Image

കാന്താര ചാപ്റ്റർ 1 നിങ്ങളുടേതുമാണ്: 'സസ്‌പെൻസ് പൊളിക്കരുത്, വ്യാജ പതിപ്പ് ഇറക്കരുത്’; അഭ്യർത്ഥിച്ച് കാന്താര ടീം

Published on 03 October, 2025
 കാന്താര ചാപ്റ്റർ 1   നിങ്ങളുടേതുമാണ്:  'സസ്‌പെൻസ് പൊളിക്കരുത്, വ്യാജ പതിപ്പ് ഇറക്കരുത്’; അഭ്യർത്ഥിച്ച് കാന്താര ടീം

വൻ വിജയത്തിലേക്ക് കുതിക്കുകയാണ് ‘കാന്താര’. എന്നാൽ ഇപ്പോഴിതാ സിനിമ കണ്ടിറങ്ങുന്നവർ സസ്പെൻസ് പൊളിക്കരുത്, വ്യാജ പതിപ്പ് ഇറക്കരുത് എന്നിങ്ങനെയുള്ള അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് കാന്താര ടീം. പ്രേക്ഷകരെ നിരാശപ്പെടുത്താതെ ചിത്രം അതിഗംഭീര പ്രകടനമാണ് തിയേറ്ററിൽ കാഴ്ച്ചവെക്കുന്നത്. സിനിമാപ്രേമികൽ കാത്തിരുന്ന ചിത്രമായിരുന്നു കാന്താര.

കാന്താര ചാപ്റ്റർ 1 ഞങ്ങളുടേത് പോലെ തന്നെ നിങ്ങളുടേതുമാണ്. സിനിമയിൽ നിന്നുള്ള വീഡിയോകൾ പങ്കിടുകയോ റെക്കോർഡ് ചെയ്യുകയോ ചെയ്യരുതെന്നും പൈറസി പ്രോത്സാഹിപ്പിക്കരുതെന്നും ഞങ്ങൾ താഴ്മയോടെ അഭ്യർത്ഥിക്കുന്നു. സിനിമ തിയേറ്ററിൽ തന്നെ ആസ്വദിക്കൂ,’ എന്നാണ് സിനിമയുടെ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് കുറിച്ചിരിക്കുന്നത്. ചിത്രത്തിന് മികച്ച ബുക്കിംഗ് ആണ് ലഭിക്കുന്നത്. 24 മണിക്കൂറിൽ 1 മില്യണിൽ കൂടുതൽ ടിക്കറ്റുകളാണ് സിനിമയുടെതായി വിറ്റിരിക്കുന്നത്. നടൻ ജയറാമിന്റെ വേഷത്തിനും മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്.

കെ ജി എഫിന്റെ റെക്കോർഡിനെ കാന്താര മറികടക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. 2022 ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക