Image

ലക്ഷ്മിക്കുട്ടി, ഇനി അനുക്കുട്ടിയെ കിട്ടില്ല കെട്ടോ (സുനിൽ വല്ലാത്തറ, ഫ്ലോറിഡ) .

Published on 14 November, 2025
ലക്ഷ്മിക്കുട്ടി, ഇനി അനുക്കുട്ടിയെ കിട്ടില്ല കെട്ടോ  (സുനിൽ വല്ലാത്തറ, ഫ്ലോറിഡ)  .

കഴിഞ്ഞ ഏഴു വർഷത്തോളം ആയി ഫ്‌ളവേഴ്സ് ചാനലിലെ ജനപ്രിയ പ്രോഗ്രാം ആയിരുന്നു അനൂപ് ജോൺ സംവിധാനം നിർവഹിച്ചിരുന്ന സ്റ്റാർ മാജിക്‌ 
.                                      
മലയാളത്തിലെ സീരിയൽ നടി നടന്മാരും മിമിക്രി താരങ്ങളും സിനിമയിൽ ചെറിയ വേഷങ്ങളിൽ തിളങ്ങിയവരും ഒരു പോലെ ഈ ഷോയുടെ ഭാഗം ആയിരുന്നു 
.                         
കഴിഞ്ഞ ഏഴു വർഷം ഈ റിയാലിറ്റി ഷോയെ തോളിൽ ഏറ്റി കൊണ്ടുനടന്നത് ഇതിന്റെ അവതാരക ആയിരുന്ന ലക്ഷ്മി നക്ഷത്ര ആയിരുന്നു 
.                           
തന്റെ ചിരിച്ചും കൊഞ്ചിയും ഉള്ള സംസാരം കൊണ്ടും ഡാൻസ് കൊണ്ടും സൗന്ദര്യം കൊണ്ടും നല്ലൊരു ഗായിക കൂടിയായ ലക്ഷ്മി കൂടെ അണിനിരക്കുന്ന താരങ്ങളെ കൈകാര്യം ചെയ്യുന്നതോടൊപ്പം ലോകം മുഴുവൻ ഉള്ള സ്റ്റാർ മാജിക്‌ പ്രേക്ഷകരെ കയ്യിലെടുക്കുകയും ചെയ്യുവാൻ മിടുക്കി ആയിരുന്നു 
.                              
ആഴ്ചയിൽ അഞ്ചും ആറും ദിവസം നടത്തിക്കൊണ്ടിരുന്ന ഈ ഷോയിൽ ഗസ്റ്റുകൾ ആയി വന്നിരുന്നത് സിനിമയിൽ പണ്ടു നായികമാരും നായകന്മാരും ആയി അഭിനയിച്ചിട്ടുള്ള നടന്മാരും നടികളും ആയിരുന്നു. ഇപ്പോൾ സിനിമകൾ ഒന്നും ഇല്ലാതെ വീട്ടിൽ വെറുതെയിരുന്നു ബോറടിച്ചിരുന്ന ഇക്കൂട്ടർ സ്റ്റാർ മാജിക്കിൽ ഗസ്റ്റ്‌ ആയി ചെല്ലുവാൻ ഉള്ള ഫോൺ കാൾ പ്രതീക്ഷിച്ചു മറ്റെന്തു പരിപാടി ഉണ്ടെങ്കിലും അതെല്ലാം മാറ്റി വയ്ക്കുമായിരുന്നു 
.                         
പഴയകാല നായികമാർ ആയിരുന്ന മേനക സുരേഷും നവ്യ നായരും ശ്വേത മേനോനും ജോമോളും തുടർച്ചയായി രണ്ടു മാസം വരെ സ്റ്റാർ മാജിക്‌ ഗസ്റ്റ്‌ ആയി വന്നു അറിയുവാൻ പാടില്ലാത്ത സ്റ്റെപ്പുകൾ വച്ചു ഡാൻസ് ചെയ്തും വരികൾ അറിയാതെ പാട്ട് പാടിയും പ്രേക്ഷകരെ ബോറടിപ്പിച്ചിട്ടുള്ളവർ ആണ്‌. ഒടുവിൽ സഹികെട്ടു പ്രേക്ഷകരുടെ പരാതി കൂടിയപ്പോൾ ആണ്‌ വരവ് നിർത്തിയത് 
.                   
മിമിക്രി താരങ്ങൾ ആയ ഉല്ലാസ് പന്തളം ബിനു അടിമാലി നെൽസൻ ജോബി അസീസ് വിതുര തങ്കച്ചൻ അന്തരിച്ച കൊല്ലം സുധി ഇവരൊക്കെ പാട്ടുപാടിയും മിമിക്രി കാണിച്ചും അരങ്ങു തകർക്കുമ്പോൾ സീരിയലിലും സിനിമയിലും ഉള്ള സുന്ദരികളായ യുവതികൾ ഇവരോടൊപ്പം ചേർന്ന് ഡാൻസ് കളിച്ചും ഗെയിം കളിച്ചുമാണ് പ്രോഗ്രാം മുന്നോട്ടു കൊണ്ടുപോക്കൊണ്ടിരുന്നത് 
.                             
ഒരുപാട് താരങ്ങൾ മാറി മാറി വന്നിരുന്നെങ്കിലും സ്റ്റാർ മാജിക്കിന്റെ ആരംഭം മുതൽ ഉണ്ടായി തുടർച്ചയായി ഏഴു വർഷം അതിന്റെ ഭാഗം ആയിരുന്ന തിരുവനന്തപുരം കാരി സീരിയൽ താരം അനുമോൾ എന്ന അനുക്കുട്ടി ആയിരുന്നു ഈ ഷോയുടെ ഹൈലൈറ്റ് 
.                          
പാട്ട് പാടാനും ഡാൻസ് ചെയ്യുവാനും കാര്യമായി അറിയില്ലാത്ത അനുക്കുട്ടി തന്റെ ആ അറിവില്ലായ്മയും വിഡ്ഢിത്തരങ്ങളായും പൊട്ടത്തരങ്ങളായും വേദിയിൽ കാണിച്ചു പ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറി 
.                            
തന്റെ നാട്ടുകാരൻ കൂടിയായ കോമെടിയൻ വിതുര തങ്കച്ചനുമൊത്തുള്ള അനുക്കുട്ടിയുടെ സ്കിറ്റുകൾ സ്റ്റാർ മാജികിനു വലിയ തോതിലുള്ള മൈലേജ് ആണ്‌ ഉണ്ടാക്കി കൊടുത്തത്. ഏഴു വർഷം സ്റ്റാർ മാജിക്‌ നില നിന്നുപോകുവാൻ ഉള്ള പ്രധാന കാരണം അനുക്കുട്ടിയുടെ പൊട്ടത്തരങ്ങൾ കാണുവാൻ ലോകം മുഴുവൻ ഉള്ള പ്രേക്ഷകരുടെ താല്പര്യം ആണ്‌ 
.                        
സ്റ്റാർ മാജിക്കിൽ ഉണ്ടായിരുന്ന മുഴുവൻ താരങ്ങൾക്കും യൂട്യൂബ് ചാനലുകൾ ഉള്ളവർ ആണ്‌. ഇവരെല്ലാം ചാനൽ വൈറൽ ആകുവാൻ ആദ്യം ചെയ്യുന്നത് അനുക്കുട്ടിയുടെ എന്തെങ്കിലും പൊട്ടത്തരങ്ങൾ ഷൂട്ട്‌ ചെയ്തു ചാനലിൽ പോസ്റ്റ്‌ ചെയ്യും 
.                          
സ്റ്റാർ മാജികിന്റെ ഭാഗം ആയിരുന്ന നടൻ കിഷോർ തിരുവനന്തപുരത്തു അമ്മവീട് എന്നപേരിൽ ഒരു ഹോട്ടൽ തുടങ്ങിയപ്പോൾ ഒരു മനുഷ്യൻ പോലും ആ വഴിക്കു പോകില്ലായിരുന്നു. ഒടുവിൽ കിഷോർ അനുക്കുട്ടി ഹോട്ടലിൽ വന്നു മീൻകറിയുള്ള മൺചട്ടി തലയിൽ ചുമക്കുന്നത് യൂട്യൂബിൽ ഇട്ടപ്പോൾ ആ വീഡിയോ വൈറൽ ആയി. പിന്നീടാണ് കിഷോറിന്റെ ഹോട്ടലിൽ കസ്റ്റമേഴ്‌സിന്റെ തിരക്ക് തുടങ്ങിയത് 
.                          
സ്റ്റാർ മാജിക്കിലെ എല്ലാ താരങ്ങളുടെയും യൂട്യൂബ് ചാനലുകളിൽ അനുക്കുട്ടി എന്തെങ്കിലും ഒക്കെ വിഡ്ഢിത്തരങ്ങൾ കാണിച്ചിട്ടുണ്ടെങ്കിലും അനുക്കുട്ടിയെ ഏറ്റവും കൂടുതൽ മുതലെടുത്തതു സ്റ്റാർ മാജിക്‌ അവതാരിക ലക്ഷ്മി നക്ഷത്ര ആണ്‌ 
കേവലം ഒരു ലക്ഷം സബ്സ്ക്രൈബ്ഴ്സ് മാത്രം ഉണ്ടായിരുന്ന ലക്ഷ്മിയുടെ യൂട്യൂബ് ചാനൽ മില്യൺ സബ്സ്ക്രൈബ്ഴ്സ് ആക്കിയതിനു അനുക്കുട്ടിയുടെ ഒരുപാട് വീഡിയോകൾ ആ ചാനലിൽ അപ്‌ലോഡ് ചെയ്തത് കൊണ്ടായിരുന്നു 
.                        
ലക്ഷ്മിയുടെ ഇണ പിരിയാത്ത കൂട്ടുകാരി ആയ അനുക്കുട്ടിയെ ഇനി ബിഗ് ബോസ് ജേതാവ് ആയതോടെ ലക്ഷ്മിയ്ക്കു പിടിച്ചാൽ കിട്ടുമോ എന്ന് സംശയം ആണ്‌ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക