Image

കാണപ്പെടാത്ത ദൈവം കാട്ടിക്കൊടുത്ത കള്ളൻമാർ (ബ്ലെസ്സൺ ഹ്യൂസ്റ്റൺ)

Published on 15 November, 2025
കാണപ്പെടാത്ത ദൈവം കാട്ടിക്കൊടുത്ത കള്ളൻമാർ (ബ്ലെസ്സൺ ഹ്യൂസ്റ്റൺ)

മലയാളികൾ പൊതുവെ പറയുന്ന ഒരു ചൊല്ലാണ് എല്ലാം കണ്ടുകൊണ്ട് മുകളിലൊരാളിരിപ്പുണ്ടെന്ന് പറയുന്നത്. ആരും കാണാതെ എല്ലാ വൃത്തികേടുകളും മോഷണവും സകല കുറ്റകൃത്യങ്ങളും അഴിമതിയും എന്ന് വേണ്ട എല്ലാം ചെയ്യുമ്പോൾ നാം വിശ്വാസത്തോടെയോ  അല്ലാതെയോ അറിയാതെ പറയുന്നതാണ് മുകളിൽ ഒരാൾ എല്ലാം കാണുന്നുണ്ടെന്ന്. ഈ ചൊല്ല് അന്വർത്ഥമാക്കിയിരിക്കുകയാണ് ശബരിമല സ്വർണ്ണ കടത്തിൽ. കണ്ണും ചെവിയുമുണ്ടെങ്കിലും കൽപ്രതിമകളിൽ തീർത്ത വിഗ്രഹങ്ങൾക്ക് കാണാനും കേൾക്കാനും കഴിയില്ലല്ലോ. തങ്ങൾ പഠിപ്പിച്ചതും പ്രചരിപ്പിച്ചതുമായാ പ്രത്യേയ ശാസ്ത്രത്തിൽ എന്നും ആ ആശയമായിരുന്നല്ലോ. ആ വിശ്വാസത്തിലാണ് കട്ടതും സകലതും കൊണ്ടുപോയതും. എന്നാൽ ശാസ്ത്രത്തിനുമപ്പുറം ഒരു സത്യമുണ്ടെന്ന് കട്ടവരും കാക്കാൻ കൂട്ടുനിന്നവരും ചിന്തിച്ചില്ല. ഒരു പക്ഷെ ആ ചിന്തയാകാം മൂടോടെ കക്കാൻ  അവരെ പ്രേരിപ്പിച്ചത്. മറന്നിരുന്നു തന്റെ മുതൽ കട്ടവനെ മാലോകരുടെ മുൻപിൽ കാണിച്ചു കൊടുക്കാൻ ശക്തിയുള്ളവനാണ് ശാസ്താവെന്ന് സംശയമില്ലാതെ പറയാം.

കേട്ടറിവിനേക്കാൾ ഭയാനകമാണ് ശബരിമലയിലെ സ്വർണ്ണ കവർച്ച. മുൻ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായ വാസുവിന്റെ അറസ്റ്റോടെ അത് വ്യക്തമാണ്. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ ഭക്തർ എത്തുന്ന രണ്ടാമത്തെ ക്ഷേത്രമാണ് ശബരിമല. കാണിക്കയുടെ കാര്യത്തിലും അതുതന്നെ. പണമായും സ്വർണ്ണമായും അവിടെയെത്തുന്ന കാണിക്കക്ക് കണക്കില്ല. ഫല പ്രാപ്തിക്കും ആഗ്രഹ പൂർത്തീകരണത്തിനും ദേവ പ്രീതിക്കും  ലഭിച്ച അനുഗ്രഹങ്ങൾക്കും വേണ്ടി ഭക്തർ മനസ്സറിഞ് നൽകുന്നതാണ് കാണിക്കാ. ആ കാണിക്ക ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങൾക്കും മാറ്റ് നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കുമെന്നാണ് വിശ്വാസികൾ ഇതുവരെയും കരുതിയതും വിശ്വസിച്ചതും. എന്നാൽ ആ ധാരണ തെറ്റിച്ചുകൊണ്ടുള്ള പ്രവർത്തിയാണ് ശബരിമലയിൽ സ്വർണ്ണ കവർച്ചയിൽ കൂടി നടന്നിരിക്കുന്നത്. കാക്കേണ്ടവരാണ് കവർച്ച നടത്തിയിരിക്കുന്നതാണ് ഏറെ രസകരം. 

വേലി തന്നെ വിള തിന്നുയെന്ന് കേട്ടിട്ടേ ഉള്ളു. ഇപ്പോൾ അത് കാണാനും കേൾക്കാനും കഴിഞ്ഞു. മറ്റൊരു രീതിയിൽ പറഞ്ഞാൽ കള്ളന്മമാരെയായിരുന്നു ഇതുവരെയും കാവലേൽപ്പിച്ചത്. ഈ കള്ളൻമ്മാരിൽ നിന്നും തങ്ങളെ രക്ഷിക്കണേയെന്ന് പ്രാര്ഥിക്കേണ്ട ഗതികേടാണ് ദൈവങ്ങൾക്കിപ്പോൾ. 

ശബരിമലയിലെ സ്വര്ണക്കടത്തിന് സമാനമായ സംഭവം കേരളത്തിലോ ഇന്ത്യയിലോ ലോക ചരിത്രത്തിലോ ഉണ്ടോയെന്ന് സംശയമാണ്. കേട്ട് കേഴ്‌വി പോലുമില്ലാത്ത രീതിയിലാണ് കവർച്ച നടത്തിയിരിക്കുന്ന. അമ്പലങ്ങളിലെ ഭണ്ഡാരവും വിഗ്രഹങ്ങളും പള്ളികളിലെ വഞ്ചി കുത്തിത്തുറന്ന് മോഷ്ടിക്കുന്നതും കേട്ടിട്ടുണ്ടെങ്കിലും ഇത്തരം സംഭവം ഇതാദ്യമായാണ്. കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച മോഷണമായിരുന്നു ഏറ്റുമാനൂർ അമ്പലത്തിലെ വിഗ്രഹ മോഷണം. അത് ഒരാൾ മാത്രമായിരുന്നു. അയാൾ കുറ്റവാളിയുമായിരുന്നു. അത് ക്ഷേത്രത്തിലെ  വിഗ്രഹം മാത്രമേ മോഷ്ടിച്ചു കൊണ്ടുപോയുള്ളു. ഇവിടെ ക്ഷേത്രത്തോടെ മോഷ്ടിക്കപ്പെട്ടുയെന്നതാണ് സത്യം. 

അത് കണ്ടുപിടിക്കാതിരിക്കാൻ വളരെ വിദഗ്ധമായി അതിന്റെ ഡ്യൂപ്ലിക്കേറ്റ് വച്ച് ജനങ്ങളെ കബളിപ്പിക്കുകയും ചെയ്തു. അതിനർഥ൦ ഇവർ അതിബുദ്ധിമാൻമ്മാരും അതി സമർത്ഥരുമായ കള്ളൻമ്മാരായിരുന്നുയെന്നാണ്. കയംകുളം കൊച്ചുണ്ണി ചേട്ടന്റെ പിന്തലമുറക്കാരായിരിക്കും. അങ്ങനെ പറയുന്നത് കയംകുളം കൊച്ചുണ്ണിയെ കളിയാക്കുന്നതിന് തുല്യമാണ്. അദ്ദേഹം പണക്കാരുടെ മുതൽ കട്ടെടുത്ത് പാവങ്ങൾക്ക് നൽകുകയാണ് ചെയ്തത്. അല്ലാതെ ഇവരെപ്പോലെ സ്വന്തം കീശയും പാർട്ടിയുടെ കീശയും വേർപ്പിച്ച് അധികാരത്തിൽ ആറാടിയിരുന്നിട്ടില്ല. സത്യത്തിൽ ഇവർ  ദൈവത്തെയും ജനത്തെയും ഒരുപോലെ കബളിപ്പിച്ചവരാണ്. അധികാരത്തിന്റെ മറവിൽ വിശ്വാസത്തെ മുതലെടുത്തതുകൊണ്ട് ഇവർ നടത്തിയത് മോഷണം മാത്രമല്ല രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയെ തന്നെ അട്ടിമറിച്ചു.  അനുമതിയോ അനുവാദമോ ഇല്ലാതെ  ഒരു പലകപോലും ശബരിമലയിലെ ക്ഷേത്ര പരിസരത്തുനിന്ന് മാറ്റരുതെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ആ ഉത്തരവിനെ മറികടന്നുകൊണ്ടാണ് പോറ്റിയും കൂട്ടരും സ്വർണ്ണപാളികൾ മാറ്റുകുട്ടനെന്ന പേരിൽ ശബരിമലയിൽ നിന്ന് കടത്തിയത്. തങ്ങൾ കടത്തികൊണ്ടുപോയത് അറിഞ്ഞില്ലയെന്നാണ് ദിവസം ബോർഡ് മുൻ പ്രസിഡന്റെ പറയുന്നത്. അതീവ സുരക്ഷാ സംവിധാനമുള്ള ക്ഷേത്ര പരിസരത്തുനിന്ന് ആരുമറിയാതെ ദേവസ്വം ബോർഡിൻറെ അനുമതിയില്ലാതെ എങ്ങനെ കടത്തികൊണ്ടുപോകാൻ കഴിയും. അങ്ങനെ കടത്തിയിട്ടുള്ളത് രണ്ടേ രണ്ട് വ്യക്തികളെ കേരളത്തിലുള്ളു.  

ശരപഞ്ജരത്തിൽ മ്യൂസിയത്തിൽ നിന്ന് കമ്പിയിൽ തുങ്ങി വജ്രം മോഷ്ടിക്കുന്ന ജയനും അമേരിക്ക അമേരിക്കയിൽ മ്യൂസിയത്തിൽ നിന്ന് കിരീടം കടത്തുന്ന പോൾ ബാർബറും. ഇവരുടെ ആരുടെയെങ്കിലും ബാധകൂടി പോറ്റിയെടുത്തതാണോ. ദേവസ്വം ബോർഡിന് അങ്ങനെയും ഒരു ന്യായികരണം കൊടുക്കാം. ഒരു കാര്യം വ്യക്തമാണ് പോറ്റി ചുണ്ടയിലെ ഇര മാത്രമാണ്. ചൂണ്ടയിൽ പിടിച്ചിരിക്കുന്നത് ആരൊക്കെയെന്ന് ഇപ്പോൾ വ്യക്തമല്ലെങ്കിലും അതിൽ വൻ ശൃംഖല തന്നെയുണ്ട്. അതിൽ ചുരുക്കം ചില വൻ സ്രാവുകളെ വലയിൽ ആയിട്ടൊള്ളു. അന്വേഷണം പൂർത്തിയാകുമ്പോഴേ സ്രാവുകളാണോ  തിമിംഗലങ്ങളാണോ ഉൾപ്പെട്ടതെന്ന് കാണാൻ കഴിയു. ഒരു കാര്യമുറപ്പാണ് ഇതിൽ ദേവസ്വം ബോർഡിലേയും അവരെ നിയന്ത്രിക്കുന്ന സർക്കാരിലെയും ഉന്നതരും ഉത്തരവാദിത്വപ്പെട്ടവരും ഉൾപ്പെട്ടിട്ടുണ്ട്. അവരൊക്കെ ഇരുമ്പഴിക്കുള്ളിൽ ആകുമെന്ന് വിശ്വസിക്കാം. കാരണം ഇത് അന്വഷിക്കുന്നത് കേരളത്തിലെ ഉദ്യോഗസ്ഥരാണെങ്കിലും കേരള ഹൈക്കോടതിയുടെ നിർദേശത്തിലും മേല്നോട്ടത്തിലുമാണ്. അതാണ് ഈ അന്വേഷണത്തിന്റെ പ്രത്യേകത. സർക്കാരിനെ പോലും നിയ്രന്തിച്ചിരുന്നവരായിരുന്നു മുരാരി  ബാബുവും എൻ  വാസുവും. അവരെ അറസ്റ്റു ചെയ്യാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞത് അതിനുദാഹരണമാണ്. ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ അന്വേഷണം എങ്ങുമെത്തില്ലയിരുന്നു. മുൻകാലങ്ങളിൽ വിവാദമായ ഉന്നതർ ഉൾപ്പെട്ട പല കേസുകളിലും ഉന്നത ഇടപെടൽ മൂലം എങ്ങുമെത്താതെ പോയിട്ടുണ്ട്. സ്വർണ്ണ  കടത്തുപോലെയുള്ള വിവാദം സൃഷ്ട്ടിച്ച കേസുകളിലെ യഥാർത്ഥ പ്രതികൾ ഇന്നും വിളിച്ചത്ത് വരാത്തത് അതിനുദാഹരമാണ്. ഹൈക്കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ നടക്കുന്ന അന്വേഷണമായതിനാൽ ഒരു കാര്യം ഉറപ്പാണ് പ്രതികൾ എത്ര ഉന്നതരായാലും പിടിക്കപ്പെടും. 

ഒരു കാര്യം വ്യക്തമാണ് ഈശ്വര വിശ്വാസിയെന്ന് നടിച്ചവർക്കും നിരീശ്വര വിശ്വാസികളാണെന്ന് പറഞ്ഞു നടന്നവർക്കും കണ്ണ് അതിനുള്ളിലെ സ്വത്തിലായിരുന്നു. ആ സ്വത്ത് കവർന്നാൽ ആരുകാണാനാണെന്ന് യുക്തിപരമായി ചിന്തിച്ചവർക്ക്   മുന്നിൽ അതിനപ്പുറം ഒരു സത്യമുണ്ടെന്ന് തെളിയിച്ചുകൊടുത്തു ശബരിമല. യുവതികളെ കയറ്റി വിശ്വാസത്തെ ചോദ്യം ചെയ്യാൻ പോയപ്പോഴും മകര വിളക്ക് തട്ടിപ്പാണെന്ന് പാടിനടന്നപ്പോഴും അയ്യപ്പന്റെ ശക്തി മനസ്സിലാക്കിയില്ല. ഇപ്പോൾ ഇപ്പോൾ എല്ലാംകൂടി ഒന്നിച്ച് ഒരടി അയ്യപ്പൻ ആങ് കൊടുത്തു. അത് കുലം മുടിക്കുമോയെന്ന് കണ്ടറിയണം. വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുതെന്ന് പറയുന്നത് വെറുതെയല്ല. അതാണ് ശബരിമല കാണിക്കുന്ന പാഠം. എല്ലാം കാണുന്നൊരാൾ മുകളിലുണ്ടെന്ന് പറഞ്ഞപ്പോൾ ഇത്രയും വിശ്വസിച്ചില്ല . ഇപ്പോൾ ബോധ്യമായി .
 

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-11-15 04:19:33
ഈ കൊള്ള നടക്കാൻ പോകുന്നു എന്ന് ദൈവത്തിനു മനസ്സിലായപ്പോൾ തന്നെ അത് എന്തു കൊണ്ടു ദൈവം തടഞ്ഞില്ല? എന്തെല്ലാം പ്രശ്നങ്ങൾ ഒഴിവായേനേ, ഇല്ലേ? സുഖപ്പെടുത്താൻ വേണ്ടി മുറിപ്പെടുത്തുന്ന ദൈവം. വണ്ടിയുടെ ടയർ puncture ആക്കിയിട്ടു ഒട്ടിച്ചു കൊടുക്കാൻ സഹായിക്കുന്ന ദൈവം. അപ്പോൾ തന്നെ നമുക്ക് മനസിലാക്കാം അങ്ങനെയുള്ള കഴകത്തൊന്നും ഇപ്പറഞ്ഞ ദൈവത്തിനു ഇല്ലാ എന്ന്. നമ്മൾ കൽപ്പിച്ചു കൊടുക്കുന്ന, അല്ലെങ്കിൽ നമ്മൾ assume ചെയ്യുന്ന മിടുക്ക്‌ മാത്രമേ ഈ ദൈവങ്ങൾക്ക് ഒക്കെ ഉളളൂ. ഡൽഹി സ്ഫോടനം നടക്കുന്നതിനു മുന്നേ ദൈവത്തിനു അത് തടയാമായിരുന്നു. എത്ര നിരപരാധികൾ...... കഷ്ട്ടം. എന്തേ ദൈവം ഇങ്ങനെ പെരുമാറുന്നത്???? ഒത്തിരി ഒന്നും വേണ്ടാ, ഒരു പൊടിക്ക് ബുദ്ധിയും ദയയും കരുണയും ഒക്കെ ദൈവത്തിനും ആകാം. ഇത്‌ ഒരുതരം 'ക്ണാപ്പൻ' Rejice john
Sunil 2025-11-17 15:22:16
Hindu priests, Christian priests, Bishops, Pastors are all convinced that God will not interfere in our daily life. But they all advise ordinary members of their Church that God is watching every deeds and will judge one day and give us rewards as gifts or punishments. Without this judgement day, all religions will go out of business.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-11-17 16:31:11
ദൈവത്തിനു കഴകത്തില്ലെങ്കിലും, ദൈവത്തിനു ഒരു പേരില്ലെങ്കിലും, ദൈവം ഇപ്പോൾ ( 2025നവംബർ 17 ) എവിടെയാണെന്നു മാത്രം ആരെങ്കിലും ഒരു hint തരുമെങ്കിൽ 10 ലക്ഷം ഡോളർ തരും. ഒരു clue തന്നാലും മതി, ഞാൻ കണ്ടു പിടിച്ചോളാം. തെളിവ് ഒന്നും വേണ്ടാ. പറ്റുമോ??? ( മുകളിൽ ഉണ്ട് എന്നു മാത്രം പറയരുത് plz 🙏) ബ്ലെസ്സൻ കാട് അടച്ചു വയ്ക്കും, പക്ഷേ, ഉത്തരം പറയാൻ ആവശ്യപ്പെട്ടാൽ ബ്ലസ്സൻകുട്ടിക്ക് മിണ്ടാട്ടം മുട്ടും. ന്താ ചെയ്കാ..... 🤔 Rejice john
ജെ. മാത്യു 2025-11-17 20:25:24
ദൈവം സർവ്വവ്യാപിയാണ്. എന്നാൽ അഹന്തയുടെ തിമിരം ബാധിച്ചവർക്ക് ദൈവത്തെ കാണാൻ കഴിയില്ല. ദൈവം ഉണ്ടെന്നുള്ളതിന് ഏറ്റവും വലിയ തെളിവ് ഈ പ്രപഞ്ചം തന്നെയാണ്. ഈപ്രപഞ്ചം തന്നെ ഉണ്ടായി എന്നുള്ളത് അന്ധവിശ്വാസമാണ്. ഒന്നും തന്നെ ഉണ്ടാകില്ല എന്നുള്ള സത്യം സാമാന്യബോധമുള്ളവർക്ക് മനസ്സിലാകും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക