Image

ദിലീപ് ചിത്രം D152 ചിത്രീകരണം ആരംഭിച്ചു; ഷാജി കൈലാസിൻ്റെ മകൻ ജഗൻ സംവിധായകൻ

Published on 12 November, 2025
ദിലീപ് ചിത്രം D152 ചിത്രീകരണം ആരംഭിച്ചു; ഷാജി കൈലാസിൻ്റെ മകൻ ജഗൻ സംവിധായകൻ

ഷാജി കൈലാസിൻ്റെ മകനായ ജഗൻ ഷാജി കൈലാസ് ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ദിലീപ് ചിത്രത്തിന് തുടക്കമായി. ദിലീപിന്റെ 152-ാമത്തെ ചിത്രമായ ‘D152’ ൻ്റെ പൂജാ ചടങ്ങുകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ വെച്ചാണ് നടന്നത്.

ഉർവശി തിയേറ്റേഴ്‌സും കാക സ്റ്റോറിസും ചേര്‍ന്ന് നിര്‍മ്മിച്ച് ഉര്‍വശി തിയേറ്റേഴ്‌സ് അവതരിപ്പിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു. ദിലീപിൻ്റെ ഇതുവരെ കാണാത്ത വേറിട്ട ഗെറ്റപ്പിലാണ് ചിത്രം എത്തുന്നത്. വ്യത്യസ്ത പ്രായത്തിലൂടെ കഥ പറയുന്ന ത്രില്ലർ മൂഡിലുള്ള ഈ സിനിമയുടെ രചന വിബിൻ ബാലചന്ദ്രനാണ് നിർവഹിക്കുന്നത്.

സന്ദീപ് സേനൻ, ആലക്‌സ് ഇ. കുര്യൻ എന്നിവരാണ് ചിത്രത്തിൻ്റെ നിർമ്മാതാക്കൾ. സംഗീത് സേനൻ, നിമിത ഫ്രാൻസിസ് എം എന്നിവർ സഹ നിർമ്മാതാക്കളാണ്. അജയ് ഡേവിഡ് കാച്ചപ്പള്ളി ഛായാഗ്രഹണം നിർവഹിക്കുന്നു. മുജീബ് മജീദാണ് മ്യൂസിക് & ബാക്ക്ഗ്രൗണ്ട് സ്‌കോർ, സൂരജ് ഇ.എസ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു. സന്തോഷ് രാമനാണ് പ്രൊഡക്ഷൻ ഡിസൈൻ. റോണക്‌സ് സേവ്യർ മേക്കപ്പും സമീറാ സനീഷ് വസ്ത്രാലങ്കാരവും നിർവഹിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക