
ചെന്നൈ: സിനിമാലോകത്തെ ഏറ്റവും വലിയ താരസംഗമങ്ങളിലൊന്നായ 80-കളിലെ സൂപ്പർ താരങ്ങളുടെ റീയൂണിയൻ ഈ വർഷവും നടന്നു. നടനും സംവിധായകനുമായ രാജ്കുമാർ സേതുപതിയുടെയും ശ്രിപ്രിയയുടെയും ചെന്നൈയിലെ വസതിയിൽ മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇവർ വീണ്ടും ഒത്തുചേർന്നത്.
ചിരഞ്ജീവി, ജാക്കി ഷ്രോഫ്, ശരത് കുമാർ, ശോഭന, പാർവതി, രേവതി, ഖുശ്ബു, രമ്യാ കൃഷ്ണൻ, സുഹാസിനി, ലിസി, മീന, റഹ്‌മാൻ, ജയറാം തുടങ്ങിയ പ്രമുഖ താരങ്ങൾ പങ്കെടുത്ത ഈ കൂട്ടായ്മയിലെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ഈ വർഷത്തെ ഡ്രസ് കോഡ് കടുവയുടെയും പുള്ളിപ്പുലിയുടെയും പ്രിന്റുകളുള്ള വസ്ത്രങ്ങളായിരുന്നു.
“ഓരോ ഒത്തുചേരലും ചിരിയും ഊഷ്മളതയും നിറഞ്ഞ ഓർമ്മകളിലേക്കുള്ള യാത്രയാണ്,” എന്ന് ചിരഞ്ജീവി കുറിച്ചു. “12 വർഷമായി ഒത്തുകൂടുന്ന ഈ സംഘം ഒരുമിച്ചിരിക്കുന്നത് തന്നെ സന്തോഷമാണ്,” എന്ന് രേവതിയും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു