
ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ ആദരിച്ച് ഇന്‍ഡ്യന്‍ കരസേന. ന്യൂഡല്‍ഹിയില്‍ വച്ച് കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി മോഹന്‍ലാലിനെ ആദരിച്ചു. ഇതൊരു വലിയ ബഹുമതിയാണെന്നും കൂടുതല്‍ ചെറുപ്പക്കാരെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേര്‍ക്കുന്നതിനെ കുറിച്ച് ജനറല്‍ ഉപേന്ദ്ര ദ്വിവേദിയുമായി ചര്‍ച്ച ചെയ്തതായും മോഹന്‍ലാല്‍ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.
പതിനാറ് വര്‍ഷമായി കരസേനയുടെ ഭാഗമാണെന്നും സൈന്യത്തിനായി കൂടുതല്‍ സിനിമകളുണ്ടാകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. തന്റെ കഴിവിന് അനുസരിച്ച് സൈന്യത്തിനും സാധാരണക്കാര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ടിഎ ബറ്റാലിയനുകളില്‍ കൂടുതല്‍ കാര്യക്ഷമത കൊണ്ടുവരുന്നതിനെ കുറിച്ചും രാജ്യത്തിനു വേണ്ടി നമുക്ക് എന്തു ചെയ്യാന്‍ കഴിയുമെന്നും കരസേനാ മേധാവിയുമായി ചര്‍ച്ച ചെയ്തു.
''ഞാന്‍ സൈന്യത്തെ കുറിച്ച് നിരവധി സിനിമകള്‍ ചെയ്തിട്ടുണ്. അതില്‍ കൂടുതലും സംവിധാനം ചെയ്തിട്ടുള്ളത് മേജര്‍ രവിയാണ്. സൈന്യവുമായി ബന്ധപ്പെട്ട് കൂടുതല്‍ സിനിമകള്‍ വരാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു.'' മോഹന്‍ലാല്‍ പറഞ്ഞു.