
ഇല്ലിനോയിൽ അനധികൃത കുടിയേറ്റക്കാരെ തിരഞ്ഞെത്തിയ ഐസ് ഏജന്റുമാർ ട്രാൻസ്‌പോർട്ടേഷൻ വകുപ്പിലെ ഇന്ത്യൻ വംശജനായ ജീവനക്കാരനോട് "സോഹ്രാൻ മാംദാനിയെ അറിയുമോ" എന്നു ചോദിച്ചത് കടുത്ത വിമർശനം വിളിച്ചു വരുത്തി. രേഖകൾ ഉണ്ടോ എന്നു പരിശോധിക്കേണ്ട ഏജന്റുമാർ വംശീയത ഉൾകൊള്ളുന്ന ചോദ്യം എന്തിനുയർത്തി എന്നാണ് വിമർശനം.
യുഎസ് പൗരൻ കൂടിയാണ് ജീവനക്കാരൻ. ബസ്സേ ഹൈവേയിൽ ജോലി ചെയ്യുമ്പോഴാണ് ഐസ് ഏജന്റുമാർ സമീപിച്ചത്. ഇലിനോയിലെ ഉദ്യോഗസ്ഥനോട് ന്യൂ യോർക്കിലെ നിയുക്ത മേയറെ അറിയുമോ എന്നു ചോദിച്ചത് വംശീയതയല്ലാതെ എന്താണെന്നു വിമർശകർ ചോദിക്കുന്നു.
ഇലിനോയ് ഗവർണർ ജെ ബി പ്രിറ്സ്കർ പറഞ്ഞു: "ഇത് വ്യക്തമായും വംശീയതയുടെ അടിസ്‌ഥാനത്തിലുള്ള സമീപനമാണ്. ഫെഡറൽ ഉദ്യോഗസ്ഥർ ഇത് പതിവാക്കിയിട്ടുണ്ട്. പ്രസിഡന്റ് ട്രംപും ഹോംലാൻഡ് സെക്രട്ടറി ക്രിസ്റ്റി നിയമം ആളുകളുടെ തൊലിയുടെ നിറം നോക്കിയാണ് നടപടി എടുക്കുന്നത്.
"ജോലി ചെയ്തു കൊണ്ടിരിക്കുന്ന സ്റ്റേറ്റ് ജീവനക്കാരനെ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുന്നത് അമ്പരപ്പിക്കുന്ന നടപടിയുമാണ്. ജീവനക്കാർക്ക് പീഡനം അനുഭവിക്കാതെ ജോലി ചെയ്യാൻ അവകാശമുണ്ട്. മുഖം മൂടി വച്ച ഏജന്റുമാർ അവരെ പീഡിപ്പിക്കുന്നത് ഒരു ന്യായവുമില്ലാതെയാണ്."
ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് പ്രതികരിച്ചത് ഐസിന്റെയോ കസ്റ്റംസിന്റെയോ ഉദ്യോഗസ്ഥർ അങ്ങിനെയൊരു റെയ്ഡിൽ ഉൾപ്പെട്ടിട്ടില്ല എന്നാണ്.
പാർക്ക് റിജ് മേഖലയിൽ ഐസ് ഏജന്റുമാർ റെയ്‌ഡ് നടത്തുന്നുവെന്ന് വാർത്ത പരന്നതോടെ സ്കൂൾ ഡിസ്‌ട്രിക്‌ട് 64 വിദ്യാർഥികൾ സ്കൂൾ വിട്ടു പുറത്തിറങ്ങരുതെന്നു നിർദേശം നൽകി.
ICE agents ask Indian worker if he knows Mamdani