
ഉദയം കാണാൻ
നേരുത്തേ ഉണരുന്നതൊരു ഭാഗ്യം......
കിളിമൊഴികൾ
കേൾക്കാൻ ,
കാതിനെന്തിമ്പം.....
വിടരുന്ന പൂവിതളുകളിൽ
മഞ്ഞു കണം വീഴുന്നതും ,
ശലഭങ്ങൾ തേനുണ്ടുല്ലസിക്കുന്നതും
കണ്ണിനെന്തുത്സവം.....
ചിരിച്ചു കൊണ്ടു
ഭാര്യ ചായതരുന്നതുമൊരു
നിർമ്മല സ്നേഹ രസം......
ഞായറാഴ്ചയുടെ
ആലസ്യം നിറഞ്ഞ
മടക്കുകസേരയിൽ
ചുരുണ്ടു ചുരുണ്ടുറങ്ങുന്നത്
തരളിതമായൊരു രസം....
അങ്ങനെ പുത്തൻ
പ്രഭാതത്തിന്റെ വെള്ളിപ്പടിയിലേക്ക്
കാൽ കുത്തി
കുതറിയുണരാനയാൾ
വെമ്പുമ്പോളാണ്
പെട്ടെന്ന്
കൊച്ചുമോൻ
തട്ടിയുണർത്തി
മൊബൈൽ ഫോൺ കാട്ടി പറഞ്ഞത്:
"അപ്പൂപ്പാ
അപ്പൂപ്പൻ
വൈറലാ ....
ഇന്നലെ, ചന്തയിൽ വച്ച്
ശാന്ത ചേച്ചിയെ
കടന്നു സ്നേഹിച്ചത്രേ......