Image

കാലപ്പകർച്ചകൾ (കവിത: രാജൻ കിണറ്റിങ്കര)

Published on 10 November, 2025
കാലപ്പകർച്ചകൾ (കവിത: രാജൻ കിണറ്റിങ്കര)

ആമസോൺ
വാതിൽപ്പടിയിൽ 
എത്തിയപ്പോഴാണ്
മനസ്സും ചിന്തകളും
വന്യമായത്;

രഹസ്യങ്ങൾ
പിന്നിൽ (PIN)
ഒളിപ്പിച്ചപ്പോഴാണ്
മുന്നിലെയെല്ലാം
പരസ്യമായത്;

മൊബൈലുകൾ
ഓൺലൈൻ
ആയപ്പോഴാണ്
നാവുകൾ
ഓഫ് ലൈനായത്;

സന്തോഷവും ദുഃഖവും
സ്മൈലികളായപ്പോഴാണ്
മനുഷ്യൻ
നിർവ്വികാരനായത്;

ഭക്ഷണം
ഹോട്ടലിലെ
ആയപ്പോഴാണ്
അടുപ്പ് തണുത്തതും
ഫ്രിഡ്ജ് ചൂടായതും;

ജീവിതപങ്കാളികൾ
ഇൻ്റർനെറ്റിലൂടെ
ആയപ്പോഴാണ്
കണക്ഷൻ (ബന്ധം)
ഫെയിലാവാൻ
തുടങ്ങിയത്...

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക