Image

മാംദാനിയുടെ ഭരണകൂടത്തിൽ ജോലി ചെയ്യാൻ 50,000 പേർ അപേക്ഷ നൽകി (പിപിഎം)

Published on 14 November, 2025
മാംദാനിയുടെ ഭരണകൂടത്തിൽ ജോലി ചെയ്യാൻ 50,000 പേർ അപേക്ഷ നൽകി (പിപിഎം)

ന്യൂ യോർക്കിൽ നിയുക്ത മേയർ സോഹ്രാൻ മാംദാനിയുടെ ഭരണകൂടത്തിൽ ജോലി ചെയ്യാൻ 50,000 പേർ അപേക്ഷ സമർപ്പിച്ചു കഴിഞ്ഞതായി വെളിപ്പെടുത്തൽ.

"ഈ പ്രസ്ഥാനത്തിൽ പ്രവർത്തിക്കാൻ അപേക്ഷിക്കുന്നവരുടെ എണ്ണം മാത്രം നോക്കിയാൽ അറിയാം ഇതേക്കുറിച്ചുള്ള ആവേശം," മാംദാനി പ്രസ്താവനയിൽ പറഞ്ഞു. "അധ്വാനിക്കുന്ന വിഭാഗങ്ങളെ ഈ ഭരണം ഒന്നാമതായി കാണുമെന്നു വിശ്വസിക്കാൻ ജനങ്ങൾക്കു പ്രചോദനം ഉണ്ടായി."

അപേക്ഷകൾ ഇപ്പോഴും സ്വീകരിച്ചു കൊണ്ടുതന്നെ ഇരിക്കുന്നുവെന്നു മാംദാനിയുടെ സഹായികൾ പറഞ്ഞു.

സാമൂഹ്യ സംഘാടകർ, നയവിദഗ്ദ്ധർ, ഭരണപരിചയമുള്ളവർ, ജോലി ചെയ്യുന്ന ന്യൂ യോർക്ക് നിവാസികൾ എന്നിങ്ങനെയുള്ള വിഭാഗങ്ങളിൽ നിന്നാണ് ആളുകളെ തേടുന്നതെന്നു അവർ പറഞ്ഞു.

ട്രാൻസിഷൻ കമ്മിറ്റി 30 മണിക്കൂർ പോലും എത്താതെ $517,947 ശേഖരിച്ചത് ഒരു റെക്കോർഡാണ്.

Over 50,000 apply to work with Mamdani 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക