Image

ധ്രുവ് വിക്രമിന്റെ ‘ബൈസൺ’ ഒടിടിയിലേക്ക്

Published on 12 November, 2025
ധ്രുവ് വിക്രമിന്റെ  ‘ബൈസൺ’ ഒടിടിയിലേക്ക്

ധ്രുവ് വിക്രമിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം ചെയ്ത ‘ബൈസൺ’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സാക്‌നിൽക് റിപ്പോർട്ട് അനുസരിച്ച്, ഒക്ടോബർ 17-ന് റിലീസ് ചെയ്ത ചിത്രം ആഗോളതലത്തിൽ ഏകദേശം 70 കോടി രൂപ കളക്ഷൻ നേടി. തിരുനെൽവേലിയിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി, ജാതി അതിക്രമങ്ങളെയും അനീതിയെയും കബഡി മത്സരത്തിന്റെ പശ്ചാത്തലത്തിൽ പറയുന്ന ഈ ചിത്രം നവംബർ 21 മുതൽ ഒടിടി സ്ട്രീമിംഗ് ആരംഭിക്കും. നെറ്റ്ഫ്ലിക്സ് വഴിയാണ് ‘ബൈസൺ’ പ്രേക്ഷകരിലേക്ക് എത്തുന്നത്.

ദേശീയ കബഡി താരവും അർജുന അവാർഡ് ജേതാവുമായ മനതി ഗണേശന്റെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ‘ബൈസൺ’ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ നായികയായി എത്തുന്നത് അനുപമ പരമേശ്വരനാണ്. ഇവരെ കൂടാതെ, മലയാള സിനിമയിൽ നിന്നുള്ള പ്രമുഖ താരങ്ങളായ രജിഷ വിജയൻ, ലാൽ തുടങ്ങിയവരും ചിത്രത്തിൽ സുപ്രധാനമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

ചിത്രത്തിൽ ധ്രുവ് വിക്രം ഒരു കബഡി താരമായാണ് എത്തുന്നത്. ധ്രുവിനെ കൂടാതെ, പശുപതി, ആമീർ, അഴകം പെരുമാൾ, അരുവി മദൻ, അനുരാഗ് അറോറ തുടങ്ങിയ പ്രമുഖ താരങ്ങളും ‘ബൈസൺ’ എന്ന ഈ സ്പോർട്സ് ഡ്രാമയുടെ ഭാഗമാണ്. ചിത്രത്തിന് മികച്ച പ്രേക്ഷക, നിരൂപക പ്രശംസകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക