Image

ദൈവം നമ്മെ നിയോഗിക്കുന്നത് വഴിതെറ്റിയവരെ തിരിച്ചുകൊണ്ടുവരുന്നതിന്: പാസ്റ്റർ ബാബു ചെറിയാൻ

പി.പി ചെറിയാൻ Published on 14 November, 2025
ദൈവം നമ്മെ നിയോഗിക്കുന്നത്  വഴിതെറ്റിയവരെ തിരിച്ചുകൊണ്ടുവരുന്നതിന്: പാസ്റ്റർ ബാബു ചെറിയാൻ

സണ്ണിവേൽ (ഡാളസ്): വഴിതെറ്റിയവരെ തിരിച്ചുകൊണ്ടുവരുന്നതിനും അവരെ  ഉദ്ധരിക്കുന്നതിനും , സംരക്ഷിക്കാനും, ദൈവം നമ്മെ നിയോഗിക്കുന്നതായി പാസ്റ്റർ :ബാബു ചെറിയാൻ പറഞ്ഞു സണ്ണിവേൽ അഗാപ്പെ ചർച്ചിൽ സംഘടിപിച്ച  വിശേഷ  സുവിശേഷ യോഗത്തിൽ യോഹന്നാന്റെ സുവിശേഷം  21 ആദ്ധ്യായത്തെ  ആസ്പദമാക്കി വചന ശുശ്രുഷ നിർവഹിക്കുകയായിരുന്നു പാസ്റ്റർ

13 വ്യാഴാഴ്ച  വൈകീട്ട് 7 മണിക്ക് ഗാന ശുശ്രുഷയോടെ  കൺവെന്ഷൻ ആരംഭിച്ചു ഡോ :ഷാജി കെ ഡാനിയേൽ സ്വാഗതം ആശംസിച്ചു  മധ്യസ്ഥ പ്രാർത്ഥനക്കു പാസ്റ്റർ സി വി അബ്രഹാം നേത്രത്വം നൽകി പാസ്റ്റർ ആഷിർ മാത്യുവിന്റെ സ്തോത്ര പ്രാർത്ഥനക്കു ശേഷം  പാസ്റ്റർ :ബാബു ചെറിയാൻ വചന ശുശ്രുഷ നിർവഹിച്ചു

ജീവിതത്തിൽ നമ്മൾ നേരിടുന്ന പല സംഭവങ്ങളും നമുക്ക് മനസ്സിലാകാറില്ല. പക്ഷേ ദൈവം നമ്മെ ഉപേക്ഷിക്കുകയില്ല. നമ്മോടു ചോദിക്കാത്തതുപോലെ തോന്നിയാലും, ഓരോ സംഭവത്തിനും ദൈവത്തിന് ഒരു ഉദ്ദേശമുണ്ട്. നമ്മുടെ മനസ്സിൽ നിരാശയും  ആശങ്കയും ഉണ്ടാകുമ്പോൾ പോലും, ദൈവത്തിന്റെ പദ്ധതി നമ്മെ നയിച്ചുകൊണ്ടിരിക്കുന്നു.

ശിഷ്യന്മാർ ഒരു രാത്രി മുഴുവൻ മീൻ പിടിക്കാൻ ശ്രമിച്ചു—ഒന്നും കിട്ടിയില്ല. പക്ഷേ പുലർച്ചെ യേശു കരയിൽ നിന്നിരുന്നു,അവരെ വിളിച്ചു: “വല വലതുവശത്തേക്ക് ഇടൂ.”അവർ അനുസരിച്ചതോടെ അത്ഭുതം നടന്നു.ഇതാണ് ദൈവത്തിന്റെ പാഠം:നമ്മുടെ പരിശ്രമം മതി എന്നില്ല; ദൈവത്തിന്റെ വഴികാട്ടലും അനുസരണയും വേണം.പത്രോസിനോട് യേശു ചോദിച്ച ചോദ്യം ഇന്ന് നമ്മോടു തന്നെയാണ് “മകനെ, നീ എന്നെ സ്നേഹിക്കുന്നുവോ?”അവൻ “അതെ കർത്താവേ” എന്ന് പറഞ്ഞപ്പോൾ യേശു പറഞ്ഞു:“എൻ്റെ കുഞ്ഞാടുകളെ മേയ്ക്ക.”ദൈവം നമ്മോടു സ്നേഹം ചോദിക്കുന്നു, സ്നേഹം തെളിയിക്കാൻ ഒരു വിളിയും നൽകുന്നു.യേശു കരയിൽ നിന്ന് നമ്മെ നോക്കിക്കൊണ്ടിരിക്കുന്നു. നമ്മോട് സംസാരിക്കുന്നു.അവൻ വഴികാട്ടുന്നു.

ജീവിതത്തിൽ ചിലപ്പോൾ നമുക്ക് ഒന്നും മനസ്സിലാകാതെ വരാം കുടുംബ പ്രശ്നങ്ങളും, ജോലിയിലെ ബുദ്ധിമുട്ടുകളും, ആരോഗ്യത്തിലെ വീഴ്ചകളും,മക്കൾ വഴിതെറ്റുന്നതും, സമൂഹത്തിന്റെ മാറുന്ന സ്വഭാവവും…പക്ഷേ ഈ എല്ലാത്തിനുമുള്ള മറുപടി ഒന്നാണ്:

ദൈവം ഉപയോഗിക്കുന്നവർ പൂർണ്ണരല്ല;ദൈവത്തെ സ്നേഹിച്ച് അനുസരിക്കാൻ തയ്യാറായവർ മാത്രം.
പ്രവാചകൻ ഏലിയാവു പോലും തളർന്നപ്പോൾ മരിക്കാൻ ആഗ്രഹിച്ചു; പക്ഷേ ദൈവം അവനെ ഉയർത്തി.
അങ്ങനെ തന്നെയാണ് നമുക്കും.നമ്മുടെ വീടുകൾ, മക്കൾ, സഭ, സമൂഹം—ദൈവം നമ്മെ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു.

ജീവിതത്തിലെ വർഷങ്ങൾ എത്ര നഷ്ടമായാലും,പഴയ പിഴവുകൾ എത്രയുണ്ടായാലും,യേശുവിന്റെ ഒരേയൊരു ചോദ്യം:“എന്നെ സ്നേഹിക്കുന്നുവോ?”അതിന് നമ്മുടെ മറുപടി:“അതെ കർത്താവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു.”അപ്പോൾ അവൻ പറയുന്നു:“എൻ്റെ ആടുകളെ മേയ്ക്ക.”അതാണ് നമ്മുടെ ദൗത്യം, നമ്മുടെ സേവനം, നമ്മുടെ അനുഗ്രഹം.കർത്താവേ,ഞങ്ങളുടെ മനസ്സിലാകാത്ത സാഹചര്യങ്ങളിലും നീയാണ് ഞങ്ങളുടെ വഴികാട്ടി.നിന്റെ ശബ്ദം കേൾക്കാനും അനുസരിക്കാനും ഞങ്ങളെ സഹായിക്കണേ.നീ ഏല്പിച്ച ആത്മാക്കളെ വിശ്വസ്തമായി മേയ്ക്കുവാൻ ശക്തിയും കൃപയും തരണമേ എന്ന പ്രാർത്ഥനയോടെ പാസ്റ്റർ തന്റെ  പ്രസംഗം ഉപസംഹരിച്ചു
ഡോ :ഷാജി കെ ഡാനിയേലിന്റെ സമാപന പ്രാർഥനക്കും ആശീർവാദത്തിനും ശേഷം പ്രാരംഭ ദിന യോഗം സമാപിച്ചു. പാസ്റ്റർ ജെഫ്‌റി പ്രസംഗം ഇംഗ്ലീഷിലേക്കു ഭാഷാന്തരം ചെയ്തു 
 

ദൈവം നമ്മെ നിയോഗിക്കുന്നത്  വഴിതെറ്റിയവരെ തിരിച്ചുകൊണ്ടുവരുന്നതിന്: പാസ്റ്റർ ബാബു ചെറിയാൻ
Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-11-14 07:56:42
യേശു അറിയാതെയും അനുവദിക്കാതെയും ഒരാൾക്ക് വഴി തെറ്റാൻ കഴിയുമോ? ശ്രീ.ബാബു-വിന്റെ മുഖത്തെ ആ കണ്ണാടി ഒന്ന് മാറ്റിതരാൻ യേശുവിനോട് അപേക്ഷിക്കാമോ??? ഏലിയാവ് മരിക്കാൻ ആഗ്രഹിച്ചു ; പക്ഷേ ദൈവം അവനെ ഉയർത്തി. ലാസർ മരിച്ചു ; പക്ഷെ മരിച്ച ലാസറിനെ യേശു ഉയർത്തി. യായീ റോസിന്റെ മകൾ മരിച്ചു ; പക്ഷേ, യേശു അവളെ ഉയിർപ്പിച്ചു. അവരെല്ലാം പിന്നെയും മരിച്ചു. അത്രയേ ഉളളൂ. മരിച്ചു പോയ യേശുവിനു സ്തോത്രം. ചിരിപ്പിക്കല്ലേ ബാബൂ.... Rejice
Christian 2025-11-14 13:26:44
ഈ റെജിസിന്റെ ഒരു കാര്യം. യേശു മരിച്ചിട്ടില്ല ചേട്ടാ..അങ്ങേരു ഉടലോടെ സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു. മാത്തുള്ള സാർ ബൈബിൾ പഠിപ്പിക്കു.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-11-14 13:49:51
ഉടലോടെയോ 🤔🤔🤔🤔🤔 അതെങ്ങനെ???? വിവരിക്കൂ.... അപ്പോൾ physics- ഉം Maths - ഉം തെറ്റായി പോയല്ലോ?. ഒന്നുകിൽ യേശു ശരി, സയൻസ് തെറ്റ്. അല്ലെങ്കിൽ യേശു തെറ്റ്, സയൻസ് ശരി ; രണ്ടും ഒരുമിച്ച് ഒരിക്കലും ശരിയാകില്ലാ ക്രിസ്തിയാ 🫣. Rejice
Nainaan Mathullah 2025-11-14 14:04:10
As long as emalayalee approve these stupid questions and baseless statements, no use answering them. Some here has questions only and no answers. If it is a statement, when you make a statement, you must provide supporting evidence to prove it. Otherwise you are misleading readers. Emalayalee comment column used to have a standard. Now that standard is lost. Looks like a mocking spirit has took control of the comment column.
Sunil 2025-11-14 14:07:21
These pastors love Jesus not because Jesus redeemed us, but because Jesus do a lot of wonders. Jesus fed 5000 people with 5 loafs of bread. We love it. Jesus transformed water into wine. Jesus gave eye sight to a blind. Jesus even cured leprosy. We love it. Who cares about redemption ? Our Jesus will do a lot of Cheppady Vidhya.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-11-14 14:18:49
Then Mr.Jesus fed 5000........with 5 loafs. But now a days 5000 members feed 5 pastors. 💪 How is that.??? Sound business 🤣🤣🤮🤮
Sunil 2025-11-14 14:19:24
Anyone who worship Jehovah is an atheist. Christian Church is filled with these atheists. It is Jehovah who created the Corona Virus. It is Jehovah who set fire in Los Angels and destroyed 10000 homes. It is Jehovah who did the flood in Vyanadu and destroyed 2000 homes and killed 400 innocent people. Can anyone prove that Jehovah has no role in it ? Jehovah did not create anything. Creator is GOD THE FATHER.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-11-14 15:48:36
God, the Father - you meant പിതാവ് ?????
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-11-14 16:05:55
ശ്രീമാൻ. മാത്തുള്ളയുടെ അതീവ ശ്രദ്ധക്ക് : e. മലയാളി on line പത്രം, ഒരു "പെന്റെ കുസ്താ" പ്രസിദ്ധീകരണം അല്ലാ, മറിച്ച് ഒരു Secular പത്രം ആകുന്നു. ആകമാന മലയാളികളുടെ ജിഹ്വ ആകുന്നു. Thank you. Rejice
ജെ. മാത്യു 2025-11-14 16:53:29
റെജിയന്മാരെ തന്റെ physics, maths ഇവക്കും മുകളിലാണ് ദൈവം. അത് മനസ്സിലാകാൻ തന്റെ (കു)ബുദ്ധി അല്പംകൂടി വികസിക്കേണ്ടിയിരിക്കുന്നു. താൻ ശ്വസിക്കുന്ന വായുവും. കുടിക്കുന്നജലവും എല്ലാം ദൈവസ്രിഷ്ടിതന്നെ. അതിന് താൻ ദൈവത്തോട് കടപ്പെട്ടിരിക്കുന്നു. അതിന് ദൈവത്തോട് നന്ദി പറയുകയാണ് വേണ്ടത്. ഇതൊന്നും ദൈവസ്രിഷ്ടി അല്ലെന്കിൽ അത് ഏതുവിധത്തിൽ ഉളവായി എന്ന് മനസ്സിലാകുന്ന ഭാഷയിൽ ഒന്ന് വിവരിക്കാമോ.അതിന് തനിക്ക് കഴിയില്ല. മറുപടി പറയാൻ വയ്യാതെ വരുമ്പോൾ പുതിയ വിഷയവുമായി വരും. വളരെ simple ആയ ഒരു ചോദ്യം. മറുപടി ഉണ്ടെന്കിൽ തരിക. ദൈവസ്രിഷ്ടി അല്ലെന്കിൽ ആര് സ്രിഷ്ടിച്ചു.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-11-14 22:59:34
വീണ്ടും എന്റെ നാല് പ്രതികരണങ്ങൾ ഈ. മലയാളിയിലേക്കുള്ള എയറിൽ 'അട്ടി മരിക്കപ്പെട്ടു'.ആരെങ്കിലും ഇനിയെങ്ങാനും മോഷ്ടിച്ചോണ്ട് പോകുന്നതാണോ? 🫣 Rejice
ജെ. മാത്യു 2025-11-15 00:52:12
‘അട്ടിമരിക്കപ്പെട്ടു’മലയാളഭാഷാശൈലിക്ക് പുതിയ കർമ്മണിപ്രയോഗം പ്രാവർത്തികമാക്കുന്നറെജിയന്മാർക്ക് അഭിവാദനം. തളരരുത് റെജിയന്മാരെ തളരരുത്. വീണ്ടും വീണ്ടും എഴുതിക്കൊണ്ടിരിക്കുക. കർമ്മം ചെയ്യുക നമ്മുടെ ലക്ഷ്യം കർമ്മഫലം തരും ഈശ്വരനല്ലോ. ഈശ്വരചിന്തയിതൊന്നെ മനുജനു ശാശ്വതമെ ഉലകിൽ.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-11-15 03:48:52
സ്വന്തമായി ഒരു 'u ട്യൂബ് chnnel' തുടങ്ങുക മാത്രമാണ് എന്റെ മുന്നിൽ അവശേഷിക്കുന്ന ഏക പോംവഴി.മുങ്ങിയും മാഞ്ഞും പോകുന്ന എന്റെ പ്രതികരണങ്ങളെ രക്ഷിക്കാനായി ഞാനെങ്കിലും എന്തെങ്കിലും ചെയ്യേണ്ടേ?. സങ്കടമുണ്ട് ഈ. മലയാളീ. നിവൃർത്തികേട് കൊണ്ടാ... Rejice
"ഇവിടെ വണ്ടി പാർക്ക് ചെയ്യാൻ സ്ഥല പരിമിതിയുണ്ട് " 2025-11-15 15:31:03
ഒന്നോ രണ്ടോ അഭിപ്രായം എഴുതി സ്ഥലം കാലിയാക്കുക , നല്ലതാണു സ്വന്തം ചിന്താഗതിക്ക് അനുസരിച്ചു സ്വന്തമായി പത്രമോ, ചാനലോ തുടങ്ങുക . ഒരു ലേഖനത്തിൽ മാലപ്പടക്കം പോലെ നിരവധി അഭിപ്രായങ്ങൾ ഒരാൾ തന്നെ എഴുതുമ്പോൾ അത് അരോചകം ആണ് മാഷെ. ഇത് ഡിബേറ്റോന്നും അല്ലല്ലോ.
റെജീസ് നേടുങ്ങാ ഡ പ്പള്ളി 2025-11-15 17:13:09
അഭിപ്രായം ഒന്നോ രണ്ടോ, ഞാൻ agree ചെയ്യുന്നു. അത് കഴിഞ്ഞ് ആ അഭിപ്രായത്തിന്റെ പ്രതികരണങ്ങൾ ഒന്നിൽ കൂടുതൽ ആളുകളിൽ നിന്നും വരുമ്പോൾ പ്രതി-പ്രതികരണവും, മറുപടി - പ്രതികരണങ്ങളും ഉണ്ടായിപോകുന്നതാണ്. അത് അരോചകമായി വന്നു ഭവിക്കുന്നെങ്കിൽ ശ്രദ്ധിക്കാം. പക്ഷേ ഈ കോളത്തിൽ അങ്ങനെ ഒരു limitation ഇല്ലാത്തതു കൊണ്ട് സംഭവിച്ചു പോകുന്നതാണ്, ഭാഷയുടെ പ്രയോഗപ്രശ്നവും എനിക്ക് ഉണ്ട്. Thanks 🙏 Rejice
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-11-15 18:04:35
അഭിപ്രായങ്ങളായിട്ടല്ല ഞാൻ പ്രതികരിക്കാറ് ; മറിച്ച്, factual-ആയിട്ടും data-യുടെ പിൻബലത്തോടു കൂടിയും മാത്രമാണ് സാധാരണ ആയി ഞാൻ മറുപടി എഴുതാറ്. പക്ഷേ , കോമഡി കഥാ പാത്രങ്ങളെ real ആണെന്ന വ്യാജേന വെറും വിശ്വാസത്തിന്റെ പേരിൽ ചിലർ വാർത്തകളിൽ,ലേഖനങ്ങളിൽ അവതരിപ്പിയ്ക്കുമ്പോൾ ഞാൻ നിലവിളിച്ചു പോകുന്നതാണ്. മമ്മൂട്ടിയുടെ ഗോഷ്ടികൾ സ്‌ക്രീനിൽ 3 മണിക്കൂർ ആസ്വദിക്കുന്നത് ok ; പക്ഷേ ആ 74 വയസ്സുള്ള മമ്മൂട്ടി ,നെടുങ്ങാ ഡ പ്പള്ളി street-ൽ വന്ന് real life-ൽ 16 പേരേ അടിച്ചു നിലത്തിടുമെന്നും മമ്മൂട്ടിയുടെ കൂളിംഗ് ഗ്ലാസ്സിന് ഒരു പോറൽ പോലും ഏൽക്കില്ലെന്നുമുള്ളതു പോലുള്ള സ്വപ്ന ചിന്തകൾ പച്ചയ്ക്ക് പച്ച കള്ളം പറഞ്ഞ് മത ദൈവത്തെ പ്രചരിപ്പിക്കാൻ ആരെങ്കിലുമൊക്കെ ശ്രമിക്കുമ്പോൾ ഞാൻ അറിയാതെ നില വിളിച്ചു പോകും. അത്രയേ ഉളളൂ.അവർ മിണ്ടാതിരുന്നാൽ ഞാൻ പ്രതികരണങ്ങളുടെ എണ്ണം കുറയ്ക്കാൻ ശ്രമിക്കാം.ആദ്യം അവനവന്റെ മത ദൈവത്തെ പറ്റിയുള്ള 'ബെടായി അടി' നിർത്തുക, ബാക്കിയെല്ലാം താനേ നിൽക്കും. Rejice
ജെ. മാത്യു 2025-11-15 22:16:24
സാത്താന്റപ്രേരണയാൽ റെജിയന്മാർ നടത്തുന്ന ജല്പനത്തെ സത്യവിശ്വാസികൾക്ക് കണ്ടില്ലെന്ന് നടിക്കാൻ പറ്റില്ല. ദൈവമില്ലെന്ന് വിശ്വാസിക്കാൻ റെജിയന്മാർക്ക് അവകാശം ഉള്ളതുപോലെ ദൈവമുണ്ടെന്ന് വിശ്വസിക്കാൻ വിശ്വാസികൾക്കും അവകാശമുണ്ട്. ദൈവമുണ്ടെന്ന് വിശ്വസിക്കുന്നതാണ് യുക്തി. യുക്തിസഹജമായി ചിന്തിക്കുന്നഒരു യുക്തിവാദിയാണ് ഞാൻ. അതുകൊണ്ടുതന്നെ യുക്തിക്ക് നിരക്കാത്ത ദൈവവം ഇല്ലെന്നുള്ള അന്ധവിശ്വാസത്തെ അനുകൂലിക്കാൻ പറ്റില്ല. റെജിയന്മാർക്ക് സുബോധം ഉണ്ടാകട്ടെ എന്ന് പ്രാര്‌ത്ഥിച്ചുകെണ്ട് തല്കാലം നിർത്തുന്നു.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-11-16 05:30:06
വിശ്വാസങ്ങൾ എല്ലാം തന്നെ അന്ധമാണ്. Reality യിൽ വിശ്വസിക്കേണ്ടതായ ആവശ്യം വരുന്നില്ല.ഇല്ലാത്ത ഒന്ന് നിലവിൽ വരുത്താൻ വിശ്വസിക്കേണ്ടതായ ആവശ്യമുണ്ട്. അതു objective. വിശ്വസിക്കാൻ താല്പര്യമുള്ളവർ എന്തിലും വിശ്വസിച്ചോട്ടേ, ആർക്കുണ്ടു ചേതം. വിശ്വാസികൾക്ക് അതിനുള്ള മൗലീക അവകാശം ഉണ്ട്. അത് ജന്മാവകാശം കൂടിയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനകീയ അന്ധ വിശ്വാസം ആണ് ദൈവം. വളരെ യുക്തി പൂർവ്വമാണ് മതങ്ങളെല്ലാം അവരവരുടെ ദൈവത്തെ നിർമ്മിച്ചെടുത്തിട്ടുള്ളത്. പ്രപഞ്ചത്തിന്റെ "ഉണ്ടാക്കർ" ആണ് ഓരോ മതസ്ഥന്റെയും ദൈവം. ലോകം follow ചെയ്യേണ്ടിയ തിരുകല്പനയാണ് ഓരോ മതസ്ഥന്റെയും പുരാണ പുസ്തകം. മുസ്‌ലിംങ്ങൾക്ക് ഇസ്ലാം മാത്രം ശരി ; യഹൂദനു സയണിസം മാത്രം ശരി ; ക്രിസ്തീയർക്കു യേശു മാത്രം ശരി ; ബാക്കിയുള്ള അൽഗുൽത്തിനെല്ലാം കൂടി ഹിന്ദു ദൈവം ആണ് ശരി. അവിടം വരെ അതു 100% ശരിയും യുക്തവും ആകുന്നു. ആരും എതിർക്കില്ല.അതുകൊണ്ടാണല്ലോ ശിവനും, ചാത്തനും,മറുതയും, മേരിയും, ജിന്നും ഇബലീസും, യക്ഷിയും അയ്യപ്പനുംകോശിയും, സാത്താനും,പിശാചും, മാടനും മനുഷ്യ മനസ്സിൽ active ആയി തുടരുന്നത്. വിശ്വാസം വിശ്വാസികൾക്ക് ഒരു placebo സൗഖ്യം നൽകുന്നുണ്ട്. അതൊക്കെ ഉള്ളതും 100% effective -ഉം ആണ്. ലോകത്തിലെ മൃഗീയ ഭൂരിപക്ഷവും അതേ പാതയിലാണ് അടിയുറച്ചു മുന്നേറുന്നത്. ഇന്നിന്റെ വിശ്വാസം അല്ല, യാഥാർഥ്യം ആണത്. Rejice
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-11-16 05:52:17
(1).കള്ളപ്പേരിൽ ഭീരുക്കൾ എഴുതാതിരിക്കുക, (2).നട്ടെല്ലുള്ളവർ സ്വന്തം പേരിൽ എഴുതുക, (3).ഒരാൾ ഇത്ര comments മാത്രമേ ഒരു വിഷയത്തിന്റെ അടിയിൽ post ചെയ്യാവൂ, (4).അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിക്കരുത്, (5).scientific temprament വളർത്തുന്ന ലേഖനങ്ങൾ മാത്രമേ പ്രസിദ്ധീകരിക്കൂ ( poems, stories, novels exempted) എന്നിങ്ങനെയുള്ള നിബന്ധനകൾ e.മലയാളി implement ചെയ്യാത്തിടത്തോളം കാലം, മൊട കണ്ടാൽ ഞാൻ ഇടപെടും countless കമന്റ്സുമായി.💪💪💪 Rejice
Nainaan Mathullah 2025-11-16 15:27:05
'Anyone who worship Jehovah is an atheist. Christian Church is filled with these atheists. It is Jehovah who created the Corona Virus. It is Jehovah who set fire in Los Angels and destroyed 10000 homes. It is Jehovah who did the flood in Vyanadu and destroyed 2000 homes and killed 400 innocent people. Can anyone prove that Jehovah has no role in it ? Jehovah did not create anything. Creator is GOD THE FATHER'. 'These pastors love Jesus not because Jesus redeemed us, but because Jesus do a lot of wonders....Our Jesus will do a lot of Cheppady Vidhya. These are comments by Sunil under the above article. There were several reports of BJP/RSS using Social Media to attack other religions. It is part of ‘Khar Vaapassi’. The strategy is to destroy faith in God. Once faith in God is destroyed, ‘Khar Vaapassi’ is easy as Hinduism can accommodate atheists also. They are using paid services in Social Media service. These atheists are getting paid for their services. BJP/RSS can have paid comment writers writing comments for different religious topics that they share with these paid services. It is easy to cut and paste for propaganda purpose. Otherwise who has the time to post so many comments? They use anonymous or names sounding like other religions to post comments. Here Sunil, although he/she declares a Christian, calls those who believe in Jehovah as atheist and the miracles Jesus did as ‘cheppadi vidhya’. What type of a Christian is he? People like him mislead many innocent readers. To avoid getting exposed, they occasionally put negative comments under Hinduism related articles as atheism is allowed in Hinduism. This reminds me one of my friends. He used to throw up soon after taking alcohol. Everyone knows that. So, even while throwing up, he will say that it is very rare he throw up on drinking. People like Sunil declare occasionally that they are genuine Christians to avoid getting caught and their mask exposed. Emalayalee needs to come up with some measures to
റെജിസ് നെടുങ്ങാ ഡ പ്പള്ളി 2025-11-16 17:13:48
BJP യ്‌ക്കും RSS നും യഹോവാവിശ്വാസം എങ്ങനെ തകർക്കാനാവും? അങ്ങനെ ഇങ്ങനെയൊന്നും യഹോവയെ തോൽപ്പിക്കാനാവില്ല എന്റെ ഹിന്ദുക്കളേ. സുനിൽ എന്ന 'athiestക്രിസ്തിയാനിക്ക് ' 'negativeകമന്റ്സ്' കൊണ്ട് സത്യ വിശ്വാസികളേ വഴികേടിലാക്കുവാൻ സാധിക്കില്ല. വേണമെങ്കിൽ കുറേ പൈസ, comments എഴുതുന്നതിനു മറ്റു മതക്കാരിൽ നിന്നും സുനിലിന് കിട്ടിയേക്കാം ; പക്ഷേ മാത്തുള്ള യുടെ യഹോവയുടെ രോമത്തിൽ തൊടാൻ സുനിലിനു കഴിയില്ല. ഈ ഡ്യൂപ്ലിക്കേറ്റ് christian ആയ സുനിൽ ആൽക്കഹോൾ ഉപയോഗിച്ചിട്ടാണ് ഇങ്ങനെയൊക്കെ എഴുതി കൂട്ടുന്നത്. അതുകൊണ്ട് സുനിലിനെ e. മലയാളി ഒന്ന് വിരട്ടി വിടണം, കൊല്ലണ്ടാ... 👹 ( ഓ, തമ്പ്രാ....) Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക