായി ജീവിച്ചു മരിച്ച യേശുവിനെ നമ്മൾ ദൈവമാക്കിവച്ചതാണ് പ്രശ്നം. പ്രപഞ്ച ചൈതന്യമായ ദൈവം എന്ന ബോധാവസ്ഥയെ മൂന്നായി തിരിച്ച് അതിലൊന്നാക്കിഭിത്തിയിൽ ഒട്ടിച്ചു നിർത്തിയതാണ് പ്രശ്നം..

മൂല വസ്തുക്കൾ കത്തിയഴിഞ്ഞ് ലോകം അവസാനിക്കുമെന്നും, ആകാശത്തിൽ നിന്ന് യേശു വരും എന്നുമാണ്പ്രചാരണം. ഇല്ല. ലോകം അവസാനിക്കുകയില്ല. അങ്ങിനെ അവസാനിപ്പിക്കാൻ വേണ്ടിയല്ല  ദൈവം ഇത്സൃഷ്ടിച്ചിട്ടുള്ളത്.. നിന്റെ ആയുധപ്പുരകളിൽ നിന്റെ ശാസ്ത്രം നിനക്ക് നിർമ്മിച്ച് നൽകിയ മാരകായുധങ്ങൾകൊണ്ട് നീ അതിനെ നശിപ്പിയ്ക്കാതിരുന്നാൽ മതി. ഇവിടെ അവസാനിക്കാൻ പോകുന്നത് തിമയാണ്, തിമയുടെലോകമാണ്. അതിരുകൾ തിരിക്കപ്പെട്ട,  മിസൈലുകൾ സ്ഥാപിക്കപ്പെട്ട പരസ്പരം കൊന്നു തള്ളാൻ കൊലവിളിക്കുന്ന തിന്മയുടെ ലോകം അവസാനിച്ചേ തീരൂ. അതിനായി സർവ നന്മകളുടെയും ശരീര ഭാഷ്യമായ യേശുരണ്ടാമത് വന്നേ തീരൂ. അത് ആകാശത്തു നിന്ന് പറന്നിറങ്ങുന്ന അന്യനായപക്ഷിയായിട്ടല്ല. പ്രപഞ്ചാത്മാവായ ദൈവതേജസിന്റെ ഒരു ചെറു മാത്ര ഉള്ളിൽ വഹിക്കുന്ന ഞാനും, നിങ്ങളുമായി. ജന സഹസ്രങ്ങളായി,. മനുഷ്യവർഗ്ഗമായി.

സ്വർഗ്ഗ റിസോർട്ടുകളിലെ ലക്ഷ്വറി റൂമുകളിൽ ഒന്നിന്റെ സ്വർണ്ണത്താക്കോൽ നമുക്കായി നീട്ടിക്കൊണ്ട് മതങ്ങൾവരുന്നു. അതിനു ഫീസുണ്ട്. നമ്മൾ അത് വാങ്ങേണ്ടതില്ല. എന്ത് കൊണ്ടെന്നാൽ, തന്റെ അംഗീകൃതഏജൻസികളായി ദൈവം ആരെയും നിയമിച്ചിട്ടില്ല. അതിനായി കപ്പം പിരിക്കാൻ ആരെയുംചുമതലപ്പെടുത്തിയിട്ടും ഇല്ല. അവന്റെ അവകാശങ്ങളിൽ ഒന്ന് പോലും കുറവില്ലാതെ അത് നിനക്കുമുണ്ട്. അതാണ് ദൈവ  നീതി. നിനക്ക് ഭൗതികമായ കുറവുകൾ ഉണ്ടാവാം. പക്ഷെ നീയും മറ്റാരെയും പോലെവിലപ്പെട്ടവനാണ്. നീയും ഉള്ളിൽ വഹിക്കുന്നത് അനുപമമായ ദൈവിക തേജസിന്റെ, സാക്ഷാൽ ദൈവത്തിന്റെഒരു കഷണമാണ്.

സ്വർഗ്ഗം വരികയാണ്. അതങ്ങു ദൂരെ എവിടെയോ അജ്ഞാത മേഖലകളിൽ എവിടെയുമില്ല. ഇവിടെ ഈഭൂമിയിൽ, നമുക്കിടയിൽ. അതിനായി സൃഷ്ടിക്കപ്പെട്ട ഈ ഭൂമി, ജീവന്റെ തുടിപ്പുകൾ അനവരതംആവർത്തിക്കപ്പെടുന്ന ഈ വർണ്ണപ്പക്ഷി തന്റെ മൃദു ചിറകുകൾ വീശി നിന്നിലേക്ക്‌ പറന്നടുക്കുമ്പോൾ മനുഷ്യാ, നീ എന്ത് ചെയ്യും ? നെഞ്ചിൽ ചേർത്ത് തഴുകി ആശ്വസിപ്പിക്കുമോ, ആണവ മിസൈലുകൾ അയച്ച് തച്ചുകൊല്ലുമോ ?

ഏതെങ്കിലും ഒരു തരത്തിൽ നീ അപരനെ ഉപദ്രവിക്കുകയോ, അക്രമിക്കുകയോ, കൊല്ലുകയോ ചെയ്യുമ്പോൾഅത് നിന്നോട് തന്നെയാണ് ചെയ്യുന്നത് എന്ന് നീ എന്നാണു മനസിലാക്കുക ? എന്തെന്നാൽ, നീ എന്നനിന്നിലെ നീയായി നിന്നെ നില നിർത്തുന്ന നിന്റെ ആത്മാവ് എന്ന ബോധാവസ്ഥ നിന്നിലേക്ക്‌ വന്നത് നിന്റെപിതാവായ, നിന്റെ വലിയ മാത്രയായ പ്രപഞ്ചത്തിൽ നിന്നാണെന്നും,  നിന്നെപ്പോലെ തുല്യ അവസ്ഥയിലുള്ളമറ്റൊരു പ്രപഞ്ച ഖണ്ഡമാണ് അവനെന്നും, ഞാനും, നീയും, അവനും, പ്രപഞ്ചവും വേർ പെടുത്താനാവാത്ത വിധംഒന്നാണെന്നും നാം മനസ്സിലാക്കുമ്പോൾ ഒന്നിനെ തോൽപ്പിച്ചിട്ട്, നശിപ്പിച്ചിട്ട്, കൊന്നിട്ട് നീ എന്ത് നേടാനാണ്സുഹൃത്തേ?

ഒന്നുമില്ല. തെറ്റായി വ്യാഖ്യാനിക്കപ്പെടുന്ന സ്നേഹം ‘ കരുതൽ ‘ എന്ന അതിന്റെ യഥാർത്ഥ  അർത്ഥത്തിൽ പുനഃസ്ഥാപിക്കപ്പെടാനായി അതിന്റെ ഉപജ്ഞാതാവായ യേശു ഞാനും, നീയും, നമ്മളുമായി പുനർജ്ജനിക്കട്ടെ. അങ്ങിനെ വീണ്ടും വരട്ടെ. അപരനെ ആക്രമിച്ചു കീഴടക്കുന്ന അടിപൊളിയൻ സംസ്കാരത്തിന്റെ വർത്തമാനലോകം അവസാനിക്കട്ടെ. കരുതലിന്റെ തായ് വേരുകളിൽ നിന്ന് തളിരിട്ടു വളർന്ന് നന്മയുടെ നറും പൂവുകൾവിരിഞ്ഞു നിൽക്കുന്ന പുതിയ കാലം, മാനവ സ്വപ്നങ്ങളുടെ മഹാ മടക്കുകളിൽ മനീഷികൾ വിരൽ ചൂണ്ടിയമണ്ണിലെ സ്വർഗ്ഗം അത് വരട്ടെ. വിരിയാനിരിക്കുന്ന പുലരികളിൽ അതിന്റെ രഥ ചക്ര ‘ രവ ‘ കാരങ്ങൾ കാതോർത്ത്കൊണ്ട് നമുക്കുറങ്ങാം.

ഇനി ശാസ്ത്രം. മനുഷ്യ ജീവിത സാഹചര്യങ്ങളെ ഏറെ ഗുണപരമായി സ്വാധീനീക്കുകയും, ജീവിതംകുറെയൊക്കെ സുഗമവും, സുന്ദരുവുമാക്കി മാറ്റിയെടുത്ത ശാസ്ത്രത്തെ അതിന്റെ സമ കാലീന ഗുണഭോക്താക്കളിൽ ഒരാൾ എന്ന നിലയിൽ ഞാനംഗീകരിക്കുന്നു. എങ്കിലും, തങ്ങളാണ് എല്ലാറ്റിന്റെയും അവസാനവാക്ക് എന്ന നിലയിലുള്ള അതിന്റെ പ്രയോക്താക്കളുടെ നിലപാട് പരീക്ഷണ ശാലകളിൽ തെളിയിക്കപ്പെടാത്തഒന്ന് എന്ന നിലയിൽ ദൈവത്തെ തള്ളിപ്പറയുന്നതിൽ വലിയ ഉത്സാഹം തന്നെ കാണിക്കുന്നുണ്ട്. അതിനുള്ളഉത്തരം വളരെ ലളിതമായി ഒന്നേയുള്ളു. നിങ്ങളുടെ പേര് പോലും നിങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ട്  നിങ്ങളുടെഉള്ളിലുള്ള ആ സാധനത്തിനെ വേർപെടുത്തിയെടുത്ത് നിങ്ങളുടെ ലബോറട്ടറിയിൽ വച്ച് നിരീക്ഷിച്ച് അതിന്റെഘടകങ്ങൾ ഒന്ന് വേർതിരിച്ചു തരണം സാറന്മാരെ.

നടക്കില്ല അല്ലെ? ഒന്നറിയുക ലോഗോ ബിൽഡിങ് ബ്ലോക്കുകൾ കൊണ്ട് തങ്ങൾ കാണുന്ന വിവിധങ്ങളായവസ്തുക്കളുടെ കളിപ്പാട്ട രൂപങ്ങൾ സൃഷ്ടിക്കുന്ന കുട്ടികളെപ്പോലെയാണ് ശാസ്ത്രീയ കണ്ടു പിടുത്തങ്ങൾ. കുട്ടികൾ തങ്ങൾക്കു വേണ്ടത് പോലെ വീടും, വിമാനവും,കാളയും, കഴുതയുമൊക്കെ അത് കൊണ്ട് ഉണ്ടാക്കുന്നു. രൂപങ്ങൾ മാറിമാറി വരുന്നതല്ലാതെ അടിസ്ഥാന വസ്തുവായ ബ്ലോക്കുകൾ മാറുന്നില്ലല്ലോ ? അത് പോലെ പ്രപഞ്ചവസ്തുക്കളായ മണ്ണും, മരവും, ജലവും, ധാതുക്കളും വിവിധങ്ങളായ അനുപാതത്തിൽ ഘടിപ്പിച്ചതും, വിഘടിപ്പിച്ചതുമാണ് നിങ്ങൾ നിരത്തുന്ന ശാസ്ത്രീയ നേട്ടങ്ങൾ. കുട്ടിയുടെ കയ്യിലെ  ബ്ലോക്കുകൾ പോലെഇവിടെ പ്രപഞ്ച വസ്തുക്കൾ നിങ്ങൾ ഉപയോഗിക്കുന്നു. അതല്ലാ അവയുടെയെല്ലാം ഉപജ്ഞാതാക്കൾ നിങ്ങളാണ്എന്നാണു വാദമെങ്കിൽ പ്രപഞ്ചത്തിനു പുറത്തുള്ള നിങ്ങളുടെ തറവാട്ടു വീട്ടിൽ നിന്നുള്ള വസ്തുക്കൾഉപയോഗിച്ച് ഒരു കട്ട മണ്ണോ, ഒരു കപ്പ് വെള്ളമോ ഉണ്ടാക്കി തരിക - ഞാൻ കാത്തിരിക്കുകയാണ്.

ഇനി ആരാധന. ദൈവത്തെ ആരാധിക്കുക എന്നുള്ളത് ദൈവത്തിന്റെ ആവശ്യമല്ല. അത് മനുഷ്യന്റെ മാത്രമല്ല, സർവ ചരാചരങ്ങളുടെയും പ്രാഥമിക വികാരമാണ്. പവ്വർ സ്രോതസ്സുകളിൽ നിന്ന് ചാർജ് ഉൾക്കൊണ്ടുസമ്പന്നമായിരുന്നാൽ മാത്രമേ ബാറ്ററിക്ക് പ്രവർത്തിക്കാൻ കഴിയുകയുള്ളു എന്നതുപോലെ ചെറിയ പ്രപഞ്ചമായമനുഷ്യന് പ്രവർത്തിക്കാൻ വലിയ പ്രപഞ്ചത്തിൽ നിന്നുള്ള ചാർജ് ഏറ്റു വാങ്ങേണ്ടതുണ്ട്.

ഈ ചാർജ് നിറയുമ്പോൾ മാത്രമാണ് തന്നിലെ ശൂന്യ അറകൾ നിറഞ്ഞു തുളുമ്പുന്നതിന്റെ സുഖംആസ്വദിക്കുവാൻ മനുഷ്യന് സാധിക്കുകയുള്ളു. ശബരിമലയിൽ തെളിയിക്കപ്പെടുന്ന  മകര വിളക്ക് മനുഷ്യസൃഷ്ടി മാത്രമാണെന്ന് തെളിയിക്കപ്പെട്ടിട്ടും ഭക്തരുടെ എണ്ണം കുറയുന്നതായി കാണുന്നില്ല. അത്ദൈവീകമാണെന്നു ധരിച്ചോ, തെറ്റിദ്ധരിച്ചോ അതിലേക്കു ലയിക്കുമ്പോൾ അവന് ലഭ്യമാവുന്ന ആനന്ദത്തിന്റെആത്മ സുഖം, ആത്മ സംതൃപ്തി അവനു സമ്മാനിക്കാൻ പകരം ഒന്നുമില്ല. ശാസ്ത്രമില്ല, സാഹിത്യമില്ല, കലയില്ല, സംഗീതമില്ല,  സംസ്ക്കാരമില്ല, മറ്റ് ഒന്നുമില്ല.

വിഗ്രഹങ്ങൾ തകർക്കരുത് എന്ന ആദി ശങ്കര വചനത്തിന്റെ അർഥം ഇതായിരിക്കണം. പ്രാർത്ഥനകൾസ്വീകരിക്കപ്പെടുന്ന ഒരേയൊരിടം ഇങ്ങേയറ്റത്തുള്ള ഇവനിൽ നിന്ന് അങ്ങേയറ്റത്തുള്ള അവൻ മാത്രമാണെന്നും, അവനുമായി മാത്രമേ ഇവൻ  നേരിട്ട് ബന്ധപ്പെട്ടിരിക്കുനുള്ളു എന്നതിനാലും മനുഷ്യ വർഗ്ഗത്തിന്റെ എല്ലാഭാഷകളിലെയും, എല്ലാ ഭൂഖണ്ഡങ്ങളിലെയും എല്ലാ പ്രാർത്ഥനകളും സ്വീകരിക്കപ്പെടുന്ന ഏക സ്ഥലം പ്രപഞ്ചകാരണമായ ഏക ദൈവ സന്നിധി മാത്രമാണെന്നും നമ്മൾ മനസിലാക്കണം. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നഒരാൾക്ക് എത്രയോ റൂട്ടുകൾ നിലവിലുണ്ട്. ഗൾഫ് വഴിയാവാം, യൂറോപ്പ് വഴിയാവാം, ശ്രീലങ്ക വഴിയാവാം, ഇനിആഫ്രിക്ക വഴിയും ആവാം. ഓരോരോ സാഹചര്യങ്ങളിൽ ഓരോരുത്തർ കണ്ടെത്തുന്ന റൂട്ടുകൾ. ഒന്ന് മാത്രമേഉറപ്പുള്ളു: എല്ലാവരും എത്തിച്ചേരുന്നത് ഒരേ ഒരിടത്ത് - ഇന്ത്യയിൽ.

എങ്കിൽപ്പിന്നെ ഏതെങ്കിലും ഒരു റൂട്ട് അഥവാ വിശ്വാസം, മതം, ആരാധന മറ്റേതിനേക്കാളും മെച്ചമാണെന്നോ, അല്ലെന്നോ വീമ്പിളക്കുന്നത് ശുഷ്കമായ മസ്തിഷ്‌കത്തിന്റെ ബാലിശമായ പ്രകടനമല്ലേ ? തന്റെവിശ്വാസങ്ങൾക്ക് എതിര് നിൽക്കുന്നവനെ കൊന്നു തള്ളണം എന്ന് പറയുന്നത് കാടത്തത്തമല്ലേ ? ഏതൊരുത്തൻഎവിടെ എന്തിനോട് പ്രാർത്ഥിച്ചാലും അത് സ്വീകരിക്കപ്പെടുന്നത് ഒരിടത്താകയാൽ അവൻ അത് തുടരട്ടെ. പ്രാർത്ഥനാലയങ്ങൾ ഇടിച്ചു നിരത്തി തീയറ്ററുകൾ പണിയണം എന്ന് വാദിക്കുന്നവരോട് ഒരു ചോദ്യമുണ്ട്. ആരാധനാലയങ്ങളിൽ നിന്ന് മനുഷ്യൻ നേടിയെടുക്കുന്ന മനഃ സുഖം അവനു സമ്മാനിക്കാൻ  ഈതീയറ്ററുകൾക്ക് സാധിക്കുമോ?

ഇന്ന് മതങ്ങൾ  നിയന്ത്രിക്കുന്ന ആരാധനാലയങ്ങളിൽ അളിഞ്ഞ കച്ചവടങ്ങൾ അരങ്ങേറുന്നത്ആരാധനാലയങ്ങളുടെ കുറ്റമാണോ ? ആ സിസ്റ്റത്തിൽ ഇടിച്ചു കയറി ആസനം ഉറപ്പിച്ചിരിക്കുന്ന സാമൂഹ്യദ്രോഹികളുടെ അധർമ്മമാണ് അതിനു കാരണം എന്ന് എനിക്ക് തോന്നുന്നു. ക്ഷേത്രങ്ങളും, പള്ളികളും ഇടിച്ചുനിരത്തുന്നതിന് മുൻപ് അവരെ അടിച്ചിറക്കുകയാണ് വേണ്ടത്. അവർ മനുഷ്യന്റെ നെറ്റിയിൽ ഒട്ടിച്ചു വച്ചവർഗ്ഗീകരണത്തിന്റെ വർണ്ണ ലേബലുകൾ പറിച്ചെറിഞ്ഞ് മനുഷ്യൻ തന്റെ അസ്തിത്വം വീണ്ടെടുക്കണം. ദൈവതേജസ് ഉള്ളിൽ വഹിക്കുന്ന പച്ച മനുഷ്യൻ എന്ന സ്വന്തം ലേബൽ.

മഹത്തായ മാറ്റങ്ങളുടെ കാറ്റ് വരുന്നുണ്ട്. അത് തകർത്തെറിയാൻ പോകുന്നത് മനുഷ്യ നന്മയെ ലക്ഷ്യം വച്ച്പടുത്തുയർത്തിയ മതം എന്ന മനുഷ്യത്താവളങ്ങളെ അല്ല. മറിച്ച് മതത്തിനുള്ളിൽ ഇടിച്ചു കയറി അതിന്റെമഹത്തായ മാന്യതയുടെ തിരു മുഖത്ത് കരി പുരട്ടിയ പുരോഹിത വേതാളങ്ങളെയാണ്. ദൈവത്തിന്റെ നേർപതിപ്പുകളായ പച്ചയായ ഈ മനുഷ്യനെ വർഗ്ഗങ്ങളുടെയും, വർണ്ണങ്ങളുടെയും ലേബലുകൾ നെറ്റിയിൽ ഒട്ടിച്ചുവികൃതമാക്കി തങ്ങളുടെ അടിമപ്പാളങ്ങളിൽ തളച്ചിട്ടെണ്ണി ലാഭം  കൊയ്യുന്ന മത സാഡിസ്റ്റുകളെയാണ്. അതിരുകളില്ലാത്ത ലോകത്തിലെ ലേബലുകളില്ലാത്ത മനുഷ്യന്റെ സാർവ്വ ലൗകിക മനുഷ്യ മതം നിലവിൽ വരും. അവിടെ നാണയം മാറുന്നവരുടെ കമ്മട്ടങ്ങളെയും, പ്രാവുകളെ വിൽക്കുന്നവരുടെ പീഠങ്ങളെയും മറിച്ചിട്ടു കൊണ്ട്ചാട്ട വാറുകൾ ചുഴറ്റും. മനുഷ്യനും, മനുഷ്യനും ഒന്ന് ചേർന്ന് നടപ്പിലാവുന്ന പുതിയ ലോക സ്വർഗ്ഗയാഥാർഥ്യങ്ങളിൽ കരുതലിന്റെയും, കരുണയുടെയും അലിവിന്റെയും അരുവികൾ പതഞ്ഞൊഴുകി മണ്ണിനെയും, മനസിനെയും തണുപ്പിക്കും.

ദൈവം ഒരു യാഥാർഥ്യമാണ്. നീ എന്ന യാഥാർഥ്യം നിന്നെ ബോധ്യപ്പെടുത്തുന്നത് നീ കാണാത്ത, നീ കേൾക്കാത്തനീ അറിയാത്ത എന്തോ ഒന്ന് ആണെന്ന് നീ അറിയുന്നുണ്ടെങ്കിൽ നീ വന്ന പ്രപഞ്ചത്തിലും അതുണ്ട്. കോടാനുകോടി പ്രകാശ വർഷങ്ങളുടെ വിശാല കാൻവാസിൽ, ആകർഷണ - വികർഷണ ബലാ - ബലങ്ങളുടെഅച്ചു തണ്ടിൽ, ആപേക്ഷിക - നിരാപേക്ഷിക സാന്ദ്ര സമജ്ഞമായി ഈ മനോഹര ചിത്രം വരച്ചു വച്ച ആ ചിന്ത, ആനയെ വരക്കുന്നവന്റെ മനസിലാണ് ആന ആദ്യം രൂപം കൊള്ളുന്നത് എന്നത് പോലെ പ്രപഞ്ച വിസ്മയത്തിന്റെആദ്യ കാരണമായി, അതിന്റെ ആത്മാവായി, അതിന്റെ ബോധാവസ്ഥയായി അത് ഉണ്ടായിരുന്നു, ഉണ്ട്, ഇനിഎന്നെന്നും ഉണ്ടായിരിക്കും.  ആ അതിനെ ആത്മ ദർശനങ്ങളുടെ അഗ്നി നാവുകൾ കൊണ്ട് തൊട്ടറിഞ്ഞ മനുഷ്യതലമുറകൾ ആത്മ ഹർഷത്തിന്റെ അത്യന്നതങ്ങളിൽ നിന്ന് കൊണ്ട് തങ്ങളുടെ  ഭാഷയിലെ ഏറ്റവും നല്ലതുംഅതി മനോഹരങ്ങളുമായ പദ പത്മ ദളങ്ങൾ കൊണ്ട് അതിനെ വിശേഷിപ്പിച്ചപ്പോളാണ് ദൈവത്തിന്റെപേരുകളായി യഹോവയും, അല്ലാഹുവും, കൃഷ്ണനും, നമ്മൾ അറിയാത്ത മറ്റു പലതുമായി നിലവിൽ വന്നത്. പുരോഹിതന് കാശ് കൊടുക്കുന്നവനെ സ്വർഗ്ഗത്തിൽ അയക്കുവാനും, കൊടുക്കാത്തവനെ നരകത്തിൽഎറിയാനുമായി കൊട്ടേഷൻ ഏറ്റെടുത്ത ഗുണ്ടാത്തലവൻ അല്ല ദൈവം എന്ന് മതം എന്ന മായക്കച്ചവടംനടത്തുന്നവർ  മനസിലാക്കുകയും, അത് തുറന്നു സമ്മതിക്കുകയും, പൊതു സമൂഹത്തോട് ഏറ്റു പറയുകയുംചെയ്യുക എന്നതാണ് ഈ കാല ഘട്ടത്തിന്റ അനിവാര്യമായ അത്യാവശ്യം എന്ന് എനിക്കു തോന്നുന്നു.

നിങ്ങൾ ഒരു സത്യമാണെങ്കിൽ പ്രപഞ്ചവും ഒരു സത്യമാണ്. പ്രപഞ്ചം ഒരു സത്യമാണെങ്കിൽ ദൈവവും ഒരുസത്യമാണ്. നിങ്ങളെ നിങ്ങളാക്കുന്ന ചിന്തകളുടെ സൃഷ്ടാവായി നിങ്ങൾ എന്ന ബോധാവസ്ഥ നിലവിൽഉണ്ടെങ്കിൽ, നിങ്ങളുടെ വലിയ സ്വരൂപമായ പ്രപഞ്ചത്തെ പ്രപഞ്ചമാക്കുന്ന വലിയ ചിന്തയായി  പ്രപഞ്ചം എന്നബോധാവസ്ഥയും നിലവിൽ ഉണ്ട്. കുടം ശൂന്യമാണ് എന്ന് എന്ന് നിരീക്ഷിക്കുന്ന യുക്തി പോലെ തന്നെ കുടംശൂന്യമാല്ലാ എന്ന സത്യവും യുക്തി തന്നെയാണ്.

നിന്നിൽ നിക്ഷിപ്തമായ നീ തന്നെയാണ് നീ വന്ന നിന്നിലും നിക്ഷിപ്തമായിരിക്കുന്ന നീ എന്ന സത്യംഎന്നതിനാൽ അത് നീ തന്നെയാണ്. വേർപെടുത്താനാവാത്ത വിധം ഒന്ന് തന്നെയാണ്. അത് അദ്വൈതമാണ്, ബ്രഹ്മമാണ്, യഹോവയാണ്,  അള്ളാഹുവാണ്‌. നമുക്കറിയാത്ത പലതുമാണ്. പ്രപഞ്ച ശരീരത്തിൽ ഉൾക്കൊണ്ടുനിൽക്കുന്ന കേവല വ്യക്തി മാത്രമായ എന്റെ ചിന്തകളിൽ ഞാനും അത് അനുഭവിച്ചു കൊണ്ടേയിരിക്കുകയാണ് :  അഹിംസയായി, സ്നേഹമായി, കരുതലായി, കരുണയായി, സർവ്വ നന്മകളുമായി, അവകളുടെ സമ്പൂർണ്ണസാക്ഷാൽക്കാരമായി.

Read more: https://www.emalayalee.com/writer/127


 

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-11-17 06:15:36
ഈ വഷളത്തരങ്ങൾ മുഴുവൻ മുള പൊട്ടുന്നത് പെട്ടിക്കട-തട്ടുകട style സ്റ്റാർട്ട്‌ up ബിസിനസ്സ് പച്ച പിടിക്കുമ്പോളാണ്. "എനിക്ക് ദൈവവുമായി നേരിട്ട് ബന്ധമുണ്ടെന്നും ഞാൻ പറഞ്ഞാൽ ദൈവം കേൾക്കുമെന്നും" കുരുട്ടു ബുദ്ധിക്കാരനായ ഒരുവൻ അവന്റെ ഭൗ‌തീക ലാഭത്തിനായി, കുറേ വിഡ്ഢികളെ പറഞ്ഞ് പറ്റിക്കുന്നിടത്താണ് ദൈവം അവഹേളിക്കപ്പെടുന്നത്. ദൈവം നമ്മുടെ ഒരു നിർണ്ണായക/ ആപൽ സമയത്തു, ചെപ്പടി വിദ്യ കാണിക്കുമെന്ന് ഒരുവൻ ക്ലെയിം ചെയ്യുന്നിടത്താണ് ദൈവം പരിഹാസ്യനായി തീരുന്നത്. അതിനു മുൻപന്തിയിൽ കൃപാസനവും, മുരിങ്ങൂറും പെന്റെ കുസ്തയും ഒരു ഉളുപ്പുമില്ലാതെ ചൂട്ടും പിടിച്ചോടുന്നുണ്ട്. ഒരു രണ്ടാവൃത്തി മുകളിലത്തെ മൂന്ന് ഭാഗങ്ങളായുള്ള ലേഖനങ്ങൾ വായിച്ചാൽ decent ആയ ദൈവത്തെ മനസിലാക്കാം. ഭയം, സംശയം, ഭക്തി, വിഭ്രമം ഇത്യാദി കാര്യങ്ങൾ മനുഷ്യ മസ്‌തിഷ്ക്കത്തിന്റെ ഒരു പ്രാചീന - അതിജീവന 'ഉപായങ്ങളായി' മനസ്സിലാക്കിയാൽ തീരാവുന്ന പ്രശ്നമാണ് ദൈവമെന്ന പ്രഹേളിക. "വിശ്വാസം" - അതല്ല എല്ലാം. Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക