Image

തിരിച്ചു വരിക...മക്കളെ ഓർക്കുക (ജെറി പൂവക്കാല)

Published on 14 November, 2025
തിരിച്ചു വരിക...മക്കളെ ഓർക്കുക (ജെറി പൂവക്കാല)

മാരിയോയുടെ വീഡിയോ കണ്ടിരുന്നു. ഫിലോകാലിയയിൽ നടന്ന തട്ടിപ്പുകൾ അദ്ദേഹം തുറന്നു പറയുന്നു. കോടികളുടെ അഴിമതി തുറന്നു കാട്ടുന്നു. പങ്കാളിയുടെ മദ്യപാനം തുറന്നു കാട്ടുന്നു. പങ്കാളിയുടെ വെർഷൻ നമ്മൾ കേട്ടിട്ടില്ല .ഓഫീസ് മുഴുവൻ മാരിയോയോടൊപ്പം വന്നു പറയുന്നു. കുടുംബം എന്ന സംവിധാനത്തിനു അവർ യാതൊരു വിലയും നൽകിയില്ല എന്ന് മനസ്സിലാക്കുന്നു.
ലോകമെമ്പാടുമുള്ള മലയാളികളെ പറ്റിച്ചിരിക്കുന്നു. ഇതു ഒരു ക്രൈം തന്നെ ആണ്.
ഇനിയും നിങ്ങൾ ചാരിറ്റി പ്രവർത്തനം തുടരുവാൻ യോഗ്യനല്ല. അത് ഒരു കമ്മിറ്റിയെ രൂപീകരിച്ചു പൂർത്തീകരിക്കുവാനുള്ള പ്രോജക്ട് കമ്മിറ്റി പൂർത്തീകരിക്കട്ടെ. 
ഒരു പ്രശ്നം വന്നപ്പോഴാണ് നിങ്ങൾ ഈ തട്ടിപ്പുകൾ പുറത്ത് പറഞ്ഞത്. മദ്യപിക്കുന്ന ഒരാൾ ധ്യാനം നടത്തുവാൻ യോഗ്യരല്ല. ജിജി അത് ചെയ്തിട്ടുണ്ടെങ്കിൽ മാറി നിൽക്കുക. ഡി അഡിക്ഷൻ സെന്ററിൽ പോവുക. മദ്യപാനം ഉപേക്ഷിക്കുക. തിരിച്ചു വന്ന് കുടുംബ ജീവിതം നയിക്കുക. മക്കളെ ചേർത്തു പിടിക്കുക. (നിങ്ങൾ എവിടെ നിന്ന് വന്നു എന്നും എങ്ങനെ ഒന്നായി എന്നും മനസിലാക്കുക. അത് മറക്കാതിരിക്കുക)
എല്ലാ ദമ്പതികളും മനസ്സിലാക്കേണ്ടിയ ഒരു കാര്യം .
കുടുംബമാണ് വലുത്. ആദ്യം ദൈവം രണ്ടാമത് കുടുംബം പിന്നെ മതി പ്രസംഗം.
പിന്നെ മലയാളികൾ വിയർപ്പ് രക്തമാക്കിയാണ് വിദേശ രാജ്യങ്ങളിൽ അധ്വാനിക്കുന്നത്. 
പലരും രാവിലെയും രാത്രിയിലും ഒരുപോലെ പണിയെടുത്താണ് പണം സമ്പാദിക്കുന്നത്. നിങ്ങളെ സഹായിക്കുന്ന നല്ല ഒരു ശതമാനം പേരും സാധാരണക്കാരാണ്. സാധാരണക്കാരാണ് ഏറ്റവും കൂടുതൽ ചാരിറ്റിക്ക് കൊടുക്കുന്നത്.(ചാരിറ്റിക്ക് പണം നൽകുന്നത് എപ്പോഴും സാധാരണക്കാരാണ്. അവർ എല്ലു മുറിയെ പണിയെടുത്താണ് ഓരോ കാശും നിങ്ങള്ക്ക് അയക്കുന്നത് )അവരെ നിങ്ങൾ വഞ്ചിച്ചിരിക്കുന്നു. പറ്റിച്ചിരിക്കുന്നു.
നന്നായി ചാരിറ്റി ചെയ്യുന്നവർക്ക് നിങ്ങൾ കാരണം അവരുടെയും വഴികൾ മുടങ്ങും.കള്ള് കുടിക്കുവാനല്ല മലയാളികൾ നിങ്ങൾക്ക് പണം നല്കുന്നത്. ചെയ്ത തെറ്റ് തിരുത്തി - ഈ ധ്യാന പരിപാടി വിട്ട് ചാരിറ്റി വിട്ടു നല്ല കുടുംബജീവിതം നയിക്കുക. 
മടങ്ങി വരുക. ഇതു തെറ്റ്  തിരുത്തി മടങ്ങി വരുവാനുള്ള സമയമാണ്. എല്ലാ കാലത്തും ആളുകളെ പറ്റിക്കാൻ ദൈവം സമ്മതിക്കില്ല.
തെറ്റ് തിരുത്തി മടങ്ങി വരിക. ഇപ്പോൾ മനുഷ്യരെ പറ്റിക്കുന്നവരും ഓർക്കുക , എന്നും നിങ്ങൾക്ക് പറ്റിക്കാൻ കഴിയില്ല.(കുറെ നാൾ പറ്റിക്കാൻ കഴിയും )ഈ ഭൂമിയിൽ വെച്ച് തന്നെ കണക്ക് കൊടുത്തേ മതിയാവൂ.മനുഷ്യരെ പറ്റിക്കുന്ന എല്ലാവർക്കും ഇതൊരു പാഠം ആകണം.
ജിജിയും മാരിയോയും നിങ്ങളുടെ രണ്ടു പെണ്മക്കളെ ഓർക്കണം. അവരുടെ ഭാവി പരസ്പരം ചെളി എറിഞ്ഞു ഇല്ലാണ്ടാക്കല്ലേ.
Come back 
നിങ്ങളുടെ സഹോദരൻ 
ജെറി പൂവക്കാല

'ഭർത്താവിന് ഭീകര സംഘടനകളുമായി ബന്ധം'; ക്രൂരമർദ്ദനമേറ്റതിന് പിന്നാലെ ഭാര്യ ജിജി മാരിയോയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ചാലക്കുടി ഫിലോകാലിയ ഫൗണ്ടേഷൻ നടത്തിപ്പുകാരായ മാരിയോ ജോസഫ് (Mario Joseph), ഭാര്യ ജിജി മാരിയോ (Gigi Mario) എന്നിവർ തമ്മിലുണ്ടായ പ്രശ്നത്തിൽ നിർണായകമായ വെളിപ്പെടുത്തലുമായി ജിജി മാരിയോ രംഗത്ത്. ഭർത്താവ് മാരിയോ ജോസഫിന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും, അതിൽ നിന്ന് ലഭിക്കുന്ന ഫണ്ട് ദുരുപയോഗം ചെയ്യുന്നതിന് താൻ കൂട്ടുനിൽക്കില്ലെന്നും രക്തം വാർന്ന നിലയിൽ ജിജി വീഡിയോയിലൂടെ വെളിപ്പെടുത്തി.

ക്രൂരമായ മർദ്ദനത്തിന് ഇരയായ ജിജി, മറുവശത്ത് ഇരിക്കുന്ന ആളോട് മാരിയോയുടെ ഭീകരബന്ധത്തെക്കുറിച്ച് വ്യക്തമായും കൃത്യമായും സംസാരിക്കുന്ന വീഡിയോ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. "പുരുഷൻ തൻ്റെ ഭാര്യയെ തന്നേപ്പോലെ സ്നേഹിക്കണം" എന്ന് പ്രസംഗിച്ച മാരിയോ ജോസഫും "ഭാര്യ ഭർത്താവിന് വിധേയപ്പെട്ട് ജീവിക്കണം" എന്ന് പഠിപ്പിച്ച ജിജി മാരിയോയും തമ്മിലുണ്ടായ അടിപിടി സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പ്രൊഫഷണൽ പ്രശ്നങ്ങൾ കാരണം ഒൻപത് മാസമായി അകന്നു കഴിയുകയായിരുന്നു ദമ്പതികൾ.

ഒക്ടോബർ 25-ന് വൈകീട്ട് അഞ്ചരയോടെ പ്രശ്നം പറഞ്ഞു തീർക്കാനാണ് ജിജി ഭർത്താവായ മാരിയോയുടെ വീട്ടിലേക്ക് എത്തിയത്. പ്രശ്നങ്ങൾ സംസാരിക്കുന്നതിനിടെ തർക്കമുണ്ടാകുകയും സെറ്റ്-ടോപ്പ് ബോക്സ് എടുത്ത് മാരിയോ ജിജിയുടെ തലയ്ക്ക് ഇടിക്കുകയുമായിരുന്നു. ഇടത് കയ്യിൽ കടിച്ചു, തലമുടി പിടിച്ച് വലിച്ചു, ദേഹോപദ്രവം ഏൽപ്പിച്ചു എന്നും കൈവശമുണ്ടായിരുന്ന 70,000 രൂപയുടെ ഫോൺ എറിഞ്ഞു പൊട്ടിച്ചെന്നും ജിജിയുടെ പരാതിയിലുണ്ട്. നിലവിൽ, മാരിയോ ജോസഫിൻ്റെ തീവ്രവാദ ബന്ധം സംബന്ധിച്ച് പുറത്തുവന്ന വെളിപ്പെടുത്തലിൻ്റെ നിജസ്ഥിതി പോലീസ് പരിശോധിച്ച് വരികയാണ്.

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-11-14 16:19:03
ആട് മാഞ്ചിയം, തേക്ക് ലാബെല്ല, സരിത ..... ഇനിയും മാരിയോ മാർ വരും, മലയാളികളുടെ ജീവിതം moon-ചിക്ക പ്പെടാൻ ബാക്കി. യേശു എന്ന ഉടായിപ്പു കഥാപാത്രത്തിന്റെ പേരിൽ വൻ വഞ്ചന നടന്നുകൊണ്ടിരിക്കുന്ന കേരളത്തിൽ,ഫിലാ കാലന്മാർ ഒക്കെ വെറും ചീളു കേസ്. സെഹിയോൻ, മുരിങ്ങൂർ, എമ്പറർ, ഹെവെൻലി ഫീസ്റ്റ്ഇ, കൃപ ആസനം എന്നിത്യാദി വൻ തിമിംഗലങ്ങൾ യഥേഷ്ടം നീന്തി തുടിക്കുന്നു.🫣🫣🫣🫣 Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക