
ശങ്കർ, സാമുവൽ, ഷിബു & ടീം,
അഭിനന്ദനങ്ങൾ!
രണ്ടാണ്ടത്തെ കഠിനമായ പ്രയത്നം ഫലം കണ്ടു, പ്രതീക്ഷകൾക്കുപരി.
മുന്നണിപ്രവർത്തകരായ നിങ്ങളോടൊപ്പം അണിയറയിൽ പ്രവർത്തിച്ച
അനേകം പേർക്കുകൂടിയുള്ള അഭിനന്ദനങ്ങൾ!
സജി എബ്രഹാമിന്റെയും ഡോ. എം. വി. പിള്ളയുടെയും
ശ്രദ്ധേയമായ പ്രഭാഷണങ്ങൾ ആദരവർഹിക്കുന്നു!
*തികച്ചും സൗകര്യപ്രദമായിരുന്നു സമ്മേളനസ്ഥലം.
*അകലെനിന്നു വരുന്ന പ്രതിനിധികളെ സ്വീകരിച്ചു നിർദ്ദേശങ്ങൾ നല്കാൻ
ലോബിയിൽത്തന്നെ പ്രവർത്തകർ കാത്തുനിന്നിരുന്നു.
* സമ്മേളനത്തലേന്നു നടന്ന "മൈലാഞ്ചി ഇടീൽ " ഹൃദ്യമായി.
* സജീവമായ സ്ത്രീ പങ്കാളിത്തം, സാഹിത്യത്തിൽ പെൺകരുത്തിനു തെളിവായി.
* ശക്തമായ യുവ സാന്നിദ്ധ്യം, ലാനയുടെ കരുത്തുറ്റ ഭാവി വാഗ്‌ദാനങ്ങൾ!
* പങ്കെടുത്ത മുഴുവൻ പേർക്കും അവസരം നൽകിയുള്ള കാര്യപരിപാടി.
* ആസ്വാദ്യകരമായ കലാപരിപാടികൾ, "ഭാരതകാല" മിന്നിത്തിളങ്ങി.
* രുചികരമായ ഭക്ഷണം: രുചി ഇരട്ടിപ്പിച്ചു വിളന്പിത്തന്ന കരുതലുള്ള കൈകൾ.
* പുസ്തക പ്രദർശനം, പ്രകാശനം, പരിചയപ്പെടുത്തൽ: വളർച്ചയും വികാസവും വിളിച്ചറിയിച്ചു.
* വിഷയാവതരണം: വലിയ വിഷയങ്ങൾ ചുരുക്കിപറയുന്ന പ്രഭാഷണ വൈദഗ്‌ദ്ധ്യം.
* മധുചഷകം ചുംബിക്കാത്തരെപോലും ലഹരിയിലുണർത്തിയ "പാതിരാപ്പാട്ട് "!
അങ്ങനെ, അങ്ങനെ പറയാൻ എന്തെല്ലാം !!!
പ്രതീക്ഷിക്കാത്ത പ്രതിസന്ധികളെ, തളരാതെ ( പുറമെ കാണിക്കാതെ )
പ്രായോഗികമായി നേരിടാനുള്ള പ്രശംസനീയമായ കഴിവ്.
കുറവുകൾ കാണാൻ കണ്ണുനട്ടിരുന്ന ( എന്നെപ്പോലുള്ള )ദോഷൈകദൃക്കുകൾ
നോക്കി നോക്കി കണ്ണു കഴച്ചു, തലകുനിച്ചു പിൻവാങ്ങി.
ആർക്കും ഒരുകുറവും ഒരിടത്തും അനുഭവപ്പെട്ടില്ല !!!
ഏകകൺഠമായി തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾക്കു ലഭിച്ച
ആവേശകരമായ പിന്തുണ!
അവസാനം, പിരിഞ്ഞുപോരാൻ മടിതോന്നി.
'ഇനിയെന്നുകാണും?' എന്ന് ആവർത്തിച്ചു ചോദിച്ചു.
കാണുമെന്നും കണണമെന്നുമുള്ള ഉറപ്പോടെ തൽക്കാലം വിട .