
ഏതാണ്ട് എൺപതുകളുടെ പകുതിയോടുകൂടിയാണ് കോൺഗ്രസ് നേതാവും മുൻ മന്ത്രിയും എം പി യും ആയിരുന്ന കെ മുരളീധരൻ തന്റെ വിദേശത്തെ ഉന്നത ഉദ്യോഗം വലിച്ചെറിഞ്ഞു കേരളത്തിൽ മടങ്ങിയെത്തിയതും കോൺഗ്രസ് അംഗത്വം സ്വീകരിച്ചു കേരള രാഷ്ട്രീയത്തിൽ സജീവം ആയത്
.
അന്ന് കേരളത്തിലെ കോൺഗ്രസിലെ ഏറ്റവും ശക്തനും കരുത്തനും ആയിരുന്ന അച്ഛൻ ലീഡർ കെ കരുണാകരന്റെ പരിപൂർണ പിന്തുണയിൽ കോൺഗ്രസിന്റെ പോഷക സംഘടന ആയ സേവാദളിൽ പ്രവർത്തിച്ചു രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച മുരളി ഏറെ വൈകാതെ കരുണാകരന്റെ അനുഗ്രഹ ആശീർവാദത്തോടെ സേവാദൾ സംസ്‌ഥാന ചെയർമാൻ ആയി
.
എൺപതുകളിൽ കേരളത്തിലെ കോൺഗ്രസ് കരുണാകരന്റെ നേതൃതൊത്തിൽ ഐ വിഭാഗം ആയും എ കെ ആന്റണിയുടെ നേതൃതൊത്തിൽ എ വിഭാഗം ആയും രണ്ടു പ്രബല ഗ്രൂപ്പുകൾ ആയി പരസ്പരം പോരാടിയപ്പോൾ കരുണാകര ഗ്രൂപ്പിന്റെ ശക്തി യുവ പോരാളികൾ ആയ രമേശ് ചെന്നിത്തലയും ജി കാർത്തികേയനും എം ഐ ഷാനവാസും ആയിരുന്നു
.
കരുണാകരൻ ആകാശത്തിന് കീഴിൽ ചെയ്യുവാൻ പറ്റുന്ന എന്തു പറഞ്ഞാലും ഞൊടിയിടയിൽ നടത്തിക്കൊണ്ടിരുന്ന ഈ ത്രിമൂർത്തികൾ ആയിരുന്നു കരുണാകരന്റെയും ഐ ഗ്രൂപ്പിന്റെയും ശക്തിയും കരുത്തും
.
മുരളി ഐ ഗ്രൂപ്പിൽ സജീവം ആയതോടെ ഐ ഗ്രൂപ്പിൽ കരുണാകരൻ കഴിഞ്ഞാൽ രണ്ടാം നിര നേതൃതൊത്തിലേയ്ക്കു മത്സരം കടുത്തു
.
ഇതിനിടയിൽ ഐ ഗ്രൂപ്പിലെ മുരളിയും ത്രിമൂർത്തികളും ആയുള്ള പ്രശ്നങ്ങളും മത്സരവും സസൂഷ്മം നിരീക്ഷിച്ചിരുന്ന ആന്റണി ഐ ഗ്രൂപ്പിലെ തമ്മിലടി പരമാവധി ആളിക്കത്തിക്കാൻ എൺപത്തി ഒൻപതിലെ ലോക്സഭ പൊതു തെരഞ്ഞെടുപ്പിൽ ത്രിമൂർത്തികള്ക്കാൾ വളരെ ജൂണിയർ ആയ മുരളിയെ കോഴിക്കോട് സീറ്റിൽ മത്സരിപ്പിക്കാൻ ശക്തമായി പിന്തുണച്ചു
.
ആ തെരഞ്ഞെടുപ്പിൽ കോഴിക്കോട് മത്സരിച്ച മുരളി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു എം പി ആയതോടെ ഐ ഗ്രൂപ്പിലെ ഭൂരിഭാഗം അണികളും മുരളിയുടെ ചൊൽപടിയിൽ ആയി
.
അതോടെ ചെന്നിത്തലയും കാർത്തികേയനും ഷാനവാസും മുരളിയുമായി യുദ്ധം പ്രഖ്യാപിച്ചു
.
അങ്ങനെ ഈ ത്രിമൂർത്തികൾ തൊണ്ണൂറ്റി രണ്ടിൽ ഐ ഗ്രൂപ്പിനെയും മുരളിയേയും വെല്ലുവിളിച്ചുകൊണ്ട് തിരുത്തൽവാദി എന്ന് പേരിട്ടുകൊണ്ട് കേരളത്തിലെ കോൺഗ്രസിൽ മൂന്നാമത് ഒരു ഗ്രൂപ്പ് ഉണ്ടാക്കി. ഇവരുടെ ലക്ഷ്യം കരുണാകരനെയും മുരളിയേയും പരമാവധി പൊതു സമൂഹത്തിൽ നാറ്റിക്കുക എന്നതായിരുന്നു
.
കേരളം മുഴുവൻ യാത്ര ചെയ്തു പൊതുയോഗങ്ങൾ നടത്തി മുരളിയ്ക്കെതീരെ പ്രസംഗിച്ച തിരുത്താൽവാദികൾ അങ്ങനെ അതിന്റെ ഫലമായി ഒടുവിൽ മുരളിയ്ക്കു കിങ്ങിണിക്കുട്ടൻ എന്ന പേര് വാങ്ങിച്ചു കൊടുത്തു
.
എ കെ ആന്റണിയുടെ നേതൃതൊത്തിൽ ഉള്ള എ ഗ്രൂപ്പിന്റെ ശക്തമായ പിന്തുണ പരോക്ഷമായി തിരുത്തൽ വാദിക്കുണ്ടായിരുന്നു
.
രണ്ടായിരത്തി അഞ്ചിൽ മുരളി കോൺഗ്രസിൽ നിന്നും പുറതായി ആറു വർഷം രാഷ്ട്രീയ വനവാസത്തിനു തുല്യമായ ഡി ഐ സി യുമായി പോകുവാൻ ഉള്ള പ്രധാന കാരണക്കാർ ചെന്നിത്തലയും കാർത്തികേയനും ഷാനവാസും ആയിരുന്നു
.
രണ്ടായിരത്തി പതിനൊന്നിൽ കോൺഗ്രസിൽ മടങ്ങി എത്തി രണ്ടു തവണ വട്ടിയൂർക്കാവിൽ നിന്നും എം എൽ എ യും ഒരു തവണ വടകരയിൽ നിന്നും എം പി യുമായി കൂടുതൽ കരുത്തൻ ആയ മുരളിയ്ക്കു പക്ഷേ കഴിഞ്ഞ വർഷം നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കാലിടറി
.
സുരേഷ് ഗോപിയോട് തൃശൂരിൽ പരാജയപ്പെട്ടത്തോടെ തന്റെ പ്രവർത്തന മേഖല തിരുവനന്തപുരം ആക്കിയ മുരളിയ്ക്കാണ് ഇപ്പോൾ അടുത്തു വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയുടെ ചുമതല
.
ഏഴു വർഷം എം എൽ എ യും തന്റെ ബദ്ധ ശത്രു ആയിരുന്ന കാർത്തികേയന്റെ മകനുമായി കെ എസ് ശബരിനാഥിന് തിരുവനന്തപുരം കോർപറേഷനിൽ കൗൺസിലർ ആയി മത്സരിപ്പിക്കാൻ മുരളി തീരുമാനിച്ചത് കാർത്തികേയനോടുള്ള വിരോധം കൊണ്ടാണോ അതോ ശബരിയെ ജയിപ്പിച്ചെടുത്തു മേയർ ആക്കുവാൻ ആണോ