Image

ഡൽഹി ആക്രമണത്തിലെ പ്രതികളെ ആരെയും വിടരുതെന്ന് എച് എ എഫ് (പിപിഎം)

Published on 14 November, 2025
ഡൽഹി ആക്രമണത്തിലെ പ്രതികളെ ആരെയും വിടരുതെന്ന് എച് എ എഫ് (പിപിഎം)

ഡൽഹിയിൽ 13 നിരപരാധികളുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ഉത്തരവാദികളായ എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്‌ടർ സമീർ കൽറ ആവശ്യപ്പെട്ടു.

ഹിന്ദു അമേരിക്കൻ സമൂഹം ഈ ആക്രമണത്തിൽ ഏറെ വേദന അനുഭവിച്ചെന്നു കൽറ പറഞ്ഞു. "പ്രാകൃതമായ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കു വേണ്ടി ഞങ്ങൾ അനുശോചനം അറിയിക്കുന്നു. ഞങ്ങളുടെ സുഹൃത്തുക്കളെ കുറിച്ചു ഏറെ ആശങ്കയുണ്ട്. കുടുംബങ്ങളെ കുറിച്ചും.

"എല്ലാ വിധ ഭീകരതയെയും ഞങ്ങൾ അപലപിക്കുന്നു. പിന്നിൽ പ്രവർത്തിച്ച സര്കാരുകളെയും. പാക്കിസ്ഥാൻ ഇതിനു ഉത്തരവാദിയാണ്. അവർക്കെതിരെ ട്രംപ് ഭരണകൂടം ഉപരോധം ഏർപ്പെടുത്തേണ്ടതുണ്ട്."

പാക്കിസ്ഥാനെതിരെ കർശന സമീപനം എടുക്കണമെന്ന് എച് എ എഫ് യുഎസ് ഗവൺമെന്റിനോട് പലകുറി ആവശ്യപ്പെട്ടിരുന്നുവെന്നു കൽറ ചൂണ്ടിക്കാട്ടി.

HAF deplores Delhi terror attack 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക