
സ്റ്റാറ്റന്‍ ഐലന്‍ഡില്‍ സ്ഥാപിച്ച മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ചിന്‍റെ സുവര്‍ണ്ണ ജൂബിലി രണ്ട് ദിവസം നീണ്ടു നിന്ന ആഘോഷങ്ങളോടെ നടന്നു. ഈ ദൈവാലയത്തിന്‍റെ മഹത്തായ സേവനങ്ങ ളെയും സംഭാവനകളെയും അനുസ്മരിപ്പിച്ച അതിമനോഹരമായ ആഘോഷം ഒക്ടോബര്‍ മുപ്പത്തിഒന്ന്, നവംബര്‍ ഒന്ന്, എന്നീ തീയതികളില്‍, ബ്രിയാല്‍ അവന്യുവില്‍ സ്ഥിതിചെയ്യുന്ന പ്രസ്തുത ദൈവാലയത്തില്‍ ഭക്തിപൂര്‍വ്വം ആത്മീയനിറവില്‍ നടത്തി. തിരുസഭയുടെ വികസനപുരോഗ തിയെ അനുസ്മരിപ്പിക്കുകയും, പാrambaബര്യവിശ്വാസങ്ങളെ പുതുക്കിപ്പൊ ലിപ്പിക്കുകയും ചെയ്ത ഈ ആഘോഷം, ആകമാനവിശ്വാസി സമൂഹത്തിനു അവിസ്മരണീയമായ അനുഭവമായി.
ജൂബിലി ആഘോഷത്തിന്‍റെ ഉദ്ഘാടനം ഒക്ടോബര്‍ മുപ്പത്തിഒന്നാം തീയതി വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരമണി നേരമായപ്പോള്‍, ദൈവജനങ്ങള്‍ ഒന്നിച്ചു ചേര്‍ന്നു. കോര്‍ എപ്പിസ്കോപ്പാ യേശുദാസന്‍ പാപ്പന്‍, ഡോ. സി. കെ. രാജന്‍, ചെറിയാന്‍ മുണ്ടക്കല്‍, തോമസ് മാത്യു, മാത്യു തോമസ്, സണ്ണി ജോസഫ്, ബേസില്‍ കുര്യന്‍ മണ്ണാത്തിക്കുളം എന്നീ ഏഴ് പട്ടക്കാര്‍ നയിച്ച സന്ധ്യാ പ്രാര്‍ത്ഥനയിലും, ഉയര്‍ത്തിയ പ്രാര്‍ത്ഥനാഗീതങ്ങ ളിലും ദിവ്യമായ ആത്മീയചേതന നിറഞ്ഞുനിന്നു.
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അഭിമാനവും, സത്യവിശ്വാസത്തിന്‍റെ പ്രകാശമുദ്രയുമായ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ വിശുദ്ധ ജീവിതവും, തപസ്യയും സംബന്ധിച്ച്, ബേസില്‍ കുര്യന്‍ മണ്ണാത്തിക്കുളം അച്ചന്‍ നല്‍കിയ ആത്മീയ പ്രഭാഷണം, ജനമനസ്സുകളെ ദിവ്യഭക്തിയിലേക്ക് നയിച്ചു. നന്മയുടെ പ്രകാശവഴികളിലൂടെ സഞ്ചരിച്ചു, സേവനത്തിന്‍റെ സ്നേഹമുഖവുമായി ജീവിച്ച പരുമല തിരുമേനിയുടെ അത്ഭുതകരമായ ആത്മീയ ജീവിതം പ്രസ്തുത പ്രഭാഷണത്തില്‍ ധ്വനിച്ചു. തുടര്‍ന്ന് നല്‍കപ്പെ ട്ട, ആസ്വാദ്യകരമായ സൗഹൃദവിരുന്നില്‍ എല്ലാവരും സംബന്ധിക്കുകയും, കൂട്ടായ്മയുടെയും സ്നേഹത്തിന്‍റെയും അനുഗ്രഹങ്ങള്‍ അനുഭവിക്കുകയും ചെയ്തു.

രണ്ടാം ദിവസം, നവംബര്‍ ഒന്നാംതീയതി, മണിനാദത്തോടെ ആരംഭിച്ച പ്രഭാതനമസ്കാരത്തെ തുടര്‍ന്ന്, ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സക്കറിയ മാര്‍ നിക്കോളോവോസ് തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വ ത്തിലും, കോര്‍ എപ്പിസ്കോപ്പ പൗലോസ് ആദായി, ചെറിയാന്‍ മുണ്ടക്കല്‍ അച്ഛന്‍, സണ്ണി ജോസഫ് അച്ഛന്‍ എന്നിവരുടെ സഹാകാര്‍മ്മികത്വത്തിലും, ശെമ്മാശന്മാരുടെയും ശുശ്രൂഷകരുടെയും സഹകരണത്തിലും വിശുദ്ധ കുര്‍ബാന സമര്‍പ്പിതമായി നടത്തി. അതിലൂടെ ദൈവകൃപയുടെ അനുഭവം വിശ്വാസികള്‍ക്ക് പുതുശക്തിയായി. വിശുദ്ധ കുര്‍ബനക്കുശേഷം, ദൈവാലയത്തിന്‍റെ മുന്നിലുള്ള, ബ്രിയാല്‍ അവന്യുവില്‍, സഭയുടെ പരമ്പരാഗതമായ “റാസ” ആത്മീയതയും സാംസ്ക്കാരിക മൂല്യങ്ങളും പ്രദര്‍ശിപ്പിക്കുന്ന രീതിയില്‍ നടത്തപ്പെട്ടു. പ്രസ്തുത വര്‍ണ്ണശബളമായ റാസയില്‍ അനേകം സ്ത്രീകളും പുരുഷന്മാരും കുട്ടികളും പങ്കെടുത്തു.
അനന്തരം, ദൈവാലയത്തില്‍ നടത്തപ്പെട്ട പൊതുസമ്മേളനത്തില്‍, മാര്‍ ഗ്രിഗോറിയോസ് ഇടവകയുടെ മാതൃകാപരമായ സേവനങ്ങളെക്കുറിച്ച് ഭദ്രാസന മേതാപ്പോലീത്ത വിശദീകരിച്ചു. ദൈവലയത്തിന്‍റെ സുവര്‍ണ്ണ ജുബിലിയോടു അനുബന്ധിച്ചുള്ള സ്മരണികയുടെ ആദ്യപ്രതി മെത്രാപ്പൊലീത്ത പ്രകാശനം ചെയ്തു. അതിനുശേഷം, ആശീര്‍വാദപ്രാര്‍ത്ഥന യോടും, അനുഗ്രഹപ്രഖ്യാപനത്തോടും കൂടി ആരാധനാചടങ്ങുകള്‍ സമാപിച്ചു. തുടര്‍ന്നു്, ഒരുക്കപ്പെട്ട, വിഭവസമൃദ്ധമായ വിരുന്നില്‍ എല്ലാവരും പങ്കുചേര്‍ന്നതോടെ സുവര്‍ണ്ണ ജൂബിലി ആഘോഷം പൂര്‍ണ്ണമായി!
ദൈവാലയത്തിന്‍റെ ജൂബിലി ആഘോഷം ഇടവക കുടുംബത്തിന് ആത്മീയ ശക്തിയും പ്രചോദനവും നല്‍കി! ദൈവകൃപയുടെ നിറസാനിദ്ധ്യത്തില്‍, അമ്പതുവര്‍ഷം ഭക്താധീനമായ അന്തരീക്ഷത്തില്‍ പിന്നിടുന്നതിനും, പുതു തലമുറയില്‍ ആത്മീയമായ പ്രത്യാശ പടര്‍ത്തുന്നതിനും, ആഘോഷത്തിന്‍റെ രണ്ട് സുന്ദര ദിനങ്ങള്‍ ഉപകരിച്ചു എന്നു് അഭിമാനത്തോടെയും ആത്മസംതൃപ്തിയോടെയും വിശ്വസിക്കാം!