Image

ശരണം (കവിത: അശോക് കുമാർ. കെ)

Published on 12 November, 2025
ശരണം (കവിത: അശോക് കുമാർ. കെ)

ശരണം ശരണം ഭഗവാനേ...
നിൻ ചരണം വരെയും
ചോരണമോ...

നിന്നെ കാക്കാൻ കാട്ടിൻ നടുവിൽ
കടുവ പുലികൾ പടയണികൾ....

കാടും കാറ്റും കാട്ടാറുകളും
നിന്നുടെ ചുറ്റും കാവൽക്കാർ .......

ഫണമണി വീശും
കരിനാഗങ്ങൾ,
കരിവീരരവരുടെ
തുമ്പികൈകൾ,
നിനക്കൊരുക്കിയ
കുടീര സമുച്ചം
മുദ്രാംഗിതയഭയ
സുഭദ്രം.

വസിക്കും നിന്നുടെ
ശ്രീ ഭവനത്തിൻ
ഇഷ്ടികയൂരിപ്പോകുന്നോ
അവർ , നിന്നുടെ
ശിൽപ്പ സുവർണ്ണങ്ങൾ
ട്രാക്കർ വണ്ടിയിരുളുന്നോ
അതവരുടെ ഭവനം പൂശുന്നോ...

ശരണം ശരണം ഭഗവാനേ...
നിൻ ചരണം വരെയാ ചോരണമോ...

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക