
സോഹ്രാൻ മാംദാനി ന്യൂ യോർക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ടതോടെ കൂടുതൽ പോലീസ് ഓഫിസർമാർ രാജിവയ്ക്കുന്നുവെന്നു 'ന്യൂ യോർക്ക് പോസ്റ്റ്' പറയുന്നു. സെപ്റ്റംബറിൽ 181 ഓഫിസർമാർ രാജിവച്ചെങ്കിൽ ഒക്ടോബറിൽ 245 പേർ പിരിഞ്ഞെന്നാണ് റിപ്പോർട്ട്. അത് 35% വർധനയാണ്.
പോലീസ് പെൻഷൻ ഫണ്ട് കണക്കുകളാണ് റിപ്പോർട്ടിൽ ഉദ്ധരിക്കുന്നത്. പോലീസിനു നൽകുന്ന പണം കുറയ്ക്കണം എന്ന അഭിപ്രായം പ്രചാരണകാലത്തു മാംദാനി പറഞ്ഞിട്ടുണ്ടെന്നാണ് രാജികൾക്കു കാരണമായി പത്രം ചൂണ്ടിക്കാട്ടുന്നത്.
ഡിറ്റക്റ്റീവ്സ് എൻഡോവ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് സ്കോട്ട് മൺറോ പറഞ്ഞു: "നിയമം നടപ്പാക്കുന്നതിൽ വിശ്വാസമില്ലാത്ത ഒരാളാണ് ന്യൂ യോർക്ക് സിറ്റി ഭരിക്കാൻ വരുന്നത്. എല്ലാവരും പറയുന്നത് നമ്മൾ പ്രശ്നത്തിലാണ് എന്നാണ്."
കൂടുതൽ ഓഫീസർമാരെ നഷ്ടപ്പെടുമെന്നു പോലീസ് ബേൺവോളെന്റ് അസോസിയേഷൻ താക്കീതു നൽകി. "ഒരു പ്രെസിങ്ക്റ്റ് മൊത്തം ആവശ്യമുള്ള ഓഫിസർമാരെയാണ് മാസം തോറും നമുക്ക് നഷ്ടമാവുന്നത്," പ്രസിഡന്റ് പാട്രിക് ഹെൻഡ്രി പറഞ്ഞു.
"ഞങ്ങളുടെ ജോലി ഭാരം അമിതമാകുന്നതിനു പരിഹാരം ഉണ്ടാക്കാനും കോൺട്രാക്ട് തീരുമ്പോൾ പുതുക്കാനും മറ്റും നഗര നേതാക്കൾ കൃത്യമായി ഇടപെട്ടില്ലെങ്കിൽ ഇതൊക്കെ വഷളായിക്കൊണ്ടിരിക്കും."
എൻ വൈ പി ഡി ഈ വർഷം പുതുതായി 2,911 ഓഫീസർമാരെ നിയമിച്ചിട്ടുണ്ട്. 2006നു ശേഷം ഒരു വർഷം ഏറ്റവും കൂടുതൽ.
NYPD sees more resignations as Mamdani set to take over