
ഒരു പതിറ്റാണ്ടിലേറെയായി മലയാള പ്രേക്ഷകര്‍ കാത്തിരുന്ന ആ അസുലഭ സ്വപ്നം ഒടുവില്‍യാഥാര്‍ത്ഥ്യമാകുന്നു. മെഗാ സ്റ്റാര്‍ മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും ഒരുമിച്ച് ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത് കാണാന്‍ ആഗ്രഹിച്ച പ്രേക്ഷകര്‍ക്ക് സന്തോഷവാര്‍ത്തയുമായി എത്തിയിരിക്കുകയാണ് മെഗാസ്റ്റാറിന്റെ മകനും യുവതാരങ്ങളില്‍ ശ്രദ്ധേയനായ ദുല്‍ഖര്‍ സല്‍മാന്‍. സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയറര്‍ ഫിലിംസ് നിര്‍മ്മിച്ച 'ലോക, ചാപ്റ്റര്‍ വണ്‍ ചന്ദ്ര' എന്ന ചിത്രത്തിന്റെ തുടര്‍ ഭാഗങ്ങളിലാണ് ചന്ദ്ര എത്തുകയെന്നും ഇത് തനിക്ക് 14 വര്‍ഷത്തെകാത്തിരിപ്പിനു ശേഷം ലഭിച്ച സുവര്‍ണ്ണാവസരമാണെന്നും ദുല്‍ഖര്‍ വ്യക്തമാക്കി. താന്‍ ആവശ്യപ്പെട്ടതു കൊണ്ടു മാത്രം അദ്ദേഹം ഇതു സമ്മതിക്കില്ലായിരുന്നുവെന്നും ആദ്യം സ്വന്തം കഴിവ് തെളിയിക്കേണ്ടതുണ്ടായിരുന്നുവെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

'ലോകയുടെ ബജറ്റ് ഞങ്ങള്‍ ആദ്യം പ്‌ളാന്‍ ചെയ്തതിനേക്കാള്‍ ഉയര്‍ന്നു പോയി. ബജറ്റിനെ കുറിച്ച് കേട്ടപ്പോള്‍ വാപ്പ ആശങ്കയിലായി. ' ലോക'യുടെ ഭാവി കാര്യങ്ങളില്‍ വാപ്പ തീര്‍ച്ചയായും ഉണ്ടാകും. വാപ്പയ്‌ക്കൊപ്പം ഞാന്‍ ആദ്യമായി ചെയ്യുന്ന സിനിമയായിരിക്കും 'ലോക'. സിനിമയില്‍ വന്നിട്ട് 14 വര്‍ഷത്തിനു ശേഷമാണ് എനിക്ക് ഈ സുവര്‍ണ്ണാവസരം ലഭിച്ചത്. എനിക്ക് അതിയായ സന്തോഷമുണ്ട്. ്യൂഞാന്‍ ആവശ്യപ്പെട്ടതു കൊണ്ട് മാത്രം അദ്ദേഹം അതിന് സമ്മതിച്ചില്ല. ആദ്യം എന്റെ കഴിവ് തെളിയിക്കേണ്ടതുണ്ടായിരുന്നു. ഈ ഇതിഹാസത്തിനൊപ്പം സ്‌ക്രീന്‍ പങ്കിടുന്ന ഈ നിമിഷം എനിക്ക് അഭിമാനകരവും വൈകാരികവുമാണ്.' ദുല്‍ഖര്‍ സല്‍മാന്റെ വാക്കുകള്‍.
'ലോക'യുടെ അടുത്ത ഭാഗങ്ങളില്‍ മൂത്തോന്‍ എന്ന കഥാപാത്രമായിട്ടായിരിക്കും മമ്മൂട്ടി എത്തുക എന്ന് അണിയറ പ്രവര്‍ത്തകര്‍ ആദ്യമേ സൂചനകള്‍ നല്‍കിയിരുന്നു. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത 'ലോക, ചാപ്റ്റര്‍ വണ്‍ ചന്ദ്ര' ഇന്‍ഡസ്ട്രി ഹിറ്റായി മാറിയിരുന്നു. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു. ടൊവീനോ തോമസും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.