Image

ഒളിംപിക്‌സ് 2028ന് വോളന്റിയര്‍ ആകാം (സനില്‍ പി. തോമസ്)

Published on 07 November, 2025
ഒളിംപിക്‌സ് 2028ന് വോളന്റിയര്‍ ആകാം (സനില്‍ പി. തോമസ്)

ലൊസാഞ്ചലസ് ഒളിംപിക്‌സ് 1000 ദിവസം അടുത്തെത്തിയത് ഒക്ടോബര്‍ 19നാണ്. പക്ഷേ 21നാണ്  ഇനി 1000 ദിവസം മാത്രം എന്ന് പ്രഖ്യാപിച്ചതും ആഘോഷിച്ചതും. ഔദ്യോഗികമായി രണ്ടു നാള്‍ മുമ്പ് എന്ന് അവര്‍ പ്രസ്താവിക്കുകയും ചെയ്തു. വോളന്റിയര്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി ഇപ്പോള്‍ അറിയിപ്പും വന്നിരിക്കുന്നു. 

ഒളിംപിക്‌സിന്റെ നേര്‍കാഴ്ചകള്‍ വിശദീകരിച്ചതില്‍ രണ്ടു സൂപ്പര്‍ താരങ്ങളുടെ പേരുകളാണ് പരാമര്‍ശിച്ചത്. അര്‍മാന്‍ഡ് ഡു പ്ലാന്റിസിന്റെ പോള്‍വോള്‍ട്ട് ചെയ്യുന്നതും  റോഡ് സൈക്ക്‌ളിങ് റേസ് വിജയിച്ച ശേഷം റെംകോ ഇവനിപോയെലിന്റെ ഭാവങ്ങളും.
ശേഷിച്ചവയൊക്കെ താരങ്ങളുടെ പേരുപറയാതെ വിശദീകരിച്ചു. 100 മീറ്റര്‍ റേസ്, നീന്തല്‍ റേസ്, റോഡ് റേസിന്റെ ഫിനിഷ്, ജിംനാസ്റ്റിക്‌സിലെ ബാക്ക് ഫ്‌ളിപ്‌സ്, ഒരു താരം ഹാന്‍ഡ് ബോള്‍ ഷൂട്ട് ചെയ്യുന്നത്, ടെന്നീസ് താരത്തിന്റെ ബാക്ക് ഹാന്‍ഡ് സ്വിംഗ്, രണ്ടു ഫെന്‍സര്‍മാര്‍, ബോക്‌സിംങ്ങിലെ പഞ്ച്, വിജയിച്ച നീന്തല്‍ താരത്തിന്റെ ആഹ്ലാദപ്രകടനം. ഇതൊക്കെ കാണാനുള്ള അവസരമായി സംഘാടക സമിതി ലൊസാഞ്ചലസ് ഒളിംപിക്‌സിനെ വിശേഷിപ്പിക്കുന്നു.

ഔദ്യോഗിക കൗണ്ട് ഡൗണ്‍ ക്ലോക്ക് LA28.ORGയില്‍ കാണാം. ഒക് ലഹോമ സിറ്റിയില്‍ നടന്ന ആഘോഷത്തില്‍ സിറ്റി മേയര്‍ ഡേവിഡ് ഹോള്‍ട്ടും കുട്ടികള്‍ക്കൊപ്പം ചേര്‍ന്നു. കൈ ഉയര്‍ത്തിയും പതാക വീശിയും നാട്ടുകാര്‍ ഒളിംപിക്‌സിനെ സ്വാഗതം ചെയ്തു.ഒ.കെ.സി. സോഫ്റ്റ് ബോള്‍ പാര്‍ക്കിലും വൈറ്റ് വാട്ടര്‍ സെന്ററിലുമൊക്കെ ആഘോഷം നടന്നു. ഇവയൊക്കെ ലൊസാഞ്ചലസ് 2028 ന്റെ വേദികളാണ്. ഒളിംപിക്‌സിനൊപ്പം പാരാലിംപിക്‌സിനെയും സ്വാഗതം ചെയ്യുന്നു.
അണ്‍ബീറ്റബിള്‍ സീറ്റ്‌സ്, ഗ്വാരന്റീഡ് ആക്‌സസ്, വി.ഐ.പി. സര്‍വീസ്.... ലൊസാഞ്ചലസ് 2028 ചിഹ്നത്തിനൊപ്പം ശ്രദ്ധിക്കേണ്ട വാക്കുകള്‍. ഡെല്‍റ്റ എയര്‍ലൈന്‍സാണ് വോളന്റിയര്‍ പ്രോഗ്രാം അവതരിപ്പിച്ചത്. ഇപ്പോള്‍ നിങ്ങളുടെ താല്‍പര്യമനുസരിച്ച് റജിസ്റ്റര്‍ ചെയ്യാം. സമൂഹത്തിലേക്കിറങ്ങിയുള്ള വോളന്റിയറിങ്ങ് തുടങ്ങുകയാണ്. രണ്ടാമത്തെ ഭാഗം ഗെയിംസ് വേളയിലേതാണ്. ഗാലറികളില്‍ നിന്ന് സ്ട്രീറ്റുകളിലേക്ക്, ചുറ്റുവട്ടത്തു നിന്ന് വേദികളിലേക്കും.  വോളന്റിയര്‍മാരാണ് ഗെയിംസിന്റെ ആവേശം. ആയിരക്കണക്കിന് ആഞ്ചലനോസിനൊപ്പം ലോകമെങ്ങുമുള്ള സ്‌പോര്‍ട്‌സ് പ്രേമികള്‍ക്കും അവസരമുണ്ട്. ഇപ്പോള്‍ വോളന്റിയര്‍ റജിസ്‌ട്രേഷന് അവസരമുണ്ട്. 1150 S. Olive Street, Los Angeles, CA, 90015.
യു.എസില്‍ നാലാം തവണയും ലൊസാഞ്ചലസില്‍ മൂന്നാം തവണയുമാണ് ഒളിംപിക്‌സ് നടക്കുന്നത്. 2028 ജൂലൈ 14 മുതല്‍ 30 വരെയാണ് ഒളിംപിക്‌സ്. 2026ല്‍ കാനഡയ്ക്കും മെക്‌സിക്കോയ്ക്കുമൊപ്പം യു.എസും. ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയത്വം വഹിക്കുന്നു. 2026ല്‍ തന്നെ ഇറ്റലിയിലെ മിലാനോ കോര്‍ട്ടിനയില്‍ ശീതകാല ഒളിംപിക്‌സ് നടക്കും. ഇതൊന്നും ലൊസാഞ്ചലസ് 2028ന്റെ ശ്രദ്ധ തിരിക്കാതിരിക്കാന്‍ സംഘാടകര്‍ ജാഗരൂകരാണ്. 2028 ഓഗസ്റ്റ് 15 മുതല്‍ 27വരെയാണ് പാരാലിംപിക്‌സ്. നേരത്തെ 1932 ലും 84ലും ലൊസാഞ്ചലസില്‍ ഒളിംപിക്‌സ് നടന്നപ്പോള്‍ ഒപ്പം പാരാലിംപിക്‌സ് ഇല്ലായിരുന്നു. അതുകൊണ്ടു തന്നെ പാരാലിംപിക്‌സും ശ്രദ്ധേയമാക്കാന്‍ സംഘാടക സമിതി ശ്രമിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക