Image

അമേരിക്കയുടെ പതനം കാണാൻ കണ്ണും നട്ടിരിക്കുന്നവർ (ബ്ലെസ്സൺ ഹ്യൂസ്റ്റൺ)

Published on 12 November, 2025
അമേരിക്കയുടെ പതനം കാണാൻ കണ്ണും നട്ടിരിക്കുന്നവർ (ബ്ലെസ്സൺ ഹ്യൂസ്റ്റൺ)

ഷട്ട് ഡൗൺ അമേരിക്കയെ തകർത്തു. താരിഫ്  അമേരിക്കയുടെ നടുവൊടിച്ചു. വിലക്കയറ്റവും പട്ടിണിയും കൊണ്ട് അമേരിക്ക തകർന്ന് ഒന്നുമല്ലാതായിരിക്കുന്നു. ഒരു നേരത്തെ ആഹാരത്തിനായി അമേരിക്കൻ ജനത ഇന്ത്യയുടെ മുന്നിൽ താമസിക്കാതെ കൈ നീട്ടും. ലോക് ശക്തിയെന്ന് പദവി അമേരിക്കയുടെ കൈയിൽ നിന്ന് പോയി. ഇന്ത്യൻ പത്രങ്ങൾ പുറത്തുവിടുന്ന വാർത്തയും ഇന്ത്യക്കാർ ആഘോഷത്തോടെയും ആർപ്പുവിളികളോടെയും  കേൾക്കുകയും സോഷ്യൽ മീഡിയയിൽ കൂടി പുറത്തു വിടുകയും ചെയ്യുന്ന വാർത്തകളാണിത്. അമേരിക്ക മുടിഞ്ഞ കുത്തുപാളയെടുക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നവരാണ് ഇന്ന് ഇന്ത്യക്കാർ . അതിൽ രാഷ്രീയ മത ലിംഗ ഭേദമില്ല. ട്രംപ് ഇന്ത്യക്ക് മേൽ താരിഫ് ഏർപ്പെടുത്തിയതുമുതൽ തുടങ്ങിയതാണ് ഇത്. ഇത് കാണുമ്പോൾ ഓർമ്മവരുന്നത് നാടോടിക്കാറ്റ് സിനിമയിൽ ജോലിയിൽ നിന്ന് പിരിച്ചുവിടുമ്പോഴ് മോഹൻലാലും ശ്രീനിവാസനും ആ കമ്പനിയിലെ എം ഡി യെ നോക്കി ഈ കമ്പനി മുടിഞ്ഞ കുത്തുപാളയെടുക്കുമെന്ന് പറയുന്ന ശാപ വാക്കാണ്.

ഷട്ട് ഡൗൺ എന്നാൽ ഗവൺമെന്റ് പ്രവർത്തനങ്ങൾക്ക് ധന സഹം നൽകുന്നതിനുള്ള നിയമ നിർമ്മാണം പാസ്സാക്കുന്നതിൽ കോൺഗ്രസ്സ് പരാജയപ്പെടുകയും അത് വിനയോഗിക്കാൻ കഴിയാതെയും വരുന്ന സാഹചര്യമാണ് ഷട്ട് ഡൗണിൽ സംഭവിക്കുന്നത് . അത്യാവശ്യമല്ലാത്ത ഫെഡറൽ ജീവനക്കാരെ പിരിച്ചുവിടുകയോ ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിപ്പിക്കുകയോ ആണ് ഇതിൽ കൂടി സംഭവിക്കുന്നത്. അമേരിക്കയിൽ  പല പ്രാവശ്യം ഷട്ട് ഡൌൺ വന്നിട്ടുണ്ട്. ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്കൻ പ്രെസിഡന്റുമാരുടെയും കാലങ്ങളിൽ. എന്നാൽ ഇത്രയും നീണ്ട ഷെഡ് ഡൗൺ അമേരിക്കയിൽ ഇതാദ്യമാണ്. അതിനു കാരണം ട്രമ്പിന്റെയും ഹൗസിൽ ഭൂരിപക്ഷമുള്ള ഡെമോക്രറ്റുകളുടെ കടും പിടുത്തമാണ്. ഒബാമയുടെ കാലത്ത് സാധാരണക്കാരായ അല്ലെങ്കിൽ വരുമാനം കുറഞ്ഞവർക്ക് ഏർപ്പെടുത്തിയ ഒബാമ കെയർ എന്ന പേരിലുള്ള ഇൻഷുറൻസ് നിർത്തലാക്കാൻ ട്രംപ് തീരുമാനിച്ചതാണ്. ഏകദേശം 24 മില്യൺ അമേരിക്കക്കാർക്ക് ഇതുവഴി ഇൻഷുറൻസ് പരിരക്ഷ കിട്ടിയിരുന്നു. അതിൽ അനധികൃത കുടിയേറ്റക്കാരുമുണ്ട്. ജനങ്ങളെക്കാൾ ഇൻഷുറൻസ് കമ്പനികൾക്കാണ് ഇതിന്റെ ഇതിന്റെ ഗുണം ലഭിക്കുന്നതെന്നതുകൊണ്ടാണ് താൻ ഇത് നിർത്തലാക്കുന്നതെന്നാണ് പ്രസിഡന്റ്  ട്രംപ് പറയുന്നത്. ഡെമോക്രാറ്റായ പ്രസിഡന്റ് ഒബാമ കൊണ്ടുവന്നതുകൊണ്ടാണ് പ്രസിഡന്റ്  ട്രംപ് ഇതിന് എത്തിക്കുന്നതെന്നാണ് അവരുടെ വാദം. ആരാണ് വലിയവർ അല്ലെങ്കിൽ ശക്തർ എന്നതാണ് ഈ തർക്കത്തിന് കാരണം. താൻ പിടിച്ച മുയലിന് കൊമ്പ് മുന്നെന്നതാണ് ഷട്ട് ഡൗൺ നീളാൻ മറ്റൊരു കാരണവും . നിരവധി ഫെഡറൽ എയ്ഡുകൾ നിർത്തലാക്കുകയോ അവയ്ക്കുള്ള സഹായം വെട്ടികുറക്കോയോ ചെയ്യുമെന്നുള്ളതാണ് ഷട്ട് ഡൗണിനെ ഡെമോക്രാറ്റിക് പ്രതിനിധികൾ എതിർക്കാൻ കാരണം. പ്രത്യേകിച്ച് ഫുഡ് ബാങ്ക് ഉൾപ്പെടെയുള്ള സാമ്പത്തീകമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള ധന സഹായം. അനാവശ്യ ചിലവുകൾ കുറക്കാനുള്ള ശ്രമമെന്നാണ് ട്രംപിൻറെ ന്യായികരണം.

ഷട്ട് ഡൗൺ അമേരിക്കയിൽ പ്രതിസന്ധിയുണ്ടാക്കിയെന്നത് ഒരു സത്യമാണ്. അത് .1 ശതമാനം അമേരിക്കയുടെ ജി ഡി പ്പി വളർച്ചയിൽ ഓരോ ആഴ്ചയിലും കുറവ് വരുത്തി. ഒക്ടോബര് ഒന്നുമുതൽ നവംബർ ആദ്യ വാരം വരെയുള്ള കണക്കനുസരിച്ച്ഓരോ ആഴ്ചയിലും 10 മുതൽ 20 ബില്യൺ നഷ്ട്ടമുണ്ടാക്കിയുമുണ്ട്. ഏകദേശം എഴുപത്തിനായിരത്തോളം ഫെഡറൽ ജീവനക്കാർക്ക് ജോലിയിൽ നിന്ന് ശമ്പളമില്ലാത്ത അവധിയോ പിരിച്ചുവിടലോ നേരിടേണ്ടിവന്നിട്ടുണ്ട്. ഇത് ഇവരുടെ സാമ്പത്തീക നില തകർത്തുയെന്നതാണ് സത്യം. മതിയായ ജീവനക്കാരില്ലാത്തതുകൊണ്ട് പുതു ജനങ്ങൾക്ക് ഫെഡറൽ ഓഫീസുകളിൽ നിന്നുള്ള സേവനം തടസ്സപ്പെടുകയോ ലഭിക്കാതെ പോകുകയോ വന്നിട്ടുണ്ട് . ഏറ്റവും ഗുരുതരമായ പ്രതിസന്ധി നേരിട്ടത് എയർ ട്രാഫിക് കോൺട്രോളിനെയും വിമാന സർവീസിനെയുമാണ്. ഇതുമൂലം അനേകം വിമാന സർവീസുകൾ നിർത്തലാക്കിയിട്ടുണ്ട്. അതുമൂലം യാത്രക്കാർക്ക് വളരെയേറെ ബുദ്ധിമുട്ട് നേരിട്ടുണ്ട് . ഫെഡറൽ സഹായം നിലക്കുന്നതുകൊണ്ട് പല ഡിപ്പാർട്മെന്റുകളും പ്രവർത്തനം നിലച്ചുപോയിട്ടുണ്ട്. ഷട്ട് ഡൗൺ അമേരിക്കക്ക്  സാമ്പത്തീകമായി നഷ്ടവും കുറെയേറെ ജനങ്ങൾക്ക് ബുദ്ധിമുട്ടും വരുത്തിയെന്നത് സമ്മതിച്ചേ മതിയാകു. എന്നാൽ അതുകൊണ്ട് അമേരിക്ക തകർന്നുയെന്ന് വിലയിരുത്തേണ്ട. സാമ്പത്തീകമായി അങ്ങനെ തകരുന്ന അടിത്തറയുള്ള രാജ്യമല്ല അമേരിക്കയുടേത്.

അമേരിക്ക തകർന്നു കാണാൻ ആഗ്രഹിക്കുന്നവർ ഇന്ന് ധാരാളമുണ്ട്. അതിൽ ഇന്ത്യക്കാരുടെ എണ്ണം കുറവല്ല. അതിനു കാരണം ട്രംപ് ഏർപ്പെടുത്തിയ താരിഫ് തന്നെ. അമേരിക്കയുടെ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നത് സൗജന്യമായല്ല. അതിഭീമമായ അമേരിക്കയുടെ ഉൽപ്പന്നങ്ങൾക്ക് താരിഫ് ഏർപ്പെടുത്തുബോൾ അതിനു പകരമായി ട്രംപ്  ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് താരിഫ് ഏർപ്പെടുത്തി. പകരത്തിനു പകരം അതിൽ ഇന്ത്യക്കാർ വിറളി പിടിച്ചിട്ടോ അമേരിക്കയെ ശപിച്ചിട്ടോ കാര്യമില്ല. അമേരിക്കയിലുള്ള ഇന്ത്യക്കാർപോലും ഇത്തരത്തിൽ ചിന്തിക്കുന്നവരാണ്.  കടം കൊടുത്തും സൗജന്യം കൊടുത്തും ഏതെങ്കിലും ബിസ്സിനെസ്സ് വളർന്നിട്ടുണ്ടോ. അമേരിക്കയുടെ സമ്പത്ത് ചോർന്നുപോകുന്നത്  തടയുകയും തിരിച്ചുപിടിക്കുകയും ചെയ്യുമ്പോൾ അത് അമേരിക്കയുടെ സാമ്പത്തീക അടിത്തറയാണ് ഭദ്രമാകുന്നത്. അത് ആരിൽ നിന്നും കവർന്നെടുക്കുകയോ പിടിച്ചുപറിക്കുകയോ അല്ല. മറിച്ച് അമേരിക്കക്ക് കിട്ടേണ്ടത് മാത്രമാണ്. ഒരിക്കൽ ഹൈറേഞ്ചിൽ സ്ഥലം മാറിവന്ന വികാരിയച്ചൻ കപ്യാരേയും കൂട്ടി ഭാവന സന്ദർശനം നടത്താൻ പോയി. മഴക്കാലമായതിനാൽ വഴികളെല്ലാം ചെളിയായി കിടക്കുകയായിരുന്നു. സ്ഥലം പരിചയമില്ലാത്തതുകൊണ്ട് കപ്യാർ ഇപ്പോഴും വികാരിയച്ഛനോടെ അച്ഛാ തെന്നും സൂക്ഷിച്ചു നടക്കണേയെന്ന് പറഞ്ഞുകൊണ്ടേയിരുന്നു. കുറേകഴിഞ്ഞപ്പോൾ ശബ്ദം കേട്ട് അച്ചൻ പുറകോട്ട് നോക്കിയപ്പോൾ ദാ വീണ് കിടക്കുന്നു കപ്യാർ തെന്നിയടിച്ച്. അച്ഛനെ നോക്കിനടന്ന കപ്യാര്ക്ക് ചെളി കാണാൻ കഴിഞ്ഞില്ല. അതെ ഇപ്പോൾ ഇന്ത്യക്കാരോടും ഇന്ത്യൻ മാധ്യമങ്ങളോടും പറയാനുള്ളു അമേരിക്കയുടെ നാശം നോക്കി കണ്ണും നട്ടിരിക്കാതെയെന്ന് .
 

Join WhatsApp News
Annamma 2025-11-12 01:18:41
Mr. Blesson, I agree with you one hundred percent! Those who have eyes, let them see; those who have ears let them hear. Unfortunately the hearts of the accusers are hardened and their eyes are blind!
A.C.George 2025-11-12 02:59:03
Yes, Blesson Houston, You are saying the truth. I agree with you. Thanks
Dan 2025-11-13 17:46:20
Great points that many miss out.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക