Image

ഡോക്ടർ സുരേന്ദ്രൻ നായർക്കു പ്രണാമം (അബ്ദുൾ പുന്നയൂർക്കുളം)

Published on 04 November, 2025
ഡോക്ടർ സുരേന്ദ്രൻ നായർക്കു പ്രണാമം (അബ്ദുൾ പുന്നയൂർക്കുളം)

അപ്രതീക്ഷിതമായിട്ടാണ് മിലൻ സ്ഥാപക പ്രസിഡന്റ് ഡോക്ടർ കെ.ജി. സുരേന്ദ്രൻ നായരുടെ വിയോഗം നാട്ടിൽ നിന്ന് ഉഷാനന്ദകുമാർ അറിയിക്കുന്നത്.  

ഡോക്ടർ സുരേന്ദ്രൻ നായരെ ഓർക്കുമ്പോൾ ഡിട്രോയിറ്റ്‌ മലയാളി നിവാസികൾക്ക് 'മില'നെയാണ് ഓർമ്മ വരിക. 'മില' (മിഷിഗൻ മലയാളി ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക) ന്റെ തുടക്കം കുറിക്കുന്നത്, ലാനയുടെ മുൻ പ്രസിഡന്റ് ജോസഫ് നമ്പിമഠത്തിന്റെ പ്രചോദനപ്രകാരമാണ്. നമ്പിമഠo എഴുതി: 'നമുക്ക് ഡിട്രോയിറ്റിൽ ലാനയുടെ ഒരു സിസ്റ്റർ സംഘടന രൂപീകരിച്ചു കൂടെ?'

ആ വിവരം ഞാൻ സുരേന്ദ്രൻ നായരുടെ ശ്രദ്ധയിൽ പെടുത്തി. അദ്ദേഹം തോമസ് കർത്തനാളുമായി ആലോചിച്ചു പറയാമെന്നു പറഞ്ഞു. തുടർന്നു അദ്ദേഹം മാത്യു ചെരുവിൽ, രാധാകൃഷ്ണൻ, തോമസ് ദേവസ്യ, മോഹൻ പരുവക്കാട്, മോഹൻ പനങ്കാവിൽ, പുരുഷോത്തമൻ നായർ, ശാലിനി, ജോസ് ലൂക്കോസ്, ജോസഫ് മാത്യു, ജോർജ് വന്നിലം എന്നീ ഭാഷാസ്നേഹികളേയും ഒപ്പം എന്നേയും വിളിച്ചു മിലൻ എന്ന സാഹിത്യ സംഘടനയ്ക്ക് രൂപം നൽകി.

1999 ഒക്ടോബർ 8 നു അദ്ദേഹത്തിന്റെ വസതിയിൽ വച്ചു, കേരളത്തിലെ നർമ്മസാഹിത്യപ്രതിഭകളായ ചെമ്മനം ചാക്കോ, സുകുമാർ, വേളൂർ കൃഷ്ണൻ കുട്ടി എന്നീ മഹദ്‌പ്രതിഭകൾ ഭദ്രദീപം കൊളുത്തി മിലന്റെ ഉദ്ഘടാനകർമ്മം നിർവഹിച്ചു.  

തുടർന്നു ഡോക്ടർ  സുരേന്ദ്രൻ നായർ 2015 ൽ ഷിക്കാഗോയിലേക്ക് വിടവാങ്ങുന്നതുവരെ മിലൻറെ സുവര്ണകാലമായിരുന്നു. ആ കാലഘട്ടത്തിൽ മിലൻ രണ്ടു തവണ ലാനാ കൺവൻഷൻ നടത്തി. പ്രശസ്‌ത എഴുത്തുകാരായ ഡോക്ടർ ജോർജ് ഓണക്കൂർ, എം.എൻ. കാരശ്ശേരി, പ്രൊ.മധുസൂദനൻ നായർ, കെ.പി. രാമനുണ്ണി തുടങ്ങി പല പ്രഗല്ഭരേയും നാട്ടിൽ നിന്ന് ക്ഷണിച്ചു വരുത്തി മിലൻറെ വാർഷികാഘോഷവും ശില്പശാലയും കാലപരിപാടികളും കാവ്യസന്ധ്യകളും നടത്തി.
 

ഡോക്ടർ സുരേന്ദ്രൻ നായർക്കു പ്രണാമം (അബ്ദുൾ പുന്നയൂർക്കുളം)
ഡോക്ടർ സുരേന്ദ്രൻ നായർക്കു പ്രണാമം (അബ്ദുൾ പുന്നയൂർക്കുളം)
Join WhatsApp News
Abraham Thomas 2025-11-05 01:56:26
He was a dear friend. May his soul rest in peace.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക