
അയാൾ കൂമന് കുന്നിൽ അവസാനത്തെ ബസ്സിലാണ് വന്നിറങ്ങിയത്.
അവിടവിടെ മൂന്നോ നാലോ ചാവാലിപ്പട്ടികളും തുറന്നിരിക്കുന്ന ഒരു തട്ടുകടയും അല്ലാതെ വേറെ ആരും ആ രാത്രിയിൽ അവിടെ ഉണ്ടായിരുന്നില്ല
എവിടെയൊക്കെ പോകുന്ന ചില ബൈക്കുകൾ അല്ലാതെ റോഡുകളെല്ലാം വിജനമായിരുന്നു. കോമൻ കുന്നിന് അപ്പുറത്ത് രാപ്പാടികളുടെ ശബ്ദം അന്തരീക്ഷത്തിന് കുറച്ചുകൂടി ഭയാനകത വരുത്തി
അയാൾ തട്ടുകടയിൽ നിന്നും ഒരു സോഡയും ഒരു ഓംലെറ്റും കഴിച്ച് തൻറെ ലക്ഷ്യത്തിലേക്ക് നടന്നു
പിറകെ വന്ന ഒരു ചാവേലിപ്പട്ടിയെ കാല് മടക്കി ഒന്ന് തൊഴിച്ചു വിട്ടു
രണ്ടോ മൂന്നോ വളവുകൾക്കു ശേഷം ആദ്യം കണ്ട വീട്ടിലേക്ക് അയാൾ നടുന്നടുത്തു
ചെറുതായി ചുമച്ച് തൻറെ സാന്നിധ്യം അവിടെ ഉള്ളിലുള്ള ആൾക്ക് വേണ്ടി ഉറപ്പുവരുത്തി
വീട്ടിനുള്ളിൽ നിന്നും ആരാ എന്ന ശബ്ദം പുറത്തേക്ക് വന്നു
അയാൾ ഒരു പ്രത്യേക തരത്തിൽ രണ്ട് പ്രാവശ്യം കൂടി ചുമച്ചു. അതിൻറെ പ്രതിധ്വനി എന്നപോലെ വാതിൽ അകത്തേക്ക് തുറന്നു
എന്താ ഇത്ര വൈകിയത് എന്ന് ചോദ്യത്തിന് അയാൾ ഉത്തരം ഒന്നും പറഞ്ഞില്ല പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് അയാൾ മെല്ലെ പുക പുറത്തേക്ക് വിട്ടു കൊണ്ടിരുന്നു
അവൾ കൊണ്ടുവന്ന ചായ മെല്ലെ കുടിച്ച് അവളെയും അണച്ചുപിടിച്ച് അയാൾ ഉള്ളിലേക്ക് പോയി
കുറെ സമയത്തിനുശേഷം കൂമൻ കുന്നിന്റെ മുകളിൽ ഒരു കാലൻ കോഴി വല്ലാതെ ശബ്ദം ഉണ്ടാക്കി
അയാൾ കൂമൻ കുന്നിന്റെ കവലയിലെത്തിയപ്പോൾ രാവിലെ പുറപ്പെടുന്ന ബസ് അയാളെ കാത്ത് അവിടെ കിടക്കുന്നുണ്ടായിരുന്നു.
അയാൾ ബസ്സിൽ ഒരു സൈഡ് സീറ്റിൽ ഇരിപ്പുറപ്പിച്ചു. കയ്യിൽ അവളുടെ താലിമാല മുറുക്കിപ്പിടിച്ച് ഒന്നുകൂടി അതിലേക്ക് നോക്കി ഗൂഢമന്ദസ്മിതം പൊഴിച്ച് അത് അയാളുടെ പോക്കറ്റിന്റെ കള്ളറയിൽ നിക്ഷേപിച്ചു.
യാതൊരു നിഗൂഢതയും ഇല്ലാതെ ആദ്യത്തെ ബസ് കൂമൻ കുന്ന് വിട്ട് പട്ടണത്തിലേക്ക് യാത്രയായി.