Image

കാതോരമെന്നും ലതികടീച്ചർ : വിനോദ് കട്ടച്ചിറ

Published on 12 November, 2025
കാതോരമെന്നും ലതികടീച്ചർ : വിനോദ് കട്ടച്ചിറ

ഹിറ്റ്ഗാനങ്ങളുടെ പുഷ്പതാലവുമായി ലോകമലയാളികളുടെ

ഹൃദയ കാതോരമെത്തിയ പിന്നണിഗായിക.

നമ്മുടെസ്വന്തം ലതിക ടീച്ചർ.

സംഗീതത്തിന്റെവഴിയിൽ 60 വര്‍ഷം പൂര്‍ത്തിയാക്കിയ സമാനതകളില്ലാത്ത

മധുരശബ്ദം. പതിനാറാം വയസ്സിൽ അഭിനന്ദനം എന്ന ചിത്രത്തിലെ ''പുഷ്പതല്പത്തിൽ......'' എന്ന ഗാനവുമായി സിനിമയിൽ അരങ്ങേറ്റം കുറിച്ചതാണ് ലതികടീച്ചർ.

പിന്നീട് അനേകം ഗാനങ്ങൾ ലഭിച്ചുവെങ്കിലും സിനിമാലോകം

പതുക്കെപ്പതുക്കെ അവരെ മറന്നുപോയി.

പറഞ്ഞറിയിക്കാനാവാത്തത്ര ഹൃദ്യമായ പെരുമാറ്റം.

ആരെയും ഒരു നോക്കു കൊണ്ടുപോലും നോവിയ്ക്കാനറിയാത്ത

സ്വഭാവമഹിമ . അപൂർവ്വമാണ്, നമ്മുടെ ഭൂമിയിൽ ഇതു പോലെയുള്ള

ചില ധന്യ ജന്മങ്ങളുണ്ടാകുന്നത്. കഴിവുള്ളൊരു ഗായികയായിട്ടും

മലയാള സംഗീതലോകം പലപ്പോഴും ലതികറ്റീച്ചറെ

കണ്ടില്ലെന്നു നടിച്ചുവെന്നതൊരു വലിയ  സത്യമാണ്.

അവസരങ്ങള്‍ക്കായി യാചിക്കാന്‍ ഒരിയ്ക്കലും തയ്യാറായിരുന്നില്ല ലതിക ടീച്ചർ.

കൊല്ലം ആശ്രാമത്തിനടുത്ത് കടപ്പാക്കടയിൽ സദാശിവൻ ഭാഗവതരുടേയും

ബി.കെ.നളിനിയുടേയും അഞ്ചുമക്കളിൽ നാലാമത്തെകുട്ടി.

സംഗീതപാരമ്പര്യമുള്ളകുടുംബം. അച്ഛൻതന്നെയായിരുന്നു ലതികയുടെ ആദ്യഗുരു. അഞ്ചാംവയസ്സുമുതൽ ലതിക ഗാനമേളകളിൽ പാടിത്തുടങ്ങിയിരുന്നു.

സ്കൂളിലെ മികച്ച ഗായികയായി പേരെടുത്ത ലതിക മങ്ങാട് നടേശഗുരുവിന്റെയടുത്താണ് സംഗീത പഠനം തുടങ്ങിവച്ചത്.

ലതികയുടെ സഹോദരനും കീബോർഡ്, ഹാർമോണിയം വിദഗ്ദ്ധനുമായ

രാജേന്ദ്രബാബുവിന്റെ സുഹൃത്തായിരുന്നു സംഗീത സംവിധായകൻ

കണ്ണൂർരാജൻ. കൊച്ചിൻ സംഗമിത്രയുടെ ആദ്യനാടകമായിരുന്നു,

"ദണ്ഡകാരണ്യം'.  അതിലൊരുഗാനം കണ്ണൂർരാജൻ ലതികയ്ക്കുകൊടുത്തു.

ബിച്ചു തിരുമലയെഴുതിയ "തുഷാരബിന്ദുക്കളേ നിങ്ങൾ എന്തിനുവെറുതെ....."

എന്ന ഗാനം പോപ്പുലറായി. 

പിന്നീട് ഐ.വി.ശശി "ആലിംഗനം" സിനിമയ്ക്കായി ഈ ഗാനമെടുത്തപ്പോൾ

സംഗീതം ATഉമ്മറും പാട്ട് എസ്.ജാനകിയും പങ്കിട്ടു. ലതിക പത്താംക്ലാസ്സിൽ

പഠിക്കുകയായിരുന്നു അന്ന്. ഐ.വി.ശശിയുടെ ‘അഭിനന്ദനം’എന്ന അടുത്തചിത്രത്തിന്

സംഗീതം നൽകാൻ കണ്ണുർ രാജന്അ

വസരംകിട്ടി.

അതോടെയാണ് യേശുദാസിനൊപ്പം ആലപിക്കാൻ ലതികയ്ക്ക് അവസരംകിട്ടിയതും ‘പുഷ്പതല്‍പ്പത്തില്‍ നീവീണുറങ്ങീ സ്വപ്നമായ് നിദ്രയില്‍ഞാന്‍ തിളങ്ങീ..”

എന്നഗാനം ലതികയുടെ ആദ്യഗാനമായിമാറിയതും. 

ഗായകൻ യേശുദാസിന്റെ നിർബന്ധംമൂലമാണ് ലതിക ചെന്നൈ (അഡയാർ)

മ്യൂസിക്അക്കാദമിൽ ചേർന്നത്.

അവിടെനിന്ന് ഒന്നാംറാങ്കോടെപാസ്സായ ലതിക സിനിമയിൽ അവസരങ്ങൾ നിൽക്കുമ്പോൾതന്നെ

സിനിമയിൽ സജീവമാകാതെ പാലക്കാട് സംഗീതകോളേജിൽ സംഗീതാദ്ധ്യാപികയായി ജോലിക്ക് കയറി(1989ൽ)

തുടർന്ന്, തിരുവനന്തപുരം സ്വാതിതിരുന്നാൾ സംഗീത കോളേജിൽ അദ്ധ്യാപികയായി.

മലയാളത്തിലും തമിഴിലും തെലുങ്കിലുമടക്കം മുന്നൂറിലേറേ ഗാനങ്ങൾപാടിയിട്ടുണ്ട്

ലതികടീച്ചർ.

ഇപ്പോഴുള്ള പല പിന്നണിഗായകരുടെയും സംഗീതഗുരുവാണ് ലതികടീച്ചർ.

''കാതോടുകാതോരം ...''

''ദേവദൂതര്‍പാടി...."

(കാതോട് കാതോരം)

''പൂവേണംപൂപ്പടവേണം ..... "

(ഒരുമിന്നാമിനുങ്ങിന്റെ നുറുങ്ങ്‌വെട്ടം),

"താരുംതളിരും...."

(ചിലമ്പ്)

"ചൂളംകുത്തുംകാറ്റേ കൂകിക്കൂടെവാ ...".(ഒഴിവുകാലം ) ''നിലാവിന്‍റെ പൂങ്കാറ്റില്‍ നിശാപുഷ്പഗന്ധം ..."

(ശ്രീകൃഷ്ണപരുന്ത് )

"പാടാം ഞാനാഗാനം വീണ്ടും ഇതാ...."

(രാജാവിന്റെമകൻ)

"ഹൃദയരാഗതന്ത്രിമീട്ടി...."

(അമരം)

"പൊൻപുലരോളി

പൂവിതറിയ...."

(ഇത്തിരിപ്പൂവേ ചുവന്നപൂവേ)

"സ്വരങ്ങൾ പാദസരങ്ങൾ...."

(മഹാബലി)

"കായാമ്പൂകോർത്തുതരും...."

(ആരോരുമറിയാതെ)

"പൊന്നിൻകുടം പൊട്ടുതൊട്ട് മുന്നിൽവന്നു...."

(എന്റെഎന്റേതുമാത്രം)

"ഇത്തിരിനാണം പെണ്ണിൻകവിളിന്....."

(തമ്മിൽതമ്മിൽ)

"രാഗോദയം......"

(അകലങ്ങളിൽ)

"നീയെൻസർഗ്ഗസൗന്ദര്യമേ...."

(കാതോട്കാതോരം)

"ഉപ്പിന്പോകണവഴിയേത്...."

(ചൂള)

തുടങ്ങിയ എത്രയെത്ര ഗാനങ്ങൾ പാടി ലതിക നമ്മുടെ  മനസ്സു  നിറച്ചു.

അർഹമായ ഒരംഗീകാരവും ലഭിയ്ക്കാതെ പോയൊരു ഗായിക.

ആരോടും പരാതിയും, പരിഭവുമില്ലാത്ത സന്മനസ്സിന്റെയുടമ.

പുതു തലമുറയിലെ സംഗീത സംവിധായകരൊക്കെലതികയെന്ന ഗായികയെ അറിയാതെപോയി.

വർഷങ്ങളുടെ ഇടവേളയ്ക്ക്ശേഷമാണ്

എന്നൊരുസിനിമയിൽ അവർപാടിയത്.

മനോഹരമായപാട്ടുകൾ

പാടിയിട്ടും ലതികയെന്ന ഭാവഗായികയെ ഒന്നാദരിക്കാൻപോലും

മനസ്സു കാണിക്കാത്ത കേരളത്തിന്റെ

സാംസ്കാരിക സംഘടനയെക്കുറിച്ച്എന്തുപറയാനാണ്.

പക്ഷേ, മലയാളി പാട്ടുസ്നേഹികൾ പാട്ടുകളിലൂടെ അവരെ സ്നേഹിക്കുന്നു,

ആദരിക്കുന്നു. എന്തിനധികം. . ഒരേയൊരു കാതോടു കാതോരം മാത്രംമതി

തലമുറകളോളം ലതികയെന്ന ഗായികയെ ഓർമ്മിയ്ക്കാൻ.

ലതികടീച്ചർക്ക്

ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക