Image

ഫിലഡല്‍ഫിയ സിറ്റി ഹാള്‍ യോഗത്തില്‍ മലയാളി പ്രതിനിധികളുടെ സജീവ പങ്കാളിത്തം

സുമോദ് തോമസ് നെല്ലിക്കാല Published on 08 November, 2025
 ഫിലഡല്‍ഫിയ സിറ്റി ഹാള്‍ യോഗത്തില്‍ മലയാളി പ്രതിനിധികളുടെ സജീവ പങ്കാളിത്തം

ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയ സിറ്റി ഹാളില്‍ നഗരത്തിന്റെ സാമൂഹ്യ, വ്യാവസായീക, ആരോഗ്യ രംഗങ്ങളിലെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുവേണ്ടി നടന്ന പ്രത്യേക യോഗത്തില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതിനിധികള്‍ സജീവമായി പങ്കെടുത്തു. 


ഫിലാഡല്‍ഫിയ മേയര്‍ ഷെറില്‍ പാര്‍ക്കര്‍ ഫിലാഡല്‍ഫിയ സിറ്റി പോലീസ് കമ്മീഷണര്‍ കെവിന്‍ ബെഥേല്‍ ഉള്‍പ്പെടെ സിറ്റിയുടെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് തലവന്മാര്‍ യോഗത്തിനു നേതൃത്വമേകാന്‍ എത്തിച്ചേരുകയുണ്ടായി. 
ഇന്ത്യന്‍ പ്രെതിനിധി സംഘത്തെ പ്രെതിനിധീകരിച്ചു മലയാളികളായ അലക്‌സ് തോമസ്, ജോബി ജോര്‍ജ്, ജോര്‍ജ് ഓലിക്കല്‍, ഫിലിപ്പോസ് ചെറിയാന്‍, ജോണ്‍ പണിക്കര്‍, സുമോദ് റ്റി നെല്ലിക്കാല എന്നിവര്‍ പങ്കെടുത്തു.

നഗരത്തിന്റെ സാമൂഹ്യ, വ്യാവസായീക, ആരോഗ്യ മേഖലകളിലെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത ഈ യോഗത്തില്‍, വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി പ്രതിനിധികളും പങ്കെടുത്തു.
ഫിലാഡല്‍ഫിയ സിറ്റിയുടെ വളര്‍ച്ചയും ജനങ്ങളുടെ സംരക്ഷണവും ആയിരുന്നു പ്രധാനമായും ചര്‍ച്ചയായത്. സിറ്റി ഗവണ്മെന്റ് പ്രെതിനിധികള്‍ സമൂഹത്തിന്റെ ആവശ്യങ്ങള്‍ അനുകൂലമായി പരിഗണിക്കുമെന്നും പരസ്പര സഹകരണത്തിന് മുന്നോട്ടുപോകുമെന്നും ഉറപ്പുനല്‍കി.

യോഗം ഇന്ത്യന്‍ സമൂഹം നഗര ഭരണത്തോട് കൂടുതല്‍ ബന്ധം സ്ഥാപിക്കുന്നതിലും പങ്കാളിത്തം വിപുലപ്പെടുത്തുന്നതിനും സഹായകമായി. ഈ യോഗം ഏഷ്യന്‍ സമൂഹത്തിന്റെ നഗരസഭയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നുവെന്ന അഭിപ്രായം ഏഷ്യന്‍ ഫെഡറേഷന്‍ ചെയര്‍മാന്‍ ഡോ. മാഹന്‍ പാര്‍ക്ക് പ്രകടിപ്പിച്ചു.
സുമോദ് തോമസ് നെല്ലിക്കാല
 

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-11-08 05:09:46
ശരി തന്നെ, പക്ഷേ എന്റെ ചോദ്യം - 'ആരെങ്കിലും എഴുന്നേറ്റു നിന്ന് എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ കാര്യമാത്ര പ്രസക്തമായ എന്തെങ്കിലും ഇഗ്ളീഷിൽ സംസാരിച്ചോ' എന്നാണ്... അതോ, i know, you know we all know, but, thank you, we, keralam, fokkana, good evening, gentle MAN, welcome, you know, ladies എന്നൊക്കെയുള്ള സ്ഥിരം town hall പല്ലവി ആയിരുന്നോ? എന്തു വിഷയമാണ് ആരെങ്കിലും bring up ചെയ്തത് എന്ന് ഒന്ന് explain ചെയ്യാമോ? 👹 Rejice
Sumod 2025-11-09 21:11:49
പ്രെദാനമായും മലയാളികൾ തിങ്ങിപർക്കുന്ന നോർത്ത് ഈസ്റ്റ്‌ ഫിലാടെഫിയയിൽ നടക്കുന്ന ക്രൈം, ഗതാഗത കുരുക്, ബിസിനസ്‌ ചെയുന്നവർക്കുള്ള ബുദ്ധിമുട്ടുകൾ, സിറ്റി ആരോഗ്യ കേന്ദ്രങ്ങളി ലെ അവസ്ഥാകൾ, എന്നിവയാണ് ശ്രെദ്ധയിൽ പെടുത്തിയത്‌. നടപടി എടുക്കാമെന്ന് ഉറപ്പ് കിട്ടിയിട്ടുണ്ട്
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-11-10 01:21:18
സുമോധേ, വളരെ നല്ലത്: പറഞ്ഞതൊക്കെ വേണ്ടപ്പെട്ടവർക്ക് മനസ്സിലായെങ്കിൽ നന്ന്. അത്‌ ആ form -ൽ ആരെങ്കിലും എഴുതിയും കൊടുക്കണമായിരുന്നു. എന്നിട്ട് കിട്ടിയ ഉറപ്പ് വച്ച് കൃത്യമായി follow up ചെയ്യുകയും വേണം. അടുത്ത town hall മീറ്റിംഗിൽ പങ്കെടുത്ത് ഈ വിഷയങ്ങളിലുള്ള പുരോഗതി കണിശമായി analyziz ചെയ്യുകയും വേണം. വെറുതേ കുറേ ശബ്ദം ഉണ്ടാക്കിയതു കൊണ്ടു മാത്രം എന്തു ഗുണം.??? Rejice john
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക